Connect with us

ടൈറ്റന്‍ ദുരന്തം സിനിമയാകുന്നു; സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍

News

ടൈറ്റന്‍ ദുരന്തം സിനിമയാകുന്നു; സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍

ടൈറ്റന്‍ ദുരന്തം സിനിമയാകുന്നു; സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ലോക ജനതയെ തന്നെ നടുക്കിയ സംഭവമായിരുന്നു ടൈറ്റന്‍ ദുരന്തം. ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനായി അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഉള്ളിലേയ്ക്ക് വിനോദ സഞ്ചാരികളുമായി പോയതായിരുന്നു ടൈറ്റന്‍ എന്ന പേടകം. ജലപേടകവുമായുള്ള ആശയവിനിമയം നഷ്ടമായതോടെ അപകട സാധ്യകള്‍ തിരിച്ചറിഞ്ഞിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വഷണത്തില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്നും തകര്‍ന്ന ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇതില്‍ നിന്ന് യാത്രികരുടെ ശരീരഭാഗങ്ങള്‍ എന്ന് കരുതുന്നവയും കണ്ടെത്തിയിരുന്നു. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് തകര്‍ന്നതായിരിക്കുമെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നതും അനുമാനിക്കുന്നു.

ബ്രിട്ടീഷ് കോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിംഗ്, ബ്രിട്ടീഷ് പാകിസ്ഥാനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലെമാന്‍, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍ ഉടമ സ്‌റ്റോക്ടന്‍ റഷ്, മുങ്ങല്‍ വിദഗ്ധന്‍ പോള്‍ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്. ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍ എന്ന കമ്പനിയുടെതായിരുന്നു ടൈറ്റന്‍ എന്ന പേടകം.

ഇപ്പോഴിതാ ടൈറ്റന്‍ ദുരന്തം സിനിമയാവുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. മൈന്‍ഡ്‌റയറ്റ് എന്റര്‍ടൈന്‍മെന്റാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന് ഇരയായവരോടുള്ള ആദരവായിരിക്കും ഇറങ്ങാന്‍ പോവുന്ന ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

ചിത്രത്തിലൂടെ നടന്ന സത്യമെന്താണെന്ന് ലോകം അറിയുമെന്നും സത്യം അറിയാനുള്ള അവകാശം ലോകത്തിനുണ്ടെന്നും അവര്‍ കൂട്ടിചേര്‍ത്തു. മൈന്‍ഡ്‌റയറ്റ് എന്റര്‍ടൈന്‍മെന്റിന്റെ കൂടെ ഇ ബ്രയാന്‍സ് ഡബ്ബിന്‍സാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്. ജസ്റ്റിന്‍ മഗ്രഗര്‍, ജോനാഥന്‍ കേസി എന്നിവരാണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്. ഹോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഗാര്‍ഡിയനാണ് ടൈറ്റന്‍ സിനിമയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്.

വിഖ്യാതമായ ടൈറ്റാനിക് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ടൈറ്റന്‍ ദുരന്തത്തെ ആസ്പദമാക്കി സിനിമ നിര്‍മ്മിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ടൈറ്റന്‍ ദുരന്തം താന്‍ ഒരിക്കലും സിനിമയാക്കില്ല എന്നാണ് പിന്നീട് ജെയിംസ് കാമറൂണ്‍ പറഞ്ഞത്. മാത്രമല്ല, സംഭവത്തില്‍ രൂക്ഷമായ വിമര്‍ശവുമായും അദ്ദേഹം രംഗത്ത് വന്നിരുന്നു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം ഞെരിഞ്ഞമര്‍ന്ന് തകര്‍ന്ന ടൈറ്റന്‍ പേടകം മുന്നറിയിപ്പുകളെ അവഗണിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ആഴക്കടലിലേക്കുള്ള പേടകങ്ങളുണ്ടാക്കുന്ന എന്‍ജിനിയര്‍മാര്‍ ടൈറ്റന്‍ പേടകം ഉപയോഗിച്ച് ഓഷ്യന്‍ഗേറ്റ് കമ്പനി നടത്തുന്നത് അപകടകരമായ പരീക്ഷണങ്ങളാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, അവര്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു. അപകടത്തിന് ടൈറ്റാനിക് ദുരന്തവുമായുള്ള സാമ്യത ഞെട്ടിക്കുന്നതാണ്. മുന്നിലുള്ള മഞ്ഞുമലയെക്കുറിച്ച് മുന്നറിയിപ്പുലഭിച്ചിട്ടും കപ്പല്‍ മുന്നോട്ടെടുത്തതാണ് ടൈറ്റാനിക് അപകടത്തിന് കാരണം.

അതുപോലെ മുന്നറിയിപ്പുകള്‍ അവഗണിച്ചതാണ് അതേസ്ഥലത്ത് വീണ്ടും അപകടമുണ്ടാക്കിയത്. അതിമര്‍ദംമൂലം ഞെരിഞ്ഞമര്‍ന്നുതകരുന്ന പേടകങ്ങളുടെ അപകടസാധ്യതയാണ് എന്നും എന്‍ജിനിയര്‍മാരുടെ മനസ്സില്‍ ആദ്യമെത്തുക. സമുദ്രപര്യവേക്ഷണ രംഗത്തെത്തിയ നാള്‍മുതല്‍ ഈയൊരു പേടി സ്വപ്നവുമായാണ് ജീവിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More in News

Trending

Recent

To Top