News
4കെ 3ഡിയില്‍ ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍; പുതിയ ട്രെയ്ലര് പുറത്തിറങ്ങി
4കെ 3ഡിയില്‍ ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍; പുതിയ ട്രെയ്ലര് പുറത്തിറങ്ങി
Published on

തിയേറ്റര്‍ റിലീസിന്റെ 25ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ടൈറ്റാനിക്’ വീണ്ടും റിലീസ് ചെയ്യാന്‍ ഒരുങ്ങി നിര്‍മ്മാതാക്കള്‍. ചിത്രം മുന്‍പ് തിയറ്ററുകളില്‍ കണ്ടിട്ടുള്ളവര്‍ക്കുപോലും പുതിയ അനുഭവം പകരുന്ന തരത്തിലാണ് സിനിമ എത്തുക. കാരണം 4കെ 3ഡിയിലേക്ക് റീമാസ്റ്ററിംഗ് നടത്തിയാണ് ചിത്രം എത്തുന്നത്.
പുതിയ ട്രെയ്ലറും അണിയറക്കാര്‍ പുറത്തുവിട്ടു. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 1997ലെ ക്രിസ്മസ് റിലീസ് ആയി എത്തിയ ചിത്രം സംവിധാനം ചെയ്തത് ഇപ്പോള്‍ തിയറ്ററുകളിലുള്ള ‘അവതാര്‍ ദ് വേ ഓഫ് വാട്ടറി’ന്റെ സംവിധായകന് ജെയിംസ് കാമറൂണ്‍ ആണ്. തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെ.
വാലെന്റൈന്‍സ് ഡേയ്ക്ക് മുന്‍പ് ഫെബ്രുവരി 10ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. 11 ഓസ്കര് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമാണിത്. റിലീസിന്റെ 25ാം വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ലോകത്തിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയങ്ങളുടെ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുണ്ട് ‘ടൈറ്റാനിക്’.
മലയാള സിനിമയിലെ മികച്ച ആകർഷക കൂട്ടുകെട്ടായ സത്യൻ അന്തിക്കാട് – മോഹൻലാൽ കോംബോയിലെ ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂനയിൽ നടന്നു...
ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താൻ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാൻ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....