Connect with us

ജനപ്രിയ നായികമാരുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം ആര്‍ക്കെന്നോ!; പട്ടികയില്‍ ഇടം പിടിച്ച് അപ്രതീക്ഷിത താരങ്ങളും

Actress

ജനപ്രിയ നായികമാരുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം ആര്‍ക്കെന്നോ!; പട്ടികയില്‍ ഇടം പിടിച്ച് അപ്രതീക്ഷിത താരങ്ങളും

ജനപ്രിയ നായികമാരുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനം ആര്‍ക്കെന്നോ!; പട്ടികയില്‍ ഇടം പിടിച്ച് അപ്രതീക്ഷിത താരങ്ങളും

അഭിനയത്തിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ള നടിമാരുള്ള നാടാണ് നമ്മുടേത്. തമിഴും തെലുങ്കും കന്നഡയും ഉള്‍പ്പെടുന്ന തെന്നിന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല, ബോളിവുഡില്‍ പോലും കഴിവ് തെളിയിച്ച മലയാളി നടിമാരുണ്ട്. നയന്‍താര മുതല്‍ വിദ്യാബാലന്‍ വരെ ആ ലിസ്റ്റില്‍പെടും. എന്നാല്‍ ഏത് മലയാളി നടിയായിരിക്കും ജനപ്രീതിയില്‍ ഏറ്റവും മുന്നിലെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം നല്‍കുക വലിയ പ്രയാസമുള്ള കാര്യമായിരിക്കും.

എല്ലാവരും ഒന്നിനൊന്ന് മികച്ചതായതിനാല്‍ തന്നെ ആ ചോദ്യത്തിന് ഉത്തരം നല്‍കുമ്പോള്‍ ഒന്ന് ആലോചിക്കേണ്ടി വരും. സൗന്ദര്യത്തിന്റെ കാര്യത്തിലായാലും അഭിനയത്തിന്റെ കാര്യത്തിലായാലും മികച്ച് നില്‍ക്കുന്നവരാണ് ഓരോരുത്തരും. സിനിമയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് പോലും ഇന്ന് സജീവമായി നില്‍ക്കുന്ന പല നടിമാരേക്കാള്‍ ജനപ്രീതിയുണ്ട്.

ഇപ്പോഴിതാ മലയാളത്തില്‍ ജനപ്രീതിയില്‍ നില്‍ക്കുന്ന നടിമാരുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ഓര്‍മാക്‌സ് മീഡിയ. പട്ടികയില്‍ ഫെബ്രുവരി മാസത്തിലും ഒന്നാം സ്ഥാനത്ത് മഞ്ജു വാര്യരാണ്. അടുത്തൊന്നും മഞ്ജുവാര്യരുടേതായി ഹിറ്റ് റിലീസുകള്‍ ഒന്നും വന്നിട്ടില്ലെങ്കിലും ജനപ്രീതിയില്‍ താരത്തിന് കുറവ് വന്നിട്ടില്ല. മറ്റ് താരങ്ങളെ പിന്തള്ളി മഞ്ജു തന്നെ മുന്നില്‍ നില്‍ക്കുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്ന് മഞ്ജു വാര്യര്‍ ദീര്‍ഘകാലം ഇടവേളയെടുത്തിരുന്നു. ഒടുവില്‍ 2014ല്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍യു’ എന്ന ചിത്രത്തിലൂടെ താരം ഗംഭീര തിരിച്ചുവരവ് നടത്തി. ശ്രദ്ധേയമായ സിനിമകളാണ് രണ്ടാം വരവില്‍ മഞ്ജുവിനെ കാത്തിരുന്നത്. ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ ആദ്യമായി മഞ്ജു, മമ്മൂട്ടിക്കൊപ്പം അഭിനയിക്കുകയും ചെയ്തു. അസുരന്‍ എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴിലും മഞ്ജു ചുവടുറപ്പിച്ചു. അജിത്ത് ചിത്രം തുനിവ് ആണ് മഞ്ജു അവസാനമായി എത്തിയ തമിഴ് ചിത്രം.

മഞ്ജു വാര്യര്‍ നായികയായി നിരവധി ചിത്രങ്ങള്‍ അണിയറയില്‍ തയ്യാറാകുന്നുമുണ്ട്. മിസ്റ്റര്‍ എക്‌സ്. വേട്ടൈയ്യന്‍, എന്നീ സിനിമകളും ഇതിനുപുറമെയായി എമ്പുരാന്‍, വിടുതലൈ പാര്‍ട് 2 തുടങ്ങിയ ചിത്രങ്ങളിലും താരം പ്രധാന വേഷത്തില്‍ എത്തും. മലയാളത്തിന് പുറമെ മഞ്ജുവിന് തമിഴിലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വേട്ടൈയ്യനില്‍ രജാനികാന്ത് ആണ് നായകന്‍.

അതേസമയം പട്ടികയില്‍ രണ്ടാം സ്ഥാനത്ത് മലയാളികളുടെ പ്രിയപ്പെട്ട താരം ശോഭനയാണ്. ശോഭന ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി തുടരുകരയാണ്. മുന്‍പത്തെ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടാണ് താരം ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൂന്നാം സ്ഥാനം ഐശ്വര്യ ലക്ഷ്മിക്കാണ്.

പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തിലുള്‍പ്പെടെ വേഷമിട്ട ഐശ്വര്യ ലക്ഷ്മിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കിങ് ഓഫ് കൊത്തയാണ്.  മലയാളത്തിന് പുറമെ തമിഴിലും ഐശ്വര്യ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഐശ്വര്യ തമിഴിലും ശ്രദ്ധേയമായ വേഷങ്ങളാണ് ചെയ്യുന്നത്. കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫില്‍ വളരെ നിര്‍ണായകമായ വേഷത്തില്‍ ഐശ്വര്യ ലക്ഷ്മി എത്തുന്നുണ്ട്.

അതേസമയം പട്ടികയില്‍ നാലാാം സ്ഥാനത്ത് യുവതാരം ആണ്. അടുത്തിടെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ ഭാഗമായ അനശ്വര രാജനാണ് പട്ടികയില്‍ നാ സ്ഥാനത്ത്. അനശ്വരയെ സംബന്ധിച്ച് ഇത് വലിയ നേട്ടം തന്നെയാണ്. മികച്ച സിനിമകള്‍ ചെയ്ത് ശ്രദ്ധ നേടിയെടുക്കാന്‍ അനശ്വരയ്ക്ക് കുറഞ്ഞ സമയം കൊണ്ട് തന്നെ സാധിച്ചു.

മോഹന്‍ലാല്‍ നായകന്‍ ആയ നേര് എന്ന സിനിമയിലെ അഭിനയത്തിന് അശ്വരയ്ക്ക് വലിയ രീതിയില്‍ അഭനിന്ദനം ലഭിച്ചിരുന്നു. ജയറാമിന്റെ ഓസ്ലറിലും താരം ശ്രദ്ധേയമായ വേഷത്തിലാണ് എത്തിയത്. അതേസമയം ഫെബ്രുവരി മാസത്തിലെ ജനപ്രിയ നടിമാരുടെ പട്ടികയില്‍ അഞ്ചാമത് കല്യാണി പ്രിയദര്‍ശനാണ്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷത്തില്‍ കല്യാണി എത്തിയിരുന്നു. കഴിഞ്ഞ തവണ പട്ടികയില്‍ ഉണ്ടായിരുന്ന കാവ്യ മാധവന്‍ ഇത്തവണ ഇടം പിടിച്ചിട്ടില്ല.

More in Actress

Trending