Connect with us

ദിൽഷയെ മെൻഡലി തകർക്കാനാണ് ബ്ലെസ്ലി പ്രണയാഭ്യർഥന നടത്തി പിറകെ നടക്കുന്നതെങ്കിൽ അത് മോശമാണ്; റിയാസ് ഒരു പക്ക ബി​ഗ് ബോസ് മെറ്റീരിയലാണ്; ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ച് കിടിലം ഫിറോസ്!

TV Shows

ദിൽഷയെ മെൻഡലി തകർക്കാനാണ് ബ്ലെസ്ലി പ്രണയാഭ്യർഥന നടത്തി പിറകെ നടക്കുന്നതെങ്കിൽ അത് മോശമാണ്; റിയാസ് ഒരു പക്ക ബി​ഗ് ബോസ് മെറ്റീരിയലാണ്; ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ച് കിടിലം ഫിറോസ്!

ദിൽഷയെ മെൻഡലി തകർക്കാനാണ് ബ്ലെസ്ലി പ്രണയാഭ്യർഥന നടത്തി പിറകെ നടക്കുന്നതെങ്കിൽ അത് മോശമാണ്; റിയാസ് ഒരു പക്ക ബി​ഗ് ബോസ് മെറ്റീരിയലാണ്; ബിഗ് ബോസ് സീസൺ ഫോറിനെ കുറിച്ച് കിടിലം ഫിറോസ്!

ബി​ഗ് ബോസ് മലയാളം സീസൺ ത്രീയിലൂടെ മലയാളികൾക്ക് ആവേശം ആയ മത്സരാർത്ഥിയാണ് കിടിലം ഫിറോസ്. ഷോയിൽ ആറാം സ്ഥാനമാണ് ഫിറോസിന് ലഭിച്ചത്. ആർജെയായ കിടിലൻ ഫിറോസ് സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

“സനാഥാലയമെന്ന” സ്വപ്‌നം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയായിരുന്നു ഫിറോസ് ബിഗ് ബോസിലേക്ക് എത്തിയത്. ഇതേക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. മറ്റ് പലർക്കുമായി ഒരു വീട് വെക്കാൻ സാധിക്കണം എന്ന ചിന്തയിലാണ് സനാഥാലയത്തിന്റെ പിറവിയെന്ന് കിടിലം ഫിറോസ് പറഞ്ഞിരുന്നു. ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ഫിറോസ് പറഞ്ഞ വാക്കുകൾ എല്ലാം പ്രാവർത്തികമാക്കിയതും മലയാളികൾ കണ്ടതാണ്.

തന്റെ സാമൂഹിക പ്രവർത്തനങ്ങളുമായി സജീവമായ ഫിറോസ് ബി​ഗ് ബോസ് സീസൺ ഫോറിന്റേയും സ്ഥിരം പ്രേക്ഷകനാണ്. തുടക്കം മുതൽ മത്സരാർഥികളെ വിലയിരുത്തി ഫിറോസ് വീഡിയോകൾ പങ്കുവെക്കാറുണ്ടായിരുന്നു. നാലാം സീസൺ ഫിനാലെയ തൊട്ട് നിൽക്കുമ്പോൾ വീട്ടിൽ അവശേഷിക്കുന്ന ഏഴ് മത്സരാർഥികളുടെ ​ഗെയിമിനെ വിലയിരുത്തി രം​ഗത്തെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്.

വാക്കുകൾ വായിക്കാം….’ഞങ്ങൾക്കൊന്നും ഫിനാലെയ്ക്ക് മുമ്പുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ നാലാം സീസണിലെ മത്സരാർഥികൾക്ക് അതിന് സാധിക്കുന്നുണ്ട്. എല്ലാവരും മനോഹരമായി ​ഗെയിം കളിക്കുന്നുണ്ട്. കൊഴിഞ്ഞ് പോകലുകൾ കൂടിയതോടെ ​ഗെയിം മാറ്റി പിടിച്ച മത്സരാർഥികളുണ്ട്.

‘ദിൽഷ വളരെ നന്നായി ​ഗെയിം കളിച്ച് മുന്നേറുന്നുണ്ട്. ദിൽഷയ്ക്ക് അറിയാം എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന്. തുടക്കം മുതൽ ദിൽഷ ഷാഡോയായി ​ഗെയിം കളിക്കുകയാണ് പലരും പറഞ്ഞിട്ടും അതിനെയെല്ലാം തിരുത്തി പറയിപ്പിച്ചാണ് ദിൽഷ ​ഗെയിം കളിക്കുന്നത്.’

‘റോബിനുമായി ലവ് സ്ട്രാറ്റർജഡി ഇറക്കി കളിച്ച് മുന്നോട്ട് പോകാനുള്ള സാഹചര്യമുണ്ടായിട്ടും ദിൽഷ അത് ചെയ്തില്ല. അവൾ അവളുടേതായ വഴിക്ക് നീങ്ങി ലക്ഷ്യത്തിലെത്താനാണ് ശ്രമിക്കുന്നത്. ബ്ലെസ്ലി നല്ലൊരു ​ഗെയിമറാണ്.’

