TV Shows
ദില്‍ഷയ്‌ക്കൊപ്പം ഫൈനലിൽ എത്തുന്ന ആ നാല് പേർ ഇവർ, പ്രേക്ഷകർ ചിന്തിക്കാത്ത ആ മത്സരാർത്ഥിയും, ഉറപ്പിക്കാം; വൈറൽ കുറിപ്പ്
ദില്‍ഷയ്‌ക്കൊപ്പം ഫൈനലിൽ എത്തുന്ന ആ നാല് പേർ ഇവർ, പ്രേക്ഷകർ ചിന്തിക്കാത്ത ആ മത്സരാർത്ഥിയും, ഉറപ്പിക്കാം; വൈറൽ കുറിപ്പ്
ബിഗ് ബോസ് മലയാളം സീസണ്‍ 4 ഘട്ടത്തിലേക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. ടിക്കറ്റ് ടു ഫിനാലെ ടാസ്‌ക് വിജയിച്ചതോടെ ദിൽഷയാണ് ഫൈനലിലേക്ക് നേരിട്ട് എത്തിയത്.
ദില്‍ഷയ്‌ക്കൊപ്പം ഫൈനലിൽ എത്തുന്ന മറ്റുള്ള നാല് പേർ ആരായിരിക്കുമെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത്. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്
ആരാകും ഈയാഴ്ച്ച പോകുക? ഫൈനലില്‍ സീറ്റ് ഉറപ്പിച്ച ഒരേയൊരു വ്യക്തി ദില്‍ഷ ആണെന്നിരിക്കെ മറ്റു നാലു പേര്‍ ആരൊക്കെയാകും? എന്നീ ചോദ്യങ്ങള്‍ക്കാണ് കുറിപ്പ് ഉത്തരം തേടുന്നത്.
ബ്ലെസ്ലി, പല സ്ട്രാറ്റജിക് പ്ലാനിങ് മനസ്സില്‍ ചിന്തിച്ചുറപ്പിച്ച് വീണ്ടും കത്തിത്തുടങ്ങിയതോടെ ഫൈനലില്‍ എത്താന്‍ പ്രയാസം ഉണ്ടാകില്ല എന്നു വേണം കരുതാന്‍. താന്‍ പ്രേക്ഷകവോട്ടില്‍ വീഴില്ലെന്ന ആത്മവിശ്വാസവും അവനില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അതുകൊണ്ട് ഫൈനലിന് മുമ്പ് പലരെയും വീഴ്ത്താനുള്ള പുറപ്പാടിലാണ് അവനിപ്പോള്‍ എന്നാണ് കുറിപ്പില്‍ പറയുന്നു.
നല്ലൊരു ഷാര്‍പ്പ് ഷൂട്ടറായ അവന്റെ ഉന്നം ലക്ഷ്മി പ്രിയയും ധന്യയും ആണെന്ന് വ്യക്തമായെന്നും കുറഇപ്പില്‍ പറയുന്നു.ലക്ഷ്മിപ്രിയ, ധൈര്യവും വാക്ചാതുര്യവും നല്ല സ്‌നേഹമുള്ളൊരു മനസ്സും ഉള്ള ഉഗ്രന്‍ പോരാളിയായി തിളങ്ങുന്ന ലക്ഷ്മിപ്രിയ ഇല്ലെങ്കില്‍ പിന്നെ എന്ത് ഫൈനല്‍ 5. അവര്‍ തന്റെ സീറ്റ് കരസ്ഥമാക്കിക്കഴിഞ്ഞല്ലോ. ഇല്ലേ? എന്നും ആരാധകന്‍ ചോദിക്കുന്നു.
റിയാസ്, ഈ സീസണില്‍ മാത്രമല്ല ഇതുവരെ നടന്ന 4 സീസണുകളിലും വന്നവരില്‍ ഏറ്റവും മികച്ച മത്സരാര്‍ത്ഥി റിയാസ്തന്നെ എന്നു വീണ്ടും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്റെ പ്രകടനങ്ങളും സമയോചിതമായ കുറിക്കുകൊള്ളുന്ന വാക്ചാതുര്യവും ആരെയും തകര്‍ക്കാന്‍ ശേഷിയുള്ള മിസൈല്‍ വേഗമുള്ള ബുദ്ധികൂര്‍മ്മതയും അവനെ ശക്തനാക്കുന്നു എന്നു നിസ്സംശയം പറയാന്‍ സാധിക്കുമെന്നാണ് കുറിപ്പില്‍ പറയുന്നത്.
അവന്‍ മാത്രമേ ശരിക്കും ബിഗ് ബോസ് മത്സരം എന്തെന്നും എങ്ങനെയെന്നുമുള്ള ബോധ്യത്തോടെ കളിക്കുന്നുള്ളൂ. എല്ലാം കൊണ്ടും അവന്‍തന്നെ അവിടുത്തെ ഏറ്റവും മികച്ച കളിക്കാരന്‍. ഇരയെ വീഴ്ത്താനുള്ള വെടിയുതിര്‍ത്തിട്ട് അവന്‍ ഇരുന്നു ചിരിക്കുന്നത് കാണുമ്പോള്‍ അതില്‍ വീണുപോകുന്ന പ്രേക്ഷക വോട്ടുകള്‍മാത്രം മതി അവനു ജയിച്ചുമുന്നേറാന്‍. അതുകൊണ്ട് അവന്‍ കപ്പ് അടിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നും ആരാധകന്‍ അഭിപ്രായപ്പെടുന്നു.
ഫൈനല്‍ 5 ല്‍ സീറ്റ് കിട്ടുന്ന അഞ്ചാമത്തെ മത്സരാര്‍ത്ഥി ആരാകും എന്നതില്‍ ചില ആശയക്കുഴപ്പം ഉണ്ടാകുന്നു. ധന്യക്കും റോണ്‌സണും ഇപ്പോള്‍ സൂരജ് ഒരു വലിയ വെല്ലുവിളിയാണ്. അത് സൂരജ് മത്സരത്തില്‍ കാട്ടുന്ന മികവ് കൊണ്ടല്ല. അവനു കിട്ടുന്ന പ്രത്യേക പരിഗണനയും ഭാഗ്യവും കൊണ്ടുമാത്രമാണെന്നാണ് കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നത്.
ധന്യ മേരി വര്‍ഗീസ് ധൈര്യത്തോടെ പോരാടുന്നുണ്ടെങ്കിലും കുറച്ചുകൂടി മുമ്പേ ആയുധം എടുത്ത് കളത്തില്‍ ഇറങ്ങേണ്ടിയിരുന്നു. ഈയാഴ്ചത്തെ എലിമിനേഷനില്‍ ധന്യക്ക് എന്താണ് സംഭവിക്കുക എന്നു നോക്കാം. അന്ന് ധന്യയോ റോണ്‌സണോ ഒരാള്‍ പുറത്താകും എന്നാണ് ഞാന്‍ കരുതുന്നത്. പ്രേക്ഷക മനസ്സ് അറിയാന്‍ കാത്തിരിക്കാമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.