News
അന്നും ഇന്നും എന്താ ഭംഗി, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി തൃഷയുടെ ചിത്രങ്ങള്‍
അന്നും ഇന്നും എന്താ ഭംഗി, കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറലായി തൃഷയുടെ ചിത്രങ്ങള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് തൃഷ. രണ്ട് പതിറ്റാണ്ടിനോനടുക്കുന്ന കരിയറില്‍ തൃഷ നേടിയെടുത്ത വിജയങ്ങള്‍ നിരവധിയാണ്. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ നായിക നടിയായ തൃഷ പിന്നീട് അഭിനയ പ്രധാന്യമുള്ള വേഷങ്ങള്‍ തെരഞ്ഞെടുത്തു. മിസ് ചെന്നൈ പട്ടം ചൂടി മോഡലിംഗില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കെയാണ് തൃഷ സിനിമയിലേക്ക് ചുവടു വെക്കുന്നത്. സിനിമാ അഭിനയം തനിക്ക് താല്പര്യം ഇല്ലെന്നായിരുന്നു മോഡലിംഗ് ചെയ്യുന്ന കാലത്ത് തൃഷ പറഞ്ഞത്. എന്നാല്‍ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ മുന്‍നിര നായിക നടിയായി തൃഷ മാറുന്ന കാഴ്ചയാണ് കണ്ടത്.
തുടക്ക കാലത്ത് വിജയ്, അജിത്ത്, തുടങ്ങിയ താരങ്ങളുടെ സൂപ്പര്‍ ഹിറ്റ് പെയര്‍ ആയിരുന്നു തൃഷ. തമിഴ്നാട്ടിലെ ഗ്രാമീണ പെണ്‍കൊടി ഇമേജുള്ള കഥാപാത്രമാണ് ആദ്യ കാലത്ത് തൃഷ ചെയ്തത്. പിന്നീട് കൊടി, 96, ഹേയ് ജൂഡ് തുടങ്ങിയ സിനിമകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് അഭിനേത്രിയെന്ന നിലയില്‍ തന്റെ കഴിവ് തൃഷ അടയാളപ്പെടുത്തി.
ഇപ്പോഴും സൗന്ദര്യത്തില്‍ ഒരു കുറവും തൃഷയ്ക്ക് വന്നിട്ടില്ല. പഴയ ആ സൗന്ദര്യം ഒന്നുകൂടി വര്ധിച്ചുഎന്നാണ് പല ആരാധകരും പറയുന്നത്. താരത്തിന്റേതായി പുറത്തെത്തിയ മണിരത്നം ചിത്രത്തില്‍ നിന്നും അത് വളരെ വ്യക്തമാണെന്നാണ് ആരാധകര്‍ പറയുന്നത്. ലോകസുന്ദരിയായ ഐശ്വര്യ റായി തിളങ്ങി നിന്നിട്ടും തൃഷയുടെ സൗന്ദര്യത്തിലേയ്ക്കാണ് പലരുടെയും കണ്ണ് പോയത്. അത്രത്തോളം ഒരു ഭംഗി ‘കുന്ദവി’ യ്ക്കുണ്ടായിരുന്നു. തൃഷയുടെ കരിയറിലെ നിര്‍ണായക സ്വാധാനമായി പൊന്നിയിന്‍ സെല്വന് സിനിമ മാറുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
തൃഷ മേക്കപ്പിട്ട് വന്നതിന് ശേഷം ഏറ്റവും കൂടുതല്‍ സമയം കണ്ണിമചിമ്മാതെ താന്‍ നോക്കിയിരുന്നു പോയിരുന്നു എന്നാണ് നടന് ജയറാം പോലും പറഞ്ഞിരുന്നത്. അത്രയും സൗന്ദര്യമായിരുന്നു തൃഷയ്ക്ക്. താന്‍ നോക്കുന്നത് കണ്ട് തൃഷയ്ക്ക് എന്തെങ്കിലും ദേഷ്യം തോന്നുമോന്ന് ഭയന്ന് തൃഷയോടും ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്നും താന്‍ നോക്കുന്നത് അത്ര ഭംഗി ഉള്ളതുകൊണ്ടാണ് മോശമായി കരുതരുത് എന്ന് പറഞ്ഞിരുന്നതായുമാണ് ജയറാം പറഞ്ഞത്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തൃഷയുടെ പഴയകാല ചിത്രവും ഇപ്പോഴുള്ള ചിത്രവുമാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 39കാരിയായ തൃഷ എങ്ങനെയാണ് ഈ സൗന്ദര്യം ഇങ്ങനെ നിലിനിര്ത്തുന്നതെന്നാണ് പലരും ചോദിക്കുന്നത്. കണ്ണെടുക്കാന്‍ തോന്നുന്നില്ല, എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നുതുടങ്ങി നിരവധി കമന്റുകളാണ് ലഭിക്കുന്നത്. അതേസമയം, മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന റാം ആണ് തൃഷയുടെ അടുത്ത സിനിമ. ഹെയ് ജൂഡിന് ശേഷം നടി മലയാളത്തിലെത്തുന്ന സിനിമ കൂടിയാണിത്.
