Connect with us

മഹാരാജാസ് കണ്ട ഏറ്റവും പ്രസിദ്ധമായ പ്രണയത്തിൻ്റെ പാതി വിധി കവർന്നപ്പോൾ – ശ്രീലത – ബിജു നാരായണൻ പ്രണയ കഥ പങ്കു വച്ച് ടിനി ടോം

Malayalam Breaking News

മഹാരാജാസ് കണ്ട ഏറ്റവും പ്രസിദ്ധമായ പ്രണയത്തിൻ്റെ പാതി വിധി കവർന്നപ്പോൾ – ശ്രീലത – ബിജു നാരായണൻ പ്രണയ കഥ പങ്കു വച്ച് ടിനി ടോം

മഹാരാജാസ് കണ്ട ഏറ്റവും പ്രസിദ്ധമായ പ്രണയത്തിൻ്റെ പാതി വിധി കവർന്നപ്പോൾ – ശ്രീലത – ബിജു നാരായണൻ പ്രണയ കഥ പങ്കു വച്ച് ടിനി ടോം

ഗായകൻ ബിജു നാരായണൻ്റെ ഭാര്യയുടെ വിയോഗം മലയാളികൾ നൊമ്പരത്തോടെയാണ് കേട്ടത്. നാല്പത്തിനാലാം വയസിൽ ക്യാൻസർ ശ്രീലതയുടെ ജീവിതം തിരികെയെടുത്തു . പ്രണയിച്ച് വിവാഹിതരായവരാണ് ബിജു നാരായണനും ശ്രീലതയും . മഹാരാജാസ് കണ്ട ഏറ്റവും പ്രസിദ്ധമായ പ്രണയമെന്നാണ് ഇരുവരുടെയും സഹപാഠിയും സുഹൃത്തമായ ടിനി ടോം പറയുന്നത് .ബിജു നാരായണനും ശ്രീലതയ്ക്കുമൊപ്പം ഒരേ കാലത്ത് മഹാരാജാസിൽ പഠിച്ച ഓർമ്മകൾ പങ്കിടുകയാണ് ടിനി ടോം.

പ്രീഡിഗ്രികാലത്ത് തന്നെ ഗായകനെന്ന രീതിയിൽ ഏറെ പ്രശസ്തനായിരുന്ന ബിജു നാരായണൻ, യൂണിവേഴ്സിറ്റി മത്സരങ്ങളിലെ മിന്നും താരമായിരുന്നു. ഒരുപാട് ആരാധികമാരുണ്ടായിരുന്നെങ്കിലും ബിജുവിന്റെ പ്രണയം ശ്രീലതയോടായിരുന്നു. മഹാരാജാസിൽ എല്ലാവർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നെന്നും താനായിരുന്നു പലപ്പോഴും അവരുടെ പ്രണയത്തിലെ ഹംസമായി പിണക്കങ്ങൾ തീർക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതെന്നും ടിനി ടോം ഓർക്കുന്നു.

കോളേജ് കാലത്തിനു ശേഷവും പരസ്പരമുള്ള സൗഹൃദം കാത്തു സൂക്ഷിക്കുന്ന ടിനി ടോമിന്റെയും ബിജു നാരായണിന്റെയും മക്കളും സുഹൃത്തുക്കളാണ്. “ബിജുവിന്റെ ഇളയ മകനും എന്റെ ഇളയ മകനും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. ഞങ്ങളുടെ സൗഹൃദം മക്കളിലൂടെ തുടരണമെന്ന് ആഗ്രഹിച്ചിരുന്നു. ആ സൗഹൃദം മക്കളായും തുടരുന്നുണ്ട്. ഞങ്ങളുടെ കുടുംബവുമായും അടുത്ത ബന്ധമുണ്ട്. അടുത്തിടെ വെഡ്ഡിംഗ് ആനിവേഴ്സറിയും ഒന്നിച്ച് ആഘോഷിച്ചതായിരുന്നു,” ടിനി ടോം പറഞ്ഞു.

പത്ത് വർഷത്തെ പ്രണയത്തിനുശേഷം 1998 ജനുവരി 23 നായിരുന്നു ബിജു നാരായണന്റെയും ശ്രീലതയുടെയും വിവാഹം. നിയമത്തിൽ ബിരുദമെടുത്ത ശ്രീലത ബിജുവിന്റെ പാട്ടുജീവിതത്തിന് പൂർണപിന്തുണയുമായി എന്നും കൂടെയുണ്ടായിരുന്നു. രണ്ടു ആൺമക്കളാണ് ബിജു നാരായണൻ- ശ്രീലത ദമ്പതികൾക്ക്, സിദ്ധാർത്ഥും സൂര്യനാരായണനും.

ക്യാൻസർ ബാധിതയായി ചികിത്സയിലായിരുന്നു ശ്രീലത, അതിനിടയിലാണ് മരണം സംഭവിക്കുന്നത്. “ഒരു വർഷമായി ക്യാൻസർ ആണെന്ന് അറിഞ്ഞിട്ട്, നാലാമത്തെ സ്റ്റേജിൽ വൈകിയാണ് തിരിച്ചറിഞ്ഞത്. ശ്വാസകോശസംബന്ധിയായ ക്യാൻസർ ആയിരുന്നു,”ടിനി ടോം പറഞ്ഞു .

tini tom about sreelatha and biju narayanan

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top