serial news
ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ ചെറിയ ഭാണ്ഡം കൈയ്യില്‍ വയ്ക്കാന്‍ കഴിയുന്നു; ഭർത്താവ് മറന്നെങ്കിലും ഭാര്യ അത് മറന്നില്ല!
ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ ചെറിയ ഭാണ്ഡം കൈയ്യില്‍ വയ്ക്കാന്‍ കഴിയുന്നു; ഭർത്താവ് മറന്നെങ്കിലും ഭാര്യ അത് മറന്നില്ല!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിച്ചു വരികെയാണ് രണ്ടാളും പ്രണയത്തിലാകുന്നതും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നതും.
ഇന്ന് നവംബര്‍ 10, ഇന്ന് ചന്ദ്ര ലക്ഷ്മണിന്റെയും ടോഷ് ക്രിസ്റ്റിയുടെയും ഒന്നാം വിവാഹ വാര്‍ഷികമാണ്. കുഞ്ഞിനൊപ്പം ആദ്യ വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കഴിയുന്നതിന്റെ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയിയല്‍ എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ ചന്ദ്ര ലക്ഷ്മണ്‍.
ഈ മനുഷ്യന്‍ എന്റെ സ്വന്തം, എന്റെ ആത്മവിശ്വാസം, എന്റെ കൂട്ടുകാരന്‍.. അദ്ദേഹത്തിനൊപ്പമുള്ള എന്റെ ഓരോ ദിവസവും ആഘോഷമാണ്. ഞങ്ങള്‍ വിവാഹിതരായിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ന് ഞങ്ങളുടെ സ്‌നേഹത്തിന്റെ, സന്തോഷത്തിന്റെ ചെറിയ ഭാണ്ഡം (കുഞ്ഞിനെ) കൈയ്യില്‍ വയ്ക്കാന്‍ കഴിയുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. വിവാഹ വാര്‍ഷിക ആശംസകള്‍ പ്രിയനേ’ എന്ന് പറഞ്ഞുകൊണ്ടാണ് ചന്ദ്രയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. വിവാഹ ഫോട്ടോ ആണ് ചന്ദ്ര പോസ്റ്റിനൊപ്പം വച്ചിരിയ്ക്കുന്നത്.
അതേസമയം ടോഷ് ക്രിസ്റ്റി വിവാഹ വാര്‍ഷികത്തിന് പ്രത്യേകിച്ച് ഒരു പോസ്റ്റും ഇതുവരെ പങ്കുവച്ചു കണ്ടില്ല. എല്ലാ സന്തോഷവും, ചന്ദ്രയ്‌ക്കൊപ്പമുള്ള ഓരോ നല്ല നിമിഷങ്ങളും നിരന്തരം യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കുന്ന ആളാണ് ടോഷ്. അപ്പോൾ ഇവിടെയും ഒരു സർപ്രൈസ് പ്രതീക്ഷിക്കാം എന്ന് പറയുന്നവരും ഉണ്ട്.
എന്നാൽ ഇനി വിവാഹ വാര്‍ഷികത്തിന് പോസ്റ്റ് ഒന്നും പങ്കുവയ്ക്കാത്തത് മറന്ന് പോയോ എന്നൊക്കെയുള്ള ചോദ്യം ഉയര്‍ന്ന് കഴിഞ്ഞു. ടോഷിൻ്റെ പോസ്റ്റിനു വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. 2021 നവംബര്‍ 10 ന് ആയിരുന്നു ചന്ദ്രയുടെയും ടോഷിന്റെയും വിവാഹം. സ്വന്തം സുജാത എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് ആണ് ടോഷും ചന്ദ്രയും കണ്ടു മുട്ടിയതും സൗഹൃദത്തിലായതും. ബന്ധം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുന്നതിന് സ്വന്തം സുജാതയിലെ മറ്റ് ടീം അംഗങ്ങള്‍ക്കും പങ്കുണ്ടായിരുന്നു.
വ്യത്യസ്ത മതത്തില്‍ പെട്ടവരാണ് എങ്കിലും രണ്ട് വീട്ടുകാര്‍ക്കും വിവാഹത്തില്‍ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഹിന്ദു വിശ്വാസ പ്രകാരവും ക്രിസ്ത്യന്‍ വിശ്വാസ പ്രകാരവും ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടക്കുകയായിരുന്നു.
about tosh and chandra
