Connect with us

സംവിധാനത്തിനുള്ള ഒരുക്കമാണോയെന്ന് ടൊവിനോയോട് ആരാധകർ

Interesting Stories

സംവിധാനത്തിനുള്ള ഒരുക്കമാണോയെന്ന് ടൊവിനോയോട് ആരാധകർ

സംവിധാനത്തിനുള്ള ഒരുക്കമാണോയെന്ന് ടൊവിനോയോട് ആരാധകർ

ഇൻസ്റ്റാഗ്രാമിൽ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രം കണ്ട് സംവിധാനത്തിനുള്ള തയ്യാറെടുപ്പാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ‘കല്‍ക്കി’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ ക്യാമറ കണ്ണിലൂടെ നോക്കുന്ന ചിത്രമാണ് ടൊവിനോ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ചിത്രത്തിന് തലക്കുറിപ്പായി താരം കുറിച്ച വാക്കുകളും രസകരമാണ്. അതിങ്ങനെയാണ് ……’പറഞ്ഞ് എടുപ്പിച്ച ഫോട്ടോ !! കൊറേക്കാലമായുള്ള ആഗ്രഹം ആയിരുന്നു ഇങ്ങനൊരു ഫോട്ടോ’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് കമൻ്റുകളുമായാണ് ആരാധകരെത്തിയിരിക്കുന്നത്. സംവിധായകനാകാനുള്ള ശ്രമമാണോ എന്ന കമന്‍റുകളാണ് ഏറെ പേരും ചോദിക്കുന്നത്. എന്നാൽ ടൊവിനോ ഇതിനൊന്നും മറുപടി നൽകിയിട്ടില്ല. 

പൃഥ്വിരാജ് ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്തതിന് പിന്നാലെ വിരലിലെണ്ണാവുന്ന താരങ്ങളും സംവിധാന മേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളാണ് ക്യാമറയ്ക്ക് മുന്നിൽ നിന്ന് തിളങ്ങിയ ശേഷം സംവിധാനത്തിലേക്ക് തിരിഞ്ഞത്. അതിനിടെയാണ് ടൊവിനോ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 


പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ വൻ വിജയമാണ് മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മോഹൻലാൽ നായകനായ ചിത്രം ഇപ്പോൾ 200 കോടി കളക്ഷനും കടന്ന് മുന്നേറുകയാണ്. മലയാളക്കരയിലെ ഏക്കാലത്തെയും വലിയ തുകയാണ് ഇതിനോടകം ലൂസിഫര്‍ സ്വന്തമാക്കിയിരിക്കുന്നത്. 

Tovino’s new instagram post..

More in Interesting Stories

Trending

Recent

To Top