Connect with us

ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു, നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

News

ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു, നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു, നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെ നിരവധി പേരാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീടിന്റെ ഒന്നാം നിലയില്‍ തൂങ്ങിയ നിലയിലാണ് ആശയെ കണ്ടെത്തിയത്. 38 വയസായിരുന്നു ആശയ്ക്ക്. മരണത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു.

മരണവുമായി ബന്ധപ്പെട്ട് കടുത്ത സൈബര്‍ ആക്രമണമാണ് ഉല്ലാസിന് നേരയുണ്ടായത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ഹ്രസ്വ സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ആര്യന്‍ നിഷാദ്. നഷ്ടപ്പെട്ടവന്റെ വേദന നഷ്ടപ്പെട്ടവന് മാത്രമേ അറിയുള്ളൂവെന്നും ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങള്‍ക്ക് എന്ത് കിട്ടാനാണ് എന്നും ആര്യന്‍ ചോദിക്കുന്നു.

ആര്യന്‍ നിഷാദിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെയായിരുന്നു;

ഒരാളെ കുറ്റവാളിയാക്കിയിട്ട് നിങ്ങള്‍ക്ക് എന്ത് നേട്ടമാണ് ഉള്ളത്.’അവനെ പിടിച്ച് രണ്ട് പൊട്ടിച്ചാല്‍ സത്യം പുറത്തു വരും അവന്‍ കുടിയനാണ്… അവന് അവിഹിതമുണ്ട്, കലാഫീല്‍ഡല്ലേ ഇതല്ല ഇതിനപ്പുറവും ഉണ്ടാവും’ഇന്നലെ ഉല്ലാസ് ചേട്ടന്റെ ഭാര്യ മരിച്ചതു മുതല്‍ സോഷ്യല്‍ മീഡിയ ഓണ്‍ലൈന്‍ ചാനലുകളും, കുറെ സധാചാര ജഡ്ജികളും ഇദ്ദേഹത്തെ മനപ്പൂര്‍വ്വം കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നു, നഷ്ടപ്പെട്ടതിന്റെ വേദന നഷ്ടമായവന് മാത്രം സ്വന്തം.

മരണത്തില്‍ അവരുടെ കുടുംബത്തിന് ദുരൂഹത തോന്നിയിട്ടില്ല. ആരും പോലീസില്‍ പരാതിപ്പെട്ടിട്ടില്ലപിന്നെ നിങ്ങള്‍ക്ക് മാത്രം ഇദ്ദേഹം കുറ്റവാളിയായത് എങ്ങനെ?ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് റീച്ച് ഉണ്ടാക്കാന്‍ വേണ്ടി ഇങ്ങനെയുള്ള വാര്‍ത്തകള്‍ പടച്ചു വിടുന്നവരും, അതു കണ്ട് സ്വയം ന്യായാധിപരാകുന്ന സോഷ്യല്‍ മീഡിയ ജഡ്ജികളും ഒന്ന് മനസിലാക്കുക ഇദ്ദേഹവും ഒരു മനുഷ്യനാണ്. ഇദ്ദേഹം ഇപ്പോള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ ഒരു പക്ഷേ നിങ്ങള്‍ക്ക് ഉന്മാദ ലഹരിയായിരിക്കും..

എല്ലാം നേരില്‍ കണ്ട പോലെ പ്രതികരിക്കുന്ന നിങ്ങള്‍ക്ക് സത്യാവസ്ഥ അറിയാതെ ആരുടെമേലില്‍ വേണേലും കുറ്റം ചാര്‍ത്താനുള്ള ഇടമാണോ സോഷ്യല്‍ മീഡിയ. ഭാര്യ മരിച്ച വിഷമത്തില്‍ കഴിയുന്ന ഒരു മനുഷ്യനെ എന്തിന് വീണ്ടും നിങ്ങള്‍ ക്രൂശിക്കുന്നു..

അതില്‍ നിന്ന് എന്ത് സന്തോഷമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്..നമ്മളെ ചിരിപ്പിക്കുന്ന ഈ കലാകാരനും ഒരു മനുഷ്യനല്ലേ, വിഷമം സങ്കടം അത് അദ്ദേഹത്തിനുമുണ്ടാവില്ലേ..അദ്ദേഹവും ഇവിടെ ജീവിച്ചു പോവട്ടെ..ഉല്ലാസ് ചേട്ടന്‍ അനുഭവിക്കുന്ന വേദനയില്‍ ഞാനും പങ്ക് ചേരുന്നു. എന്നും അദ്ദേഹം പറയുന്നു.

അതേസമയം, നടന്‍ കണ്ണന്‍ സാഗറും ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു. ജീവിതത്തിലെ ഏറ്റവും മോശം സമയങ്ങളിലൂടെയാണ് മിമിക്രി താരം ഉല്ലാസ് പന്തളം കടന്നു പോകുന്നത്. ഭാര്യ ആശയുടെ അപ്രതീക്ഷിതമായ മരണം ഉല്ലാസിനെ തളര്‍ത്തിയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് കൂടിയായ കണ്ണന്‍ സാഗര്‍ പറയുന്നത്.

ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് കണ്ണന്‍ സാഗര്‍ ഉല്ലാസിന്റെയും കുടുംബത്തിന്റെയും അവസ്ഥ തുറന്ന് പുറയുന്നത്. കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലര്‍ത്തണമെന്നും കണ്ണന്‍ സാഗര്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

ഭാര്യയുമായി, അമ്മയുമായിയുള്ള ആ ബന്ധത്തിന്റെ ആഴവും, സ്‌നേഹവും ആത്മാര്‍ത്ഥതയും ജീവനായികണ്ടതും വിട്ടുപിരിയാന്‍ വയ്യാത്തത്ര മനസ്സും ഇനിയില്ല എന്ന തോന്നലുകളും എന്തിന് നീയിതു ചെയ്തു എന്ന പദംപറച്ചിലും ആ ഹൃദയം തകരുന്ന രംഗവും കാഴ്ചക്കാര്‍ക്ക് നല്ല നോവുള്ള മനസ് തകരുന്ന അനുഭവമായിരുന്നുവെന്ന് കണ്ണന്‍ സാഗര്‍ പറയുന്നു.

അവസാനയാത്രയുടെ പരിയവസാനം സംസ്‌കാരചടങ്ങുകളിലേക്ക്, ഇത് കഴിയലും വീണ്ടും സഹപ്രവര്‍ത്തകന്‍ ബാക്കിയിരിക്കുന്ന മരുന്നുവെള്ളം വീണ്ടും ശരീരത്തില്‍ നിറക്കാന്‍ ഉറക്കമില്ലാത്ത രാവുകളും ഭക്ഷണം കഴിപ്പ് തീരെയില്ലാത്ത ദിനങ്ങളും ശരീരത്തിന് ഊര്‍ജ്ജം ഇല്ലായിമയും അദ്ദേഹത്തെ അവശനാക്കിയിരിക്കുന്നു, സ്വാന്തനപ്പെടുത്തി, വിധിയെ പഴിച്ചും ഇടക്ക് ഇനിയും വരാം നമുക്ക് ഒന്നിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന തമാശകള്‍ വീണ്ടും പ്രേക്ഷകര്‍ക്ക് വിളമ്പി ദുഃഖങ്ങള്‍ മറക്കാമെന്നു ഒന്ന് തലയില്‍ തലോടി ഞാനും തിരിച്ചു എന്റെ വീട്ടിലേക്ക്..

മനസ് മരവിച്ചു നല്ല വേദനയാല്‍ തകര്‍ന്നിരിക്കുന്നു എന്റേയും സഹപ്രവര്‍ത്തകന്‍ കൂടിയായ ഉല്ലാസ് പന്തളം, സംഭവിക്കാനുള്ളത് സംഭവിച്ചു, കെട്ടിചമച്ചതും, കെട്ടാതെ ചമച്ചതും ഊഹാപോഹങ്ങള്‍ കുത്തിനിറച്ചും വല്ലായ്മകളും ഇല്ലായ്മകളും പറഞ്ഞു പരത്തിയും വാര്‍ത്തകള്‍ ആഘോഷമാക്കുന്നവര്‍ ധര്‍മ്മവും മനസാക്ഷിയും കൈവിടാതെ മാധ്യമസത്യം പുലര്‍ത്തുക, അല്‍പ്പം കാറ്റും വെളിച്ചവും അദ്ദേഹത്തിന് നല്‍കാം ഒരു കലാകാരന്‍ എന്ന പരിഗണന നല്‍കി, തകരുന്ന മനസുകള്‍ക്ക് ഒരു സ്വാന്തനമാകാമെന്ന് പറഞ്ഞാണ് കണ്ണന്‍ സാഗര്‍ നിര്‍ത്തുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top