Connect with us

റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോള്‍ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി…ദില്‍ഷ വിന്നറായതിന് ശേഷം ഞാന്‍ അഭിനന്ദിച്ചിട്ടില്ല…ചെയ്തത് വലിയ തെറ്റ്; ഒടുക്കം വീഡിയോയുമായി ജാസ്മിൻ

TV Shows

റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോള്‍ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി…ദില്‍ഷ വിന്നറായതിന് ശേഷം ഞാന്‍ അഭിനന്ദിച്ചിട്ടില്ല…ചെയ്തത് വലിയ തെറ്റ്; ഒടുക്കം വീഡിയോയുമായി ജാസ്മിൻ

റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോള്‍ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി…ദില്‍ഷ വിന്നറായതിന് ശേഷം ഞാന്‍ അഭിനന്ദിച്ചിട്ടില്ല…ചെയ്തത് വലിയ തെറ്റ്; ഒടുക്കം വീഡിയോയുമായി ജാസ്മിൻ

കഴിഞ്ഞ ദിവസം ബിഗ് ബോസ്സ് വിന്നറായ ദിൽഷ ഒരു വിഷമം പങ്കുവെച്ച് എത്തിയിരുന്നു. തന്റെ വിജയത്തില്‍ ആരും സന്തോഷിച്ചിരുന്നില്ലെന്നും അത് തന്നെ വേദനിപ്പിച്ചുവെന്നുമായിരുന്നു ദില്‍ഷ പറഞ്ഞത്.

ദില്‍ഷയുടെ വാക്കുകള്‍ ശക്തമായപ്പോൾ കുറ്റബോധവുമായി നിമിഷ എത്തിയിയതിന് പിന്നാലെ ഇപ്പോൾ ഇതാ ജാസ്മിനും എത്തിയിരിക്കുന്നു. ദില്‍ഷയ്ക്ക് അഭിനന്ദനവുമായിട്ടാണ് ജാസ്മിന്‍ എത്തിയത്.

ബിഗ് ബോസില്‍ നിന്നും പലര്‍ക്കും നല്ല സൗഹൃദങ്ങളാണ് ലഭിച്ചിട്ടുള്ളത്. തനിക്ക് അങ്ങനെ ലഭിച്ച സുഹൃത്താണ് ദില്‍ഷയെന്ന് ജാസ്മിന്‍ പറയുന്നു. എന്നിട്ടും താന്‍ ആ വേദിയില്‍വെച്ച് ദില്‍ഷയെ അഭിനന്ദിച്ചില്ല. ഇത് തെറ്റാണെന്നും അതിന് ഞാന്‍ ദില്‍ഷയോട് മാപ്പ് ചോദിക്കുക്കയാണെന്നും ജാസ്മിന്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലെത്തിയാണ് ജാസ്മിന്‍ ഇക്കാര്യം തന്റെ ആരാധകരുമായി പങ്കുവെക്കുന്നത്.

ബിഗ് ബോസ് ടൈറ്റില്‍ വിന്‍ ചെയ്ത ദില്‍ഷ്‌ക്ക് വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് ജാസ്മിന്‍ പറഞ്ഞ് തുടങ്ങുന്നത്. ദില്‍ഷയെ വിന്നറായതിന് ശേഷം ഞാന്‍ ഒരിയ്ക്കലും അഭിനന്ദിച്ചിട്ടില്ല. ബിഗ് ബോസ് ഫൈനല്‍ വേദിയില്‍ ഉണ്ടായിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. എന്നിട്ട് പോലും എന്നിട്ട് പോലും എനിക്കതിന് സാധിച്ചില്ല. ഇപ്പൊ അത് ആലോചിക്കുമ്പോള്‍ എനിക്ക് മനസ്സിലാകുന്നുണ്ട്, ഞാന്‍ ചെയ്തത് എത്രമാത്രം തെറ്റായിരുന്നു എന്ന്. അവിടെയുണ്ടായിരുന്ന ആരും ഒരുപക്ഷേ അത് ചെയ്തിട്ടുണ്ടാവില്ല. നൂറ് ദിവസം ഒരു വീട്ടില്‍ നിന്ന് പുറത്ത് എന്താണ് നടക്കുന്നതെന്നോ ഒന്നും അറിയാതെ നിന്നവര്‍ പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അവര്‍ അതെല്ലാം മറന്നുപോയിട്ടുണ്ടാവാം. പക്ഷേ ഇത് ദില്‍ഷയ്ക്ക് എത്രമാത്രം വേദനയുണ്ടാക്കിയെന്നും ഞാന്‍ മനസ്സിലാക്കുന്നു.

ബിഗ് ബോസ് ഹൗസിനകത്ത് എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദില്‍ഷയോട് ഈ പിണക്കമൊന്നും ഉണ്ടായിരിക്കില്ല. എവിടെയൊക്കെയോ എനിക്ക് ദില്‍ഷയോട് ഒരു കണക്ഷന്‍ തോന്നിയിട്ടുണ്ട്. അങ്ങനെയിരുന്നിട്ട് പോലും എനിക്ക് അഭിനന്ദിക്കാന്‍ സാധിച്ചില്ല. അതിന് ശേഷവും ഞങ്ങള്‍ കണ്ടിരുന്നു. പക്ഷേ ഒന്നും സംസാരിക്കാന്‍ സാധിക്കുമായിരുന്ന ഒരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. റിയാസ് വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്യുകയായിരുന്നു. അത് കണ്ടപ്പോള്‍ ഞാനും വല്ലാത്ത അവസ്ഥയിലായിപ്പോയി. പക്ഷേ ഇതൊന്നും ഒരു ന്യായീകരണമല്ല. ഇത് നീ അര്‍ഹിക്കുന്ന വിജയമാണ്. പറയാന്‍ താമസിച്ചെങ്കിലും ദില്‍ഷയ്ക്ക അവസാനം അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടാണ് ജാസ്മിന്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top