Social Media
പ്ലേ ഗൗണ്ട് ഇല്ലെങ്കിൽ എന്താ; പപ്പയുടെ ജിം ഉണ്ടല്ലോ.. മകളുടെ പുതിയ പ്ലേ ഗ്രൗണ്ട് കാമറയിലാക്കി ടൊവിനോയും
പ്ലേ ഗൗണ്ട് ഇല്ലെങ്കിൽ എന്താ; പപ്പയുടെ ജിം ഉണ്ടല്ലോ.. മകളുടെ പുതിയ പ്ലേ ഗ്രൗണ്ട് കാമറയിലാക്കി ടൊവിനോയും

കോവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാലത്ത് ഇരിങ്ങാലക്കുടയിലെ വീട്ടിലാണ് നടന് ടൊവിനോ തോമസ്. വീട്ടിലെ ജിമ്മില്‍ കൃത്യമായി വ്യായാമം ചെയ്യുന്ന താരത്തിന്റെ വിഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ടൊവിനോയുടെ ജിം തന്റെ പ്ലേ ഏരിയ ആക്കിയിരിക്കുകയാണ് മകള്‍ ഇസ.
‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന് കുറിച്ചുകൊണ്ടാണ് തന്റെ ജിം ഉപകരണം കൊണ്ട് ഊഞ്ഞാല് ആടുന്ന മകളുടെ വിഡിയോ താരം പങ്കുവച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം മറ്റ് കളികളെല്ലാം അവസാനിച്ചപ്പോള്‍ അച്ഛന്റെ ജിം ഡോര്‍ തുറന്ന് അകത്തുകടന്നിരിക്കുകയാണ് ഇസ. തന്റെ കേബിള്‍ ക്രോസ്ഓവര്‍ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുകയാണ് മകള്‍ എന്ന് ടൊവിനോ പറയുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മകളും വളര്‍ത്തുനായ പാബ്ലോയും ഒന്നിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. മകളെ മുതുകത്തെടുത്ത് വ്യായാമം ചെയ്യുന്ന ടൊവിനോയെയും ലോക്ക്ഡൗണ്‍ നാളില്‍ ആരാധകര്‍ കണ്ടു.
tovino thomas
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ്...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...