Connect with us

സിനിമയോട് വിട പറഞ്ഞെങ്കിലും സുചിത്ര അമേരിക്കയിൽ വെറുതെയിരിക്കുകയല്ല !

Malayalam Breaking News

സിനിമയോട് വിട പറഞ്ഞെങ്കിലും സുചിത്ര അമേരിക്കയിൽ വെറുതെയിരിക്കുകയല്ല !

സിനിമയോട് വിട പറഞ്ഞെങ്കിലും സുചിത്ര അമേരിക്കയിൽ വെറുതെയിരിക്കുകയല്ല !

നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സുചിത്ര. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സുചിത്ര എത്തിയത്. പിന്നീട് ഒട്ടേറെ പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി സുചിത്ര. എന്നാൽ അമേരിക്കൻ മലയാളിയെ വിവാഹം ചെയ്തു സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ് സുചിത്ര.

സിനിമയോട് വിട പറഞ്ഞ സുചിത്ര ഇപ്പോൾ അമേരിക്കയിൽ ഭർത്താവ് മുരളി, മകൾ നേഹ എന്നിവരോടൊപ്പം താമസിക്കുന്നു.  അവിടെ സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുകയും ചെയ്യുന്നു.

കേരളത്തിൽ നിന്നും മാറിയാണ് നിൽക്കുന്നത് എങ്കിലും മലയാളവും മലയാള സിനിമ തന്റെ മനസ്സിലുണ്ട് എന്ന് വെളിപ്പെടുത്തുകയാണ് സുചിത്ര. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് അവർ മനസ്സു തുറന്നത്.

“ചില കഥാപാത്രങ്ങൾ കാണുമ്പോൾ തോന്നും, ഇത് ഞാൻ ചെയ്യേണ്ടിയിരുന്നതല്ലേ എന്ന്. എന്റെ സഹോദരൻ ദീപു കരുണാകരൻ സംവിധാന ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ നടന്നില്ല.”

സിനിമയിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ‘ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ’ എന്നും സുചിത്ര അഭിമുഖത്തിൽ വ്യക്തമാക്കുന്നുണ്ട്.

“മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്. ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്. അത് കൊണ്ട് ആലോചിച്ചേ റീ എൻട്രി തെരഞ്ഞെടുക്കൂ.”

suchithra murali about her american life

More in Malayalam Breaking News

Trending

Recent

To Top