Bigg Boss
ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ.. റീ എൻട്രിക്ക് ആഗ്രഹിക്കുന്നു; വൈബർ ഗുഡ് ദേവുവിന്റെ ആദ്യ പ്രതികരണം
ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്, ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ.. റീ എൻട്രിക്ക് ആഗ്രഹിക്കുന്നു; വൈബർ ഗുഡ് ദേവുവിന്റെ ആദ്യ പ്രതികരണം
ബിഗ് ബോസ്സിൽ നിന്നും ഈ ആഴ്ച പുറത്തായത് ദേവു, മനീഷയാണ്. ഡബിൾ എവിക്ഷനാണ് ഇത്തവണ നടന്നത് . രണ്ട് ശക്തരായ മത്സരാർത്ഥികൾ ഒരുമിച്ച് പുറത്തേക്ക് പോവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. അഖിൽ,സെറീന, ജുനൈസ്, സാഗർ എന്നിവർ സേഫ് ആണെന്ന് ആദ്യം തന്നെ മോഹൻലാൽ പറഞ്ഞു. ശേഷം ഷിജുവിനെയും സേഫ് ആക്കി. ബാക്കി വന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ച മോഹൻലാൽ എവിക്ഷൻ പ്രഖ്യാപിക്കുക ആയിരുന്നു. ദേവു, മനീഷ എന്നിവരുടെ വീട്ടിലെ ജീവിതം കാണിച്ചാണ് എവിക്ഷന്‍ പ്രഖ്യാപിച്ചത്.
ബിഗ് ബോസിൽ നിന്ന് പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വൈബർ ഗുഡ് ദേവു. അന്യായമായ എവിക്ഷനാണ് നടന്നതെന്ന് ദേവു പറയുന്നു. ‘സ്പോർട്ട് എല്ലാവർക്കും ചെയ്തതതിന് നന്ദി. അൺഫെയർ എവിക്ഷൻ എന്ന് തന്നെ ഞാൻ പറയും’
‘കാരണം ഞാൻ ഞാനായിത്തന്നെയാണ് കളിച്ചത്. ഒരിക്കലും എക്സ്പെക്ട് ചെയ്തില്ല ഈ എവിക്ഷൻ. അൺഫെയർ ആയിരുന്നെന്ന് ഹൃദയത്തിൽ നിന്നും ഞാൻ പറയും. ഞാൻ റീ എൻട്രിക്ക് ആഗ്രഹിക്കുന്നുണ്ട്, നിങ്ങളുടെ സപ്പോർട്ട് വേണം’ എന്നും വൈബർ ഗുഡ് ദേവു വ്യക്തമാക്കി.
സന്തോഷം വന്നാലും സങ്കടം വന്നാലും കരയുന്ന മനീഷയ്ക്ക് നേരെ ട്രോളുകളും വന്നു. മറുവശത്ത് ദേവുവിന് തുടക്കത്തിലുള്ള ഹൈപ്പ് നിലനിർത്താനും കഴിഞ്ഞില്ല. പലയിടത്തും ദുർബലയായ മത്സരാർത്ഥിയായി ദേവു ചിത്രീകരിക്കപ്പെട്ടു. എന്നാൽ രണ്ട് പേരുടെയും ഒരുമിച്ചുള്ള എവിക്ഷൻ പ്രേക്ഷകർക്കും നിരാശയായിട്ടുണ്ട്.
ഷോയിൽ ഇതുവരെ രണ്ട് പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം പുറത്തേക്ക് പോയി. ഷോയുടെ രസച്ചരട് പോയ ഘട്ടത്തിലാണ് വൈൽഡ് കാർഡ് എൻട്രിയായി ഹനാൻ എത്തുന്നത്. എന്നാൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഹനാന് പുറത്ത് പോവേണ്ടി വന്നു. ഇതിന് പിന്നാലെ ലച്ചുവും ആരോഗ്യ പ്രശ്നങ്ങൾ വന്ന് പുറത്തേക്ക് പോയി. അനു ജോസഫാണ് പുതിയ വൈൽഡ് കാർഡ് എൻട്രി.
