News
എന്നെ അതിക്രൂരമായി ഉപദ്രവിച്ചെന്ന് പത്ര വാര്‍ത്ത വന്നു; എന്തായാലും ഇതോടെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി; ശ്രീലതയുടെ വെളിപ്പെടുത്തൽ !
എന്നെ അതിക്രൂരമായി ഉപദ്രവിച്ചെന്ന് പത്ര വാര്‍ത്ത വന്നു; എന്തായാലും ഇതോടെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി; ശ്രീലതയുടെ വെളിപ്പെടുത്തൽ !
മലയാളികൾക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത നടിയാണ് കണ്ണൂര്‍ ശ്രീലത. നാടകത്തിലൂടെ അഭിനയത്തിലെത്തിയ ശ്രീലത മലയാള സിനിമയിലും മികച്ച കഥാപാത്രങ്ങൾക്ക് മുഖമായി. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടില്ലാത്ത ശ്രീലത അമൃത ടിവിയിലെ റെഡ് കാര്‍പ്പറ്റില്‍ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ്.
തൊണ്ണൂറുകളില്‍ ഓടി നടന്ന് അഭിനയിച്ച ശേഷം ഒരിടവേളയെടുക്കുകയും പിന്നീട് ആകാശവാണിയിലേക്ക് പോവുകയും ചെയ്തു. സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും ഇടവേള എടുത്തതിനെ കുറിച്ച് ശ്രീലത നല്‍കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.
സത്യത്തില്‍ ആ സമയത്ത് എന്നെക്കുറിച്ച് മോശമായൊരു വാര്‍ത്ത പത്രത്തില്‍ വന്നിരുന്നു. എന്റെ കരിയറിനെ ബാധിക്കുന്ന തരത്തിലല്ല. ഞാനായിരുന്നില്ല ആള്‍, പക്ഷെ വന്നത് എന്റെ പേരിലായിരുന്നുവെന്നാണ് ശ്രീലത പറയുന്നത്.
ഞാന്‍ എറണാകുളത്ത് തമ്മില്‍ തമ്മില്‍ എന്ന സിനിമ ചെയ്യുകയായിരുന്നു. അപ്പോഴാണ് ആ വാര്‍ത്ത വരുന്നത്. അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നാണ് വാര്‍ത്ത. ആ സമയത്ത് കണ്ണൂരില്‍ നിന്നും വന്ന് അഭിനയിക്കുന്ന വേറാരുമില്ല. ആ വാര്‍ത്ത മധുപാല്‍ സാറിന്റെ അടുത്തേക്ക് വന്നു. അന്ന് അദ്ദേഹം പത്രത്തിലായിരുന്നു. സിനിമയിലേക്ക് എത്തിയിട്ടില്ല. എന്റെ അനിയന്റെ പേരും മധുവെന്നാണ്.
ആ സമയത്താണ് കോള്‍ വരുന്നത്. ഞാനും അമ്മയും അദ്ദേഹവുമൊക്കെ ഇരുന്ന് സംസാരിക്കുമ്പോഴാണ് കോള്‍ വരുന്നത്. അതൊന്ന് ബൂസ്റ്റപ്പ് ചെയ്ത് കൊടുക്കണമെന്നാണ് പറഞ്ഞത്. കേട്ടതും, അതെങ്ങനെ ശരിയാകും അവര്‍ എന്റെ മുന്നില്‍ ഇരിക്കുകയും ഞാന്‍ അവരോട് സംസാരിക്കുകയും ചെയ്യുകയാണല്ലോ എന്ന് ചോദിച്ചു. അകത്തേക്ക് വന്നപ്പോള്‍ എന്നോട് നടന്നത് പറയാന്‍ ബുദ്ധിമുട്ടി. ഒടുവില്‍, വിഷമം തോന്നരുത് ഇങ്ങനൊരു വാര്‍ത്ത കണ്ണൂരില്‍ വന്നിട്ടുണ്ട്. ഇവിടുത്തെ എഡിഷനില്‍ കൊടുക്കാന്‍ പറഞ്ഞുവെന്നും പറഞ്ഞു.
എനിക്കാകെ ഷോക്കായി. അച്ഛനും വിഷമമായി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത് ഇതൊക്കെ സാധാരണയല്ലേ, മൈന്റാക്കണ്ട എന്നു പറഞ്ഞു. പക്ഷെ നമ്മള്‍ക്ക് ഉള്ളിന്റെ ഉള്ളില്‍ വല്ലാത്ത വിഷമം. പിന്നീട് വീട്ടിലേക്ക് വന്നു. അച്ഛന്റെ സുഹൃത്തിന്റെ മകന്‍ ഉണ്ടായിരുന്നു, ഇപ്പോഴെന്റെ ഭര്‍ത്താവാണ്, അദ്ദേഹത്തിന്റെ അച്ഛന്‍ ഇത് അറിഞ്ഞിട്ട് നീ പോയി കണ്ടുവോ എന്ന് മകനോട് ചോദിച്ചു. എങ്ങനാ പോയി കാണുന്നതെന്ന് ചോദിച്ചപ്പോള്‍, പത്രത്തില്‍ പലതും വരും പക്ഷെ സത്യമാണോ എന്നറിയില്ല. നീ പോകണം എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ വരുന്ന ദിവസം അദ്ദേഹം എന്നെ കാണാന്‍ വന്നു.
അതേ ദിവസം തന്നെ ഈ സംഭവം അനുഭവിച്ച വ്യക്തിയും എന്നെ കാണാന്‍ വന്നു. രാവിലെ ആറരയായിരിക്കണം. രാവിലെ തന്നെ അവര്‍ എന്നെ കാണാന്‍ വന്നു. ഞാനാണ് ആ വാര്‍ത്തയിലെ കഥാപാത്രം എന്നു പറഞ്ഞു. സാരമില്ല, പൊക്കോ എന്ന് പറഞ്ഞു. അച്ഛനും അനിയന്മാര്‍ക്കുമൊക്കെ പ്രശ്‌നമായി. എന്തിനാണ് പ്രശ്‌നമുണ്ടാക്കുന്നത്, ഞങ