Connect with us

ഇത് വ്യജമാണ്, തന്റെ പേരിൽ ഫേസ്‌ബുക്ക് പേജില്ല..

Social Media

ഇത് വ്യജമാണ്, തന്റെ പേരിൽ ഫേസ്‌ബുക്ക് പേജില്ല..

ഇത് വ്യജമാണ്, തന്റെ പേരിൽ ഫേസ്‌ബുക്ക് പേജില്ല..

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരെ നടി ഭാവന. തനിക്ക് സ്വന്തമായി ഫെയ്സ്ബുക്ക് പേജില്ലെന്നും തന്റെ പേരിൽ മറ്റാരോ അത് ഉപയോ​ഗിക്കുന്നതെന്നും ഭാവന പറയുന്നു. ഇൻസ്റ്റാ​ഗ്രാമിലാണ് ഭാവന ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ദയവ് ചെയ്ത് എല്ലാവരുംഈ പേജ് റിപ്പോർട്ട് ചെയ്യണമെന്നും താരം പറയുന്നു

വിവാഹത്തോടെ സിനിമയിൽ നിന്നും മാറി നിന്ന ഭാവന ഭർത്താവിനൊപ്പം ബാഗ്ലൂരിലാണ് താമസം
2018 ജനുവരി 22നായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ സിനിമയായ റോമിയോയില്‍ അഭിനയിക്കുന്നതിനിടയിലാണ് താരത്തിന്റെ ഭർത്താവായ നവീനും ഭാവനയും പരിചയപ്പെടുന്നത്. ആ സിനിമയുടെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.

അഞ്ച് വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരായത്.

സിനിമയ്ക്ക് അപ്പുറം മറ്റൊരു ലോകം തനിക്ക് അസാധ്യമെന്ന് മനസിലാക്കിയ ഭാവന വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തി. തമിഴ് ചിത്രമായ 96 ന്റെ കന്നഡ റിമേക്കായ 99 ലൂടെ ആയിരുന്നു ഭാവനയുടെ മടങ്ങി വരവ്. ഇന്‍സ്‌പെക്ടര്‍ വിക്രം, ഭജ്രം ഗി 2, ഗോവിന്ദ ഗോവിന്ദ എന്നിവയാണ് ഭാവനയുടെ പുതിയ ചിത്രങ്ങള്‍. പൃഥ്വിരാജ് ചിത്രമായ ആദം ജോണിന് ശേഷം ഭാവന മലയാളത്തില്‍ അഭിനയിച്ചിട്ടില്ല.

bhavana

More in Social Media

Trending