Connect with us

ടൊവിനോ തോമസ് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം; കലക്കന്‍ മറുപടിയുമായി നടന്‍

Malayalam

ടൊവിനോ തോമസ് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം; കലക്കന്‍ മറുപടിയുമായി നടന്‍

ടൊവിനോ തോമസ് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം; കലക്കന്‍ മറുപടിയുമായി നടന്‍

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ട്രെന്‍ഡാണ് താരങ്ങള്‍ കമന്റ് ചെയ്താല്‍ പഠിക്കാം, നാട്ടിലേയ്ക്ക് വരാം, എന്നൊക്കെയുള്ളത്. എന്നാല്‍ ഇപ്പോഴിതാ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി, നടന്‍ ടൊവിനോ തോമസ് ഈ വീഡിയോയ്ക്ക് കമന്റിട്ടാല്‍ ഞാന്‍ മദ്യപാനം നിര്‍ത്താം എന്ന മദ്യപാനിയായ ഒരാളുടെ ഇന്‍സ്റ്റാഗ്രാം വീഡിയോയായിരുന്നു. ഇതിന് ടൊവിനോ തോമസ് നല്‍കിയ കമന്റും ഇപ്പോള്‍ വൈറലാണ്. കമന്റൊക്കെ ഇടാം ചേട്ടാ.. പക്ഷേ വെള്ളമടി നിര്‍ത്തണോ എന്നായിരുന്നു ടൊവിനോയുടെ രസകരമായ കമന്റ്. നിമിഷങ്ങള്‍ക്കുള്ളില്‍ ടൊവിനോയുടെ കമന്റ് സോഷ്യല്‍മീഡിയകളില്‍ വൈറലായി.

അതേസമയം, അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രമാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രം. ഡീസന്റായി ഒരുക്കിയ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. തിയേറ്ററിലും മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

‘െ്രെഡവിംഗ് ലൈസന്‍സ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന നടികര്‍ ആണ് ടൊവിനോയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്ന്. ചിത്രത്തില്‍ ഭാവനയാണ് നായിക. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

മലയാളത്തിലെ ഏറ്റവും വലിയ ആക്ഷന്‍ സിനിമയായി ഒരുങ്ങുന്ന ചിത്രമായ ഐഡിന്റിറ്റിയാണ് ടൊവിനോയുടെ മറ്റൊരു പ്രൊജക്റ്റ്. ഫോറെന്‍സിക്കിന് ശേഷം അഖില്‍ പോള്‍ അനസ് ഖാന്‍ ടൊവിനോ തോമസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. തൃഷ കൃഷ്ണനും ചിത്രത്തിലുണ്ട്. വിനയ് റായ്, മന്ദിര ബേദി, മഡോണ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മന്ദിര ബേദി ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമ കൂടിയാണ് ഐഡിന്റിറ്റി.

More in Malayalam

Trending

Recent

To Top