TV Shows
ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നു..റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ല, നിമിഷയുടെ കുറ്റസമ്മതം… ദിൽഷയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവിച്ചത്
ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നു..റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ല, നിമിഷയുടെ കുറ്റസമ്മതം… ദിൽഷയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവിച്ചത്
ബിഗ് ബോസ് മത്സരാർത്ഥി ദില്‍ഷയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയായി മാറിയിരുന്നു. തന്നെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ ചിരിക്കുന്ന ഒരു മുഖം പോലും എനിക്ക് ചുറ്റും ഉണ്ടായിരുന്നില്ലെന്നാണ് ദില്‍ഷ പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദില്‍ഷയുടെ പ്രതികരണം.
ദില്‍ഷയുടെ വാക്കുകള്‍ ശക്തമാകുമ്പോള്‍ കുറ്റബോധവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ നിമിഷ. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളിലൂടെയായിരുന്നു നിമിഷയുടെ പ്രതികരണം.
ഈ വീഡിയോ എന്റെ ഹൃദയം തകര്‍ക്കുന്നതാണ്. സത്യം പറയുകയാണെങ്കില്‍ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല ദില്‍ഷ. അതിന്റെ കാരണങ്ങള്‍ ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എങ്കിലും… ഞങ്ങള്‍ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളില്‍ അവള് നൂറ് ദിവസം നിന്നു. അതൊരു എളുപ്പമുള്ള ടാസ്കല്ല. അവളത് ചെയ്തുവെന്നാണ് നിമിഷ പറയുന്നത്.
റിയാസ് ജയിച്ചില്ല എന്നത് കാരണം സങ്കടത്തിലായ ഞാന്‍ അവളെയൊന്ന് അഭിനന്ദിക്കാന്‍ പോലും പോയില്ലെന്നതില്‍ എനിക്ക് വിഷമമുണ്ട്. അവള് വിജയം അര്‍ഹിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ വിഷയമാണ്. പക്ഷെ നൂറ് ദിവസം തികച്ചതിന് അവളെ ഞങ്ങള്‍ അഭിനന്ദിക്കണമായിരുന്നുവെന്നും നിമിഷ പറയുന്നത്. പുറത്ത് നടക്കുന്നത് എന്താണെന്ന് അവള്‍ക്കൊരു അറിവുമുണ്ടായിരുന്നില്ല, ഇതൊക്കെ നടക്കുമ്പോള്‍ അവള് അകത്തായിരുന്നു. ചില ആരാധകര്‍ അവള്‍ക്ക് വേണ്ടി വോട്ട് ചെയ്യുകയും വോട്ടിന് വേണ്ടി പണം വാഗ്ദാനം ചെയ്യുകയും ചെയ്തത് അവളുടെ തെറ്റല്ല. അതിനാല്‍ ഈ അവസരം ബിഗ് ബോസ് വീട്ടില്‍ നൂറ് ദിവസം തികച്ചതിനും വിജയിച്ചതിനും ദില്‍ഷയെ അഭിനന്ദിക്കാനുള്ള അവസരമായിട്ടെടുക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ദില്‍ഷയെ അഭിനന്ദിക്കുകയാണ് നിമിഷ.
ദിൽഷ പറഞ്ഞത് ഇപ്രകാരമായിരുന്നു
ആദ്യമായിട്ടായിരിക്കും ഇത്ര വലിയൊരു ടൈറ്റില്‍ വിജയിയായിട്ട് ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് ഒരു വ്യക്തി സങ്കടപ്പെടുന്നത്. അത്ര വലിയൊരു ട്രോഫി കൈയ്യില്‍ കിട്ടിയിട്ടും ഞാന്‍ വല്ലാത്തൊരു അവസ്ഥയിലൂടെയാണ് കടന്നുപോയത്. എന്റെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരു മുഖം പോലും അവിടെയുണ്ടായിരുന്നില്ല.
ആരും ഒന്ന് കൈയ്യടിച്ച് പോലും ഇല്ല. എനിക്ക് ഒരുപാട് സങ്കടം തോന്നി. ഇത്രയും നല്ലൊരു നിമിഷത്തില്‍ ഒരുപാട് സന്തോഷിക്കേണ്ട സമയത്ത് എനിക്ക് സന്തോഷത്തിന് പകരം സങ്കടമായിരുന്നുവെന്നാണ് ദില്‍ഷ പറയുന്നത്. അതുകൊണ്ടാണ് ഹൗസില്‍ നിന്നും പുറത്തിറങ്ങിയ ശേഷം രണ്ട് ദിവസം ബ്രേക്ക് എടുത്തത്. ഒരുപാട് പേര് ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. നെഗറ്റീവ് കമന്റുകളും കാണുന്നുണ്ടെന്നും ദില്‍ഷ പറയുന്നുണ്ടായിരുന്നു
