Connect with us

അഖിലിന്റേത് വെറും പട്ടി ഷോ ; ക്യാപ്റ്റനെതിരെ പൊട്ടിത്തെറിച്ച് നാദിറ

TV Shows

അഖിലിന്റേത് വെറും പട്ടി ഷോ ; ക്യാപ്റ്റനെതിരെ പൊട്ടിത്തെറിച്ച് നാദിറ

അഖിലിന്റേത് വെറും പട്ടി ഷോ ; ക്യാപ്റ്റനെതിരെ പൊട്ടിത്തെറിച്ച് നാദിറ

അടികൾക്കും വഴക്കുകൾക്കും യാതൊരു പഞ്ഞവുമില്ലാത്ത ഇടമാണ് ബിഗ് ബോസ് വീട്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം അതിന്റെ അഞ്ചാം സീസണുമായി എത്തിയിരിക്കുകയാണ്. അഞ്ചാം സീസണിലും അടിയും വഴക്കുമൊന്നും ഒട്ടു കുറവില്ല. മുൻ സീസണുകളെ അപേക്ഷിച്ച് അടിയിലേക്ക് എത്താൻ യാതൊരു കാത്തിരിപ്പും നടത്തിയിട്ടില്ല അഞ്ചാം സീസൺ. ബിഗ് ബോസ് വീട്ടിലെ ആദ്യ ദിവസം തന്നെ താരങ്ങൾ തമ്മിൽ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ടായിരുന്നു.

ലോക ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയതും ശ്രദ്ധേയവുമായ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ മലയാളത്തിലെ അഞ്ചാം സീസൺ ഒരാഴ്ച പിന്നിട്ടിരിക്കുകയാണ് .ആദ്യ ആഴ്ച തന്നെ വലിയ ഒരുപാട് അടികൾക്ക് ബിഗ് ബോസ് മലയാളം സീസൺ 5 വേദിയായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ അഖിൽ മാരാരും നാദിറയും തമ്മിലൊരു പൊട്ടിത്തെറി നടന്നിരിക്കുകയാണ് ബിഗ് ബോസ് വീട്ടിൽ .

ബിഗ് ബോസ് വീട്ടിൽ ആദ്യ ആഴ്ച തന്നെ ശ്രദ്ധ നേടിയ രണ്ട് താരങ്ങളാണ് അഖിൽ മാരാരും നാദിറ മെഹ്‌റിനും. നേരത്തെ തന്നെ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഖിൽ മാരാർ. തന്റെ വിവാദമായ പ്രസ്താവനകൡലൂടെ ചർച്ചയായി മാറിയ അഖിൽ മാരാർ ബിഗ് ബോസ് വീട്ടിലെത്തിയപ്പോഴും ശ്രദ്ധ നേടുകയായിരുന്നു. അതേസമയം തുടക്കത്തിൽ തന്നെ ബഹളമുണ്ടാക്കാതെ, എന്നാൽ കൃത്യമായി ഗെയിം കളിക്കുന്ന മത്സരാർത്ഥിയെന്ന് പ്രേക്ഷകരെ കൊണ്ട് തോന്നിപ്പിച്ച മത്സരാർത്ഥിയാണ് നാദിറ മെഹ്‌റിൻ.

ഇപ്പോഴിതാ അഖിലിന്റെ അധികാരഭാവത്തിനെതിരെ നാദിറ രംഗത്തെത്തിയിരിക്കുകയാണ്. ബിഗ് ബോസ് വീട്ടിലെ ആദ്യത്തെ ക്യാപ്റ്റാനായി മാറിയിരിക്കുകായണ് അഖിൽ മാരാർ. അങ്ങനെയിരിക്കെ ഉറങ്ങുകയായിരുന്ന ഗോപികയോടും ജയിലിൽ കിടക്കുന്ന റിനോഷിനോടും ഏയ്ഞ്ചലിൻ മറിയയോടും അഖിൽ ഉറങ്ങരുതെന്ന് പറഞ്ഞിരുന്നു. എന്നാൽ ഗോപികയോടായി എഴുന്നേൽക്ക് എഴുന്നേൽക്ക് ഉറങ്ങാൻ പാടില്ല എന്ന് ആജ്ഞാപിക്കുന്നത് പോലെ അഖിൽ സംസാരിച്ചുവെന്നതാണ് നാദിറയെ ചൊടിപ്പിച്ചത്.

അഖിലിന്റേത് വെറും പട്ടി ഷോയാണെന്നും അഖിൽ പറയുന്നത് കേട്ട് പേടിക്കുന്ന ഊച്ചാളിയല്ല താനെന്നുമായിരുന്നു നാദിറയുടെ പ്രതികരണം. ഇരുവരും തമ്മിൽ ശക്തമായ വാക് പോര് തന്നെ നടന്നു. അഖിൽ നാദിറയോട് നീ പോടിയെന്ന് പറഞ്ഞപ്പോൾ എടീ എന്ന് വീട്ടിൽ പോയി വിളിച്ചാൽ മതിയെന്നായി നാദിറ. ഗോപികയ്ക്ക് ഇല്ലാത്ത പ്രശ്‌നമാണ് നാദിറയ്‌ക്കെന്നാണ് അഖിൽ പറഞ്ഞത്. അഖിൽ പറഞ്ഞ കാര്യത്തിൽ തനിക്ക് എതിർപ്പില്ലെന്നും എന്നാൽ അഖിലിന്റെ ടോണിലെ അധികാരഭാവമാണ് പ്രശ്‌നമെന്നുമാണ് നാദിറ പറഞ്ഞത്.

പിന്നീട് ഇത് വലിയ ചർച്ചയായി മാറി. അഖിലിന്റെ സംസാരത്തിലെ അധികാരഭാവത്തിനെതിരെ മനീഷ, ജുനൈസ് എന്നിവരും രംഗത്തെത്തി. അതേസമയം ഷിജു അഖിലിനെ അനുകൂലിച്ചു. എന്തായാലും വലിയൊരു അടിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഇരുവരും പിരിഞ്ഞു പോയി. അതേസമയം തന്റെ പ്രസ്താവനയിൽ നിന്ന് പിന്മാറില്ലെന്നും പറഞ്ഞ വാക്കുകളൊന്നും മാറ്റിപ്പറയില്ലെന്നും നാദിറ വ്യക്തമാക്കുന്നുണ്ട്. പിന്നീട് താൻ എന്തിനെയാണ് എതിർത്തത് എന്ന് നാദിറ മറ്റുള്ളവർക്ക് വ്യക്തമാക്കി കൊടുക്കുകയും അവരത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ചിലരൊക്കെ അഖിലിന് നൽകുന്ന പ്രത്യേക പരിഗണന തന്നിൽ നിന്നും പ്രതീക്ഷിക്കേണ്ട എന്ന് നാദിറ വ്യക്തമാക്കുന്നുണ്ട്

അതേസമയം നാദിറയെ പരാജയപ്പെടുത്തിയാണ് അഖിൽ മാരാർ ബിഗ് ബോസ് മലയാളം സീസൺ 5 ലെ ആദ്യത്തെ ക്യാപ്റ്റനാകുന്നത്. നേരത്തെ നടന്ന വീക്കിലി ടാസ്‌കിൽ ഒന്നാമത് എത്തിയതിനെ തുടർന്നാണ് ഇരുവരും ക്യാപ്റ്റൻസി ടാസ്‌കിലേക്ക് എത്തിയത്. ടാസ്‌കിൽ നാദിറയെ പരാജയപ്പെടുത്തി അഖിൽ ക്യാപ്റ്റനാവുകയായിരുന്നു. ഇതിനിടെ ഏയ്ഞ്ചലിൻ മറിയയേയും റിനോഷ് ജോർജിനേയും ജയിലിലടക്കുകയും ചെയ്തിരുന്നു.

എന്തായാലും ആദ്യ ആഴ്ച തന്നെ ബിഗ് ബോസ് വീട് ഉണർന്നിരിക്കുകയാണ്. വരും ദിവസങ്ങളിലെന്തൊക്കെയാകും നടക്കുക എന്നത് കണ്ടറിയേണ്ടതാണ്.

More in TV Shows

Trending

Recent

To Top