‘പുറത്ത് എന്താണ് നടക്കുന്നത് എന്നതിനെകുറിച്ച് ധാരണയുണ്ടാക്കാൻ അവന് കഴിയുന്നുണ്ട്. എല്ലാ കാര്യങ്ങളിലും നല്ല ചിന്തയും ബുദ്ധിയും പ്രയോ​ഗിക്കുന്നുണ്ട്. ലക്ഷ്പ്രിയയെ എതിർത്തുള്ള സംസാരങ്ങളിൽ അത് വ്യക്തമാണ്. ദിൽഷയെ മെൻഡലി തകർക്കാനാണ് ബ്ലെസ്ലി പ്രണയാഭ്യർഥന നടത്തി പിറകെ നടക്കുന്നതെങ്കിൽ അത് മോശമായ രീതിയാണെന്ന് മാത്രമെ പറയാൻ പറ്റൂ. കൂടാതെ ബ്ലെസ്ലി-ദിൽഷ വീഡിയോകൾ പുറത്ത് വന്നപ്പോൾ നിരവധി പേർ ബ്ലെസ്ലി ഞരമ്പനാണ് എന്നുള്ള തരത്തിൽ സംസാരിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.’

‘അത് മോശമായ പ്രവണതയാണ്. അവന്റെ ​ഗെയിമിനെ മാത്രമെ കുറ്റപ്പെടുത്താനും വിമർശിക്കാനും പാടുള്ളൂ. അപകീർത്തിപ്പെടുത്തുന്നത് ശരിയായ പ്രേക്ഷകന് ചേർന്നതല്ല. റിയാസ് ഒരു പക്ക ബി​ഗ് ബോസ് മെറ്റീരിയലാണ്.’

‘പതിമൂന്നാം ആഴ്ചയിലെ വീക്കിലി ടാസ്ക്കിൽ റിയാസാണ് പൊളിക്കുന്നുണ്ട്. അവന് വ്യക്തമായ ധാരണയുണ്ട് ചെയ്യുന്ന പ്രവൃത്തികളിൽ. അവൻ ഒരു ​ഗെയിം ചെയ്ഞ്ചർ കൂടിയാണ്. കാരണം വന്ന ഉടൻ രണ്ട് ശക്തരായ മത്സരാർഥികളെ പുറത്ത് കളയാൻ റിയാസിന് സാധിച്ചു.’

‘പ്രവോക്കിങിലും റിയാസ് മുന്നിലാണ്. പ്രവോക്കിങ് സ്ട്രാറ്റർജിയായി ഉപയോ​ഗിക്കുന്ന ഒരാൾ തിരിച്ച് കിട്ടുമ്പോഴും സ്വീകരിക്കണം. കരയുന്നത് ശരിയല്ല. പക്ഷെ റിയാസിനെ ആരെങ്കിലും പ്രവോക്ക് ചെയ്യുന്നത് റിയാസിന് അം​ഗീകരിക്കാൻ ബുദ്ധിമുട്ടാണ്.’

‘റോബിന് റിയാസിനെപ്പോലെ പ്രവോക്കിങ് അറിയില്ല. അയാളെ ആരെങ്കിലും പ്രവോക്ക് ചെയ്താൽ പ്രതികരിക്കുമെന്ന് മാത്രം. ഞാനും അക്കൂട്ടത്തിലൊരാളാണ്. പ്രവോക്കിങ് വശമില്ല. പക്ഷെ റിയാസ് എല്ലാ കാര്യങ്ങളിലും കണ്ണിങ്ങാണ്.’

‘ധന്യയും ശക്തയായ മത്സരാർഥി തന്നെയാണ്. അവർ സേഫ് ​ഗെയിം കളിച്ചതായി തോന്നിയിട്ടില്ല. കാരണം ഇടപെടേണ്ട സ്ഥലങ്ങളിലും ഇടപെടുകയും ആവശ്യമുള്ള ഇടങ്ങളിൽ കൃത്യമായ മറുപടി പറയുകയും ചെയ്യാറുണ്ട് ധന്യ.’

‘എന്തുകൊണ്ടും സൂരജിനേക്കാളും റോൺസണിനേക്കാളും ടോപ്പ് ഫൈവിൽ എത്താൻ ധന്യക്ക് അർഹതയുണ്ട്. ലക്ഷ്മിപ്രിയയും നല്ല മത്സരാർഥിയാണ്. ഇടയ്ക്കൊക്കെ വാക്കുകൾ കൈവിട്ട് പോകുന്നതാണ് ഒരു നെ​ഗറ്റീവ്’ കിടിലം ഫിറോസ് പറയുന്നു.

ഒരിക്കലും മത്സരാർഥികളുടെ അവരുടെ വേഷത്തിന്റെയോ രൂപത്തിന്റെയോ പേരിൽ ഡീ​​ഗ്രേഡ് ചെയ്യരുതെന്നും കിടിലം ഫിറോസ് ആവശ്യപ്പെട്ടു.

about biggboss

More in TV Shows

Trending