Connect with us

ബിഗ് ബോസ്സ് ഹൗസിലെ കക്കൂസിന്റ ‍ഡോർ ചവിട്ടി പൊളിച്ച് ഒമർ ലുലു; നാടകീയ രംഗങ്ങൾ

Bigg Boss

ബിഗ് ബോസ്സ് ഹൗസിലെ കക്കൂസിന്റ ‍ഡോർ ചവിട്ടി പൊളിച്ച് ഒമർ ലുലു; നാടകീയ രംഗങ്ങൾ

ബിഗ് ബോസ്സ് ഹൗസിലെ കക്കൂസിന്റ ‍ഡോർ ചവിട്ടി പൊളിച്ച് ഒമർ ലുലു; നാടകീയ രംഗങ്ങൾ

ബിഗ് ബോസ്സിൽ നിന്നും വൈബർ ഗുഡ് ദേവുവും മനീഷയും പുറത്തായതോടെ വീണ്ടും സംഭവബഹുലമായ എപ്പോസുകളാണ് ബിഗ് ബോസ്സിൽ നടക്കുന്നത്. പുതിയ വൈൽഡ് കാർഡ് അടക്കം ഹൗസിൽ ഇപ്പോൾ ടൈറ്റിലിനായി മത്സരിക്കുന്നത് പതിനാറ് പേരാണ്.

ഇപ്പോഴിത ഈ ആഴ്ചയിലെ വീക്കിലി ടാസ്ക്ക് പ്രേക്ഷകർക്ക് ആവേശം നൽകുമെന്ന സൂചന‌യുമായി പുതിയ പ്രമോ വന്നിരിക്കുകയാണ്. മിഷൻ എക്സ് എന്ന വീക്കിലി ടാസ്ക്കാണ് മത്സരാർഥികൾക്ക് ബി​ഗ് ബോസ് നൽകിയിരിക്കുന്നത്.

ഹൗസിലെ മത്സരാർഥികൾ രണ്ട് ​ഗ്രൂപ്പായി തിരിഞ്ഞാണ് വീക്കിലി ടാസ്ക്ക് കളിക്കുന്നതെന്നാണ് പുതിയ പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. ബി​ഗ് ബോസ് ഹൗസ് ഒരു ശാസ്ത്രലോകമായി മാറ്റിയാണ് മത്സരാർഥികൾക്കായി ബി​ഗ് ബോസ് ഈ ​ഗെയിം സംഘടിപ്പിച്ചിരിക്കുന്നത്. ജുനൈസ്, അഖിൽ മാരാർ എന്നിവർ നയിക്കുന്ന രണ്ട് ​​​ഗ്രൂപ്പുകളാണ് ​ഗെയിമിൽ മത്സരിക്കുന്നത്.

ഗെയിം തുടങ്ങിയ ശേഷം ജുനൈസും അഖിൽ മാരാരും തമ്മിൽ‌ വലിയൊരു വഴക്കുണ്ടാകുന്നതും കസേര എടുത്ത് പൊക്കി അഖിൽ സംസാരിക്കുന്നതുമെല്ലാം പുതിയ പ്രമോയിൽ കാണാമായിരുന്നു. കൂടാതെ മത്സരാർഥികൾ പരസ്പരം തെറി വിളിക്കുന്നതായും പ്രമോയിൽ കാണാമായിരുന്നു. ഇപ്പോഴിത വീക്കിലി ടാസ്ക്കിന്റെ മറ്റൊരു പ്രമോ കൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. പുതിയ പ്രമോയിൽ വൈൽഡ് കാർഡ് എൻട്രിയായി ഹൗസിലേക്ക് മത്സരിക്കാൻ എത്തിയ ഒമർ ലുലു ഹൗസിലെ കക്കൂസിന്റ ‍ഡോർ ചവിട്ടി പൊളിക്കുന്നതായാണ് ഉള്ളത്. ടാസ്ക്കിൽ വിജയിക്കാൻ ഇത് രണ്ടാം തവണയാണ് പ്രോപ്പർട്ടി മത്സരാർത്ഥികൾ നശിപ്പിക്കുന്നത്. ​ടാസ്ക്കിൽ വിജയിക്കുന്നതിനായുള്ള ഒരു വസ്തു അഞ്ചൂസിന്റെ കൈയ്യിൽ മത്സരാർഥികൾ തമ്മിലുള്ള വഴക്കിനിടെ എത്തിപെടും.

ഉടൻ തന്നെ ആ വസ്തു സൂക്ഷിക്കുന്നതിനായി അ‍ഞ്ചൂസ് അതുമായി കക്കൂസിൽ കയറി ഒളിക്കും ഉടൻ തന്നെ ഒമർ ലുലു അടങ്ങുന്ന എതിർ ടീം എത്തി കക്കൂസിന് പുറത്തിറങ്ങാൻ അഞ്ചൂസിന് ആവശ്യപ്പെട്ടെങ്കിലും അഞ്ചൂസ് പുറത്തിറങ്ങിയില്ല. ഇതോടെ രണ്ട് ടീമും തമ്മിൽ വഴക്കുണ്ടാവുകയും എതിൽ ടീം അം​ഗം സാ​ഗർ സൂര്യ പ്രകോപിപ്പിച്ചപ്പോൾ ഒമർ ലുലു വാശി കയറി കക്കൂസിന്റെ ഡോർ ചവിട്ടി പൊളിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം മറ്റൊരു ടാസ്ക്കിനിടെ ഒമർ‌ ലുലുവും ഷിജുവും നടത്തിയ മൽപിടിത്തത്തിനിടെ ഹൗസിലെ കണ്ണാടി വാൾ പൊട്ടിയിരുന്നു. അതിന്റെ പേരിൽ ലക്ഷ്വറി ടാസ്ക്കിൽ നിന്നും പോയിന്റുകൾ മത്സരാർഥികൾക്ക് നഷ്ടമായിരുന്നു. ഓരോ ടാസ്ക്ക് കിട്ടുമ്പോഴും മത്സരാർഥികൾ തമ്മിൽ വലിയ വഴക്കുകളാണ് ഉണ്ടാകാറുള്ളത്.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top