Connect with us

തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ല, നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്, അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്; ടിനി ടോം

Actor

തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ല, നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്, അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്; ടിനി ടോം

തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ല, നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്, അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്; ടിനി ടോം

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരമാണ് ടിനി ടോം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാമം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തനിക്ക് ഇപ്പോള്‍ മമ്മൂട്ടി സിനിമയുടെ ഭാഗമാവാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ടിനി ടോം. മമ്മൂട്ടി സിനിമകളില്‍ ബോഡി ഡബിള്‍ ആയി എത്തിയിട്ടുള്ള താരമാണ് ടിനി ടോം.

അതുകൊണ്ട് മമ്മൂട്ടി സിനിമയുടെ ലൊക്കേഷനില്‍ ചെന്നാല്‍ ബോഡി ഡബിള്‍ ആയി ഫൈറ്റ് സീന്‍ ചെയ്യാന്‍ വന്നതാണെന്ന് പറയും. ‘ടര്‍ബോ’ സിനിമ എത്തിയപ്പോഴും ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ വന്നിരുന്നു എന്നാണ് ടിനി ടോം പറയുന്നത്.

‘ആകെ മൂന്ന് പടത്തില്‍ മാത്രമെ മമ്മൂക്കയുടെ ബോഡി ഡബിളായി ഞാന്‍ അഭിനയിച്ചിട്ടുള്ളു. കുറച്ചുനാള്‍ മുമ്പ് കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ പോയിരുന്നു. അവിടെ വെച്ച് മമ്മൂക്ക എന്നോട് പറഞ്ഞു. നീ എന്റെ അടുത്തിരുന്നാല്‍ ആളുകള്‍ പറയും എന്റെ ഫൈറ്റ് ചെയ്തത് നീയാണെന്ന്.’

‘അത്രത്തോളം വേദനിപ്പിക്കുന്നുണ്ട്. കലാകാരന്‍ നശിച്ച് കാണാന്‍ ആഗ്രഹമുള്ള കുറച്ച് പേരുണ്ട്. മമ്മൂക്ക സ്വന്തമായാണ് ഫൈറ്റ് ചെയ്യുന്നത്. ടര്‍ബോ ഇറങ്ങിയപ്പോഴും ഇത്തരത്തിലുള്ള ചില മെസേജുകളും മറ്റും വന്നിരുന്നു. മമ്മൂക്ക കഷ്ടപ്പെട്ടാണ് ഒരോന്ന് ചെയ്യുന്നത്. അത് പരിഹസിക്കപ്പെടുമ്പോള്‍ ബാധിക്കുന്നത് എനിക്കാണ്.’

‘മമ്മൂക്കയുടെ സിനിമയുടെ ഭാഗമാകാന്‍ പറ്റാത്ത അവസ്ഥയാണ്. ഉടന്‍ വരും ഡ്യൂപ്പാണെന്നുള്ള പരിഹാസം. അദ്ദേഹം തന്നെയാണ് എല്ലാ റിസ്‌ക്കി ഷോട്ടുകളിലും അഭിനയിക്കുന്നത്.

മമ്മൂക്കയുടെ ഓറ എന്താണെന്ന് നമുക്ക് അറിയാവുന്നതല്ലേ’ എന്നാണ് ടിനി ടോം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം, പാലേരി മാണിക്യം എന്നീ സിനിമകളിലാണ് മമ്മൂട്ടിയുടെ ബോഡി ഡബിള്‍ ആയി ടിനി ടോം വേഷമിട്ടത്. മമ്മൂട്ടി നായകനായ രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിലൂടെയാണ് താരത്തിന് കരിയര്‍ ബ്രേക്ക് ലഭിക്കുന്നത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top