Connect with us

പ്രതീക്ഷ നീർ കുമിള പോലെ, റോബിനെ ഗെറ്റൗട്ട് അടിച്ച് ബിഗ് ബോസ്സ്, ഷോയിൽ നിന്നും പുറത്താക്കി! കേരളത്തിൽ നാളെ കാല് കുത്തും, ചങ്ക് തകർന്ന് മലയാളികൾ

featured

പ്രതീക്ഷ നീർ കുമിള പോലെ, റോബിനെ ഗെറ്റൗട്ട് അടിച്ച് ബിഗ് ബോസ്സ്, ഷോയിൽ നിന്നും പുറത്താക്കി! കേരളത്തിൽ നാളെ കാല് കുത്തും, ചങ്ക് തകർന്ന് മലയാളികൾ

പ്രതീക്ഷ നീർ കുമിള പോലെ, റോബിനെ ഗെറ്റൗട്ട് അടിച്ച് ബിഗ് ബോസ്സ്, ഷോയിൽ നിന്നും പുറത്താക്കി! കേരളത്തിൽ നാളെ കാല് കുത്തും, ചങ്ക് തകർന്ന് മലയാളികൾ

നാടകീയവും സംഭവബഹുലവുമായ രംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ബിഗ് ബോസ്സ് ഹൗസിൽ നടന്നത് . ടാസ്‌കിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ റോബിനെതിരെ ബിഗ് ബോസ്സ് നടപടി എടുത്തിരുന്നു. അതിന് പിന്നാലെ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റിയിരുന്നു. പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്നും പൂർണമായും പുറത്താക്കിയെന്നാണ് ആ റിപ്പോർട്ടുകൾ

ബിഗ് ബോസ് അണിയറപ്രവർത്തരുമായി ബന്ധപ്പെട്ടവരാണ് റോബിൻ എവിക്ടായെന്ന വിവരം പുറത്ത് വിട്ടത്. പ്രേക്ഷകർ ഒന്നടങ്കം റോബിന്റെ തിരിച്ച് വരവ് ശനിയാഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. സീസൺ 2വിൽ രജിത് കുമാറിന് സംഭവിച്ചത് പോലെ തന്നെ മോഹൻലാൽ വന്ന ശേഷം സീക്രട്ട് റൂമിൽ നിന്നും സ്റ്റേജിലേക്ക് വിളിപ്പിച്ച് പുറത്താക്കുകയാണെന്ന് റോബിനോട് പറയുകയായിരുന്നു. വലിയൊരു ഫാൻബേസുള്ള മത്സരാർഥിയായതിനാൽ തന്നെ റോബിൻ പുറത്തായി കഴിയുമ്പോൾ‌ പലരും ബിഗ് ബോസ് ഷോ കാണുന്നത് അവസാനിപ്പിച്ചേക്കും.

റിയാസിനെ കൈയ്യേറ്റം ചെയ്തെന്ന ആരോപണത്തെ തുടർന്ന് ബിഗ് ബോസ് ശിക്ഷ നടപടിയുടെ ഭാഗമായി സീക്രട്ട് റൂമിലേക്ക് മാറ്റിയ മത്സരാർഥിയായിരുന്നു റോബിൻ. ശേഷം റോബിൻ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ വീട്ടിൽ അവശേഷിക്കുന്ന മറ്റ് മത്സരാർഥികളുടെ അഭിപ്രായവും ബിഗ് ബോസ് ആരാഞ്ഞിരുന്നു. റോബിനെ തിരിച്ച് വീട്ടിലേക്ക് പ്രവേശിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ താൽപര്യമില്ലെന്നാണ് പരാതിക്കാരനായ റിയാസ് പറ‍ഞ്ഞത്.

പത്താം ആഴ്ചയിലെ വീക്കിലി ടാസ്ക്കിനിടെയാണ് അപ്രതീക്ഷിതമായ സംഭവങ്ങളെല്ലാം നടന്നത്. ബിഗ് ബോസ് സാമ്രാജ്യം ടാസ്ക്ക് നടക്കുന്നതിനിടെ രാജാവായിരുന്ന റിയാസിന്റെ കഴുത്തിലെ മാന്ത്രിക ലോക്കറ്റ് റോബിൻ മോഷ്ടിച്ചിരുന്നു. പിന്നാലെ എല്ലാവരും റോബിനെ പിടികൂടാൻ പോയി. ബാത്ത്റൂമിൽ ഒളിച്ച റോബിനെ പുറത്ത് കൊണ്ടുവരാൻ വിഷ സ്പ്രേയും എയർഫ്രഷ്നറും ജാസ്മിൻ പ്രയോഗിച്ചു. ശേഷം ശ്വാസമുട്ടൽ സഹിക്ക വയ്യാതെ പുറത്തിറങ്ങിയ റോബിനെ റിയാസ് തടഞ്ഞ് നിർത്തി ലോക്കറ്റ് എടുക്കാനായി ശ്രമിച്ചു. ഇതിനിടയിൽ പരസ്പരം ഉന്തും തള്ളുമുണ്ടാവുകയും റോബിന്റെ കൈ റിയാസിന്റെ മുഖത്ത് കൊള്ളുകയും ചെയ്തു.

ശേഷാണ് തന്നെ മർദ്ദിച്ചുവെന്ന് ആരോപിച്ച് റിയാസ് റോബിനെതിരെ ബിഗ് ബോസിനോട് പരാതിപ്പെട്ടത്. മുമ്പും പലതവണ വാണിങ് കിട്ടിയിട്ടുള്ള വ്യക്തിയാണ് റോബിനെന്നതിനാൽ ബിഗ് ബോസ് റോബിനെ വീട്ടിൽ നിന്നും നീക്കി സ്ക്രട്ട് റൂമിൽ താസിപ്പിക്കുകയായിരുന്നു

ഷോയിൽ നിന്ന് ജാസ്മിൻ സ്വയം പുറത്തേക്ക് പോയിട്ടുണ്ട്. ബിഗ് ബോസ് റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് ജാസ്മിൻ സ്വയം പുറത്തേക്ക് പോയത്

More in featured

Trending

Recent

To Top