Connect with us

വീടിനകത്ത് സമയം ചെലവഴിക്കല്‍ വളരെ കുറവാണ്… ഒരു പ്രോഗ്രാമും കാണാറില്ലെന്ന് അഖിൽ മാരാർ; മോഹൻലാലിൻറെ ആ ചോദ്യത്തിന് അഖിൽ മാരാർ നൽകിയ മറുപടി കണ്ടോ?

TV Shows

വീടിനകത്ത് സമയം ചെലവഴിക്കല്‍ വളരെ കുറവാണ്… ഒരു പ്രോഗ്രാമും കാണാറില്ലെന്ന് അഖിൽ മാരാർ; മോഹൻലാലിൻറെ ആ ചോദ്യത്തിന് അഖിൽ മാരാർ നൽകിയ മറുപടി കണ്ടോ?

വീടിനകത്ത് സമയം ചെലവഴിക്കല്‍ വളരെ കുറവാണ്… ഒരു പ്രോഗ്രാമും കാണാറില്ലെന്ന് അഖിൽ മാരാർ; മോഹൻലാലിൻറെ ആ ചോദ്യത്തിന് അഖിൽ മാരാർ നൽകിയ മറുപടി കണ്ടോ?

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലേക്ക് വന്നത് താന്‍ ആരാണെന്ന് തെളിയിക്കാനാണ് എന്ന് സംവിധായകന്‍ ഷോയുടെ ആദ്യ ദിവസം തന്നെ തുറന്നു പറഞ്ഞി ബിഗ് ബോസിനെ കുറിച്ച് സംവിധായകന്‍ മുമ്പ് പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ബിഗ് ബോസ് തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത പ്രോഗ്രാം ആണെന്നും അഞ്ച് മിനിറ്റ് പോലും അത് തികച്ച് കാണാന്‍ തനിക്ക് കഴിയില്ലെന്നുമായിരുന്നു അത്. ബിഗ് ബോസിലേക്ക് പോകുമെന്ന പ്രചരണത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് അഖില്‍ നേരത്തെ ഇത് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ബിഗ് ബോസ് ഇഷ്ടമല്ലായിരുന്നോ എന്ന് അവതാരകനായ മോഹന്‍ലാല്‍ അഖിലിനോട് ചോദിച്ചു.

ഈ സീസണിലെ ആദ്യ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടത് അഖില്‍ ആയിരുന്നു. വീട്ടിലെ ജോലികള്‍ മറ്റു മത്സരാര്‍ഥികള്‍ക്ക് വിഭജിച്ച് കൊടുത്തതുമായി ബന്ധപ്പെട്ട് സംസാരിക്കവെ ബിഗ് ബോസ് താന്‍ മുന്‍പ് കണ്ടിട്ടില്ലെന്ന് അഖില്‍ പറഞ്ഞു. തുടര്‍ന്നായിരുന്നു ബിഗ് ബോസ് ഷോ ഇഷ്ടമല്ലായിരുന്നോ എന്ന മോഹന്‍ലാലിന്റെ ചോദ്യം.

അതിന് അഖില്‍ നല്‍കിയ മറുപടി ഇങ്ങനെ- “അതുകൊണ്ടല്ല, സിനിമ ആയാലും ഒടിടിയിലല്ല ഞാന്‍ കാണുന്നത്. തിയറ്ററിലാണ്. പിന്നെ എനിക്ക് അധികം സമയം കിട്ടാറില്ല. വായനയും മറ്റു കാര്യങ്ങളുമൊക്കെ കഴിഞ്ഞ്. അത്യാവശ്യം ജീവിതം മുന്നോട്ട് പോകണമല്ലോ. വീടിനകത്തുള്ള സമയം ചെലവഴിക്കല്‍ വളരെ കുറവാണ്. ഒരു പ്രോഗ്രാമും കാണാറില്ല. ഇന്‍സ്റ്റഗ്രാമിലും എനിക്ക് 3000 ഫോളോവേഴ്സ് എങ്ങാണ്ടേ ഉള്ളൂ. അതിലൊന്നും ആക്റ്റീവ് അല്ല. ഫേസ്ബുക്കില്‍ കുറെ കുറിപ്പുകള്‍ എഴുതി, അങ്ങനെ കുറെ വിവാദങ്ങളില്‍ പോയി പെടും. അപ്പോള്‍ കുറെ ചാനലുകാര് ചര്‍ച്ചയ്ക്ക് വിളിക്കും”, അഖില്‍ മാരാര്‍ പറഞ്ഞു.

More in TV Shows

Trending

Recent

To Top