Connect with us

എക്സിറ്റ്പോൾ ഫലങ്ങൾ വന്നതോടെ സെൻസെക്സ് കുതിക്കുന്നു…

Malayalam Breaking News

എക്സിറ്റ്പോൾ ഫലങ്ങൾ വന്നതോടെ സെൻസെക്സ് കുതിക്കുന്നു…

എക്സിറ്റ്പോൾ ഫലങ്ങൾ വന്നതോടെ സെൻസെക്സ് കുതിക്കുന്നു…

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ക്ക് പിന്നാലെ കുതിച്ച് ഓഹരി വിപണി. 38,701.18 ൽ വ്യാപാരം തുടങ്ങിയ ബിഎസ്ഇ സെൻസെക്സ് 763.61 പോയിൻ്റ് ലാഭത്തോടെ നിലവിൽ 38,694.38 ൽ വ്യാപാരം തുടരുകയാണ്. വിൽപ്പന ആരംഭിച്ചപ്പോള്‍ 38,892.89 ആയി ഉയരുകയും 38,570.04 വരെ കുറയുകയും ചെയ്തു. 

എൽടി, എസ്ബിഐ, എം ആൻ്റ് എം, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, മാരുതി തുടങ്ങിയവയാണ് സെൻസെക്സിൽ ലാഭം നേടിയ സ്റ്റോക്കുകൾ. എച്ച്സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയവയാണ് നഷ്ടം നേരിട്ട സ്റ്റോക്കുകൾ. 

അതേസമയം ഇന്ത്യാ ബുൾസ്, എസ്ബിഐ, മാരുതി, എൽടി, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ ലാഭം നേരിടുന്ന സ്റ്റോക്കുകള്‍. ഡോ റെഡ്ഡി, സീൽ, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നീ സ്റ്റോക്കുകൾ നഷ്ടം നേരിട്ടു.

Sensex increases…

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top