Connect with us

രജനികാന്ത് തലസ്ഥാന നഗരിയിലേയ്ക്ക്…., ഒപ്പം ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും

Malayalam

രജനികാന്ത് തലസ്ഥാന നഗരിയിലേയ്ക്ക്…., ഒപ്പം ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും

രജനികാന്ത് തലസ്ഥാന നഗരിയിലേയ്ക്ക്…., ഒപ്പം ഫഹദ് ഫാസിലും മഞ്ജു വാര്യരും അമിതാഭ് ബച്ചനും

മലയാളികളുടെ മനസില്‍ മഞ്ജുവിനെ പോലെ സ്ഥാനം പിടിച്ച മറ്റൊരു നടിയില്ല. പ്രഗല്‍ഭരായ ഒട്ടനവധി നടിമാര്‍ വന്നെങ്കിലും ഒരു ഘട്ടത്തില്‍ ഇവരില്‍ മിക്കവരും പ്രേക്ഷകരില്‍ നിന്നും അകന്ന് പോയിട്ടുണ്ട്. എന്നാല്‍ മഞ്ജുവിനോട് മാത്രം പ്രത്യേക മമത ജനങ്ങള്‍ക്കുണ്ട്. 15 വര്‍ഷം അഭിനയ രംഗത്ത് നിന്ന് താരം മാറി നിന്നപ്പോള്‍ പിന്നീട് വന്ന നടിമാരെല്ലാം മഞ്ജുവുമായി താരതമ്യം ചെയ്യപ്പെട്ടു. വര്‍ഷങ്ങള്‍ക്ക് ഏറെ പിന്നിട്ടിട്ടും പ്രിയ നായികയുടെ സ്ഥാനം മറ്റൊരു നടിക്ക് നല്‍കാന്‍ പ്രേക്ഷകര്‍ തയ്യാറായില്ല.

ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയപ്പോള്‍ സിനിമാ ലോകത്ത് വലിയ ആഘോഷമാണ് നടന്നത്. ഇക്കാലയളവിനിടെ മഞ്ജുവിന്റെ ജീവിതത്തിലും വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വിവാഹമോചനത്തിന് ശേഷം ഒറ്റയ്ക്ക് മുന്നോട്ട് പോയ മഞ്ജു സിനിമാ ലോകത്തെ തന്റെ സ്ഥാനം തിരിച്ച് പിടിച്ചു. രണ്ടാം വരവില്‍ അടിമുടി മാറ്റങ്ങള്‍ മഞ്ജുവിന് സംഭവിച്ചു. നൃത്തത്തിലേക്കും സിനിമകളിലേക്കും പൂര്‍ണ ശ്രദ്ധ നല്‍കിയ താരത്തിന് സ്‌റ്റൈലില്‍ വലിയ മേക്കോവറും ഉണ്ടായി.

തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജുവിന് കൈനിറയെ ചിത്രങ്ങളാണ്. അസുരനില്‍ ധനുഷിന്റെ നായികയായും തുനിവില്‍ അജിത്തിന്റെ നായികയായും എത്തിയതോടെ താരത്തിന്റെ താരമൂല്യം വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോള്‍ ബോളിവുഡിലേയ്ക്കും താരം കടക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവരങ്ങള്‍ കേട്ട് കോരിത്തരിച്ചിരിക്കുകയാണ് മഞ്ജു ആരാധകര്‍.

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കൂടെയാണ് മഞ്ജു ഇന് അഭിനയിക്കാന്‍ പോകുന്നത്. ‘തലൈവര്‍ 170’ എമന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രജനികാന്തിനൊപ്പം മഞ്ജുവും എത്തുന്നത്. അമിതാബ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണ ദഗുബാട്ടി തുടങ്ങീ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. അമിതാഭ് ബച്ചനും രജനികാന്തും 32 വര്‍ഷത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് തലൈവര്‍ 170. എന്നാല്‍ അമിതാഭ് ബച്ചന്റെ രംഗങ്ങള്‍ തിരുവനന്തപുരത്ത് ഷൂട്ട് ചെയ്യില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.

ജയ് ഭീം എന്ന ചിത്രത്തിന് ശേഷം ടി. ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണിത്. ഇതിന്റെ ഭാഗമായി രജനികാന്ത് തിരുവനന്തപുരത്തേയ്ക്ക് വരുന്നുണ്ട്.
ഒക്ടോബര്‍ 3 ന് വന്ന് പത്ത് ദിവസത്തോളം തിരുവനന്തപുരത്ത് ഉണ്ടാവുമെന്നാണ് വിവരം. രജനികാന്തിന്റെ കൂടെ മഞ്ജു വാര്യരും ഫഹദ് ഫാസിലും ഉണ്ടാവും. കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരിക്കും താമസം. വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ‘തലൈവര്‍ 170’ ന്റെ കേരളത്തിലുള്ള ചിത്രീകരണം.

ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. അതേസമയം ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് ഫഹദ് ഫാസില്‍ എത്തുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌ക്കരനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നല്‍കുന്നത്. രജനിയുടെ വരവുമായി ബന്ധപ്പെട്ട് വമ്പന്‍ സുരക്ഷാ സംവിധാനങ്ങളാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.

ഈ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ മഞ്ജുവിന്റെ ആരാധകര്‍ വാര്‍ത്ത ഏറ്റെടുത്തിട്ടുണ്ട്. മഞ്ജുവിന്റെ വളര്‍ച്ച കണ്ട് ദിലീപിന്റെ കിളി പോയി നില്‍ക്കുകയാണ് എന്നും ഇനി മഞ്ജു വേറേ ലെവല്‍ ആണെന്നുമെല്ലാമാണ് കമന്റുകള്‍ വരുന്നത്. ദിലീപിന്റെ ജീവിതത്തില്‍ നിന്നിറങ്ങിയപ്പോള്‍ മുതല്‍ മഞ്ജുവിന് ശുക്രനുദിച്ചു, ദിലീപിന്റെ കഷ്ടകാലവും തുടങ്ങി, ദിലീപ് വിചാരിച്ചാല്‍ പറ്റുമോ ഇത്രയൊക്കെ എത്താന്‍, മഞ്ജുവിന് വമ്പന്‍ പ്രൊജക്റ്റ്‌സ് ആണല്ലോ ദിലീപ് ഇതെല്ലാം കാണുന്നുണ്ടല്ലോ അല്ലേ… എന്നെല്ലാമാണ് കമന്റുകള്‍.

എന്ത് തന്നെയായാലും മഞ്ജുവിന്റെ ഈ പുതിയ വിശേഷം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരമാണ് മഞ്ജു. നടി പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ നിന്നുള്ള ഒരു വീഡിയോ മഞ്ജു തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു.

വഴിയോരത്തെ കടയില്‍ നിന്നും റിലാക്‌സ്ഡ് ആയി ചായയും കടിയും കഴിക്കുന്ന താരത്തെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. എന്നാല്‍ ആരാധകരുടെ ശ്രദ്ധയില്‍പെട്ടത് മഞ്ജുവും ചായയും ഒന്നുമല്ല. മഞ്ജുവിന്റെ പിന്നില്‍ ഇരുന്നു ക്യാമറയ്ക്ക് പോസ് ചെയ്യുന്ന സ്‌റ്റൈലിഷ് ആയ ഒരു അപ്പൂപ്പനെയാണ്. ‘ബാക്കിലിരിക്കുന്ന അപ്പൂപ്പന്‍ കലിപ്പിലാണല്ലോ’ എന്ന് പേളി മാണി അടക്കം പലരും കമന്റ് ചെയ്തിരുന്നു.

More in Malayalam

Trending