മതിയെടാ നിന്റെ ഷോ , കുറച്ച് മസിലുണ്ടെന്നു കരുതി .. ; വിമർശിച്ചയാൾക്ക് കിടിലൻ മറുപടിയുമായി ഉണ്ണി മുകുന്ദൻ
By
മലയാളികളുടെ പ്രിയ താരമാണ് ഉണ്ണി മുകുന്ദൻ. മസിലും കട്ട താടിയും ഒക്കെയായി അഭിനയിച്ച് മുന്നേറുന്ന ഉണ്ണി മുകുന്ദൻ ഇപ്പോൾ മാമാങ്കത്തിൽ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രമായി മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുകയാണ് . സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമാണ് ഉണ്ണി മുകുന്ദൻ. തനറെ മസിൽ ചിത്രങ്ങളൊക്കെ പങ്കു വൈകുമ്പോൾ വലിയ കയ്യടിയായണ് താരത്തിന് ലഭിക്കാറുള്ളത്.
ഉണ്ണി മുകുന്ദ കഴിഞ്ഞദിവസം ഒരു ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു താഴെ ഒരു വിരുതന്‍ കമന്റുമായി എത്തി.’മതിയട നിന്റെ ഷോ’ എന്ന് തുടങ്ങുന്ന കമന്‍റ് തീര്‍ച്ചയായും ഉണ്ണി മുകുന്ദനെ അപകീര്‍ത്തി പെടുത്തുന്ന തരത്തിലുള്ള ഒന്നാണ്. എന്നാല്‍ ഉടന്‍ തന്നെ ഉണ്ണിമുകുന്ദന്റെ മറുപടിയെത്തി.
ഇതുവരെ ഷോയ്ക്ക് വേണ്ടി ഒന്നും കാണിച്ചിട്ടില്ല എന്നും പക്ഷേ തന്റെ അടുത്ത സിനിമയായ ചോക്ലേറ്റ് കാണരുത് എന്നും ഉണ്ണിമുകുന്ദന്‍ അയാളോട് പറയുന്നു. കാരണം ആ സിനിയില്‍ തനിക്ക് കോസ്റ്റ്യൂം പോലും ചിലപ്പോള്‍ കാണില്ല. മുഴുവന്‍ സമയം തന്റെ മസില്‍ താങ്കള്‍ കാണേണ്ടി വരും, അത് താങ്കളെ വിഷമിപ്പിക്കാന്‍ സാധ്യതയുണ്ട്, ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
ഉണ്ണി മുകുന്ദന്റെ ഈ കമന്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഒരു കാരണവുമില്ലാതെ സെലിബ്രിറ്റികളെ പ്രകോപിപ്പിക്കുന്ന ഞരമ്ബന്‍മാര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കമന്‍റ്.
യുവനടന്‍ സണ്ണി വെയ്‌ന്റെ വിവാഹം കഴിഞ്ഞതിനു പിന്നാലെയും ഉണ്ണി മുകുന്ദനെ ആരാധകർ ട്രോളിയിരുന്നു. . ആരാധകര്‍ക്കതൊരു അപ്രതീക്ഷിത വാര്‍ത്തയായിരുന്നു. കാരണം താന്‍ വിവാഹിതനാകാന്‍ പോകുന്നുവെന്ന വിവരം സണ്ണി പുറത്ത് വിട്ടിരുന്നില്ല.
സണ്ണി വിവാഹിതനായെന്നറിഞ്ഞ നിരാശയായിലാണ് ആരാധികമാര്‍. അങ്ങനെ ‘ഹൃദയം തകര്‍ന്ന’ ഒരു ആരാധികയുടെ പോസ്റ്റും അതിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടിയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സണ്ണി ചെയ്തപോലെ ഉണ്ണി മുകുന്ദന്‍ പെട്ടന്നൊരു ദിവസം കല്യാണം കഴിച്ചാല്‍ അഞ്ച് തലമുറയെ വരെ ഞാന്‍ പ്രാകി നശിപ്പിച്ചു കളയുമെന്നാണ് ആരാധിക പറയുന്നത്. ആരാധികയുടെ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉണ്ണി മുകുന്ദന്‍ ഇങ്ങനെ കുറിച്ചു.
‘ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്. ‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല. പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്? അതൊക്കെ കൊഞ്ചം ഓവര്‍ അല്ലെ? ??’
unni mukundan replied to fans comment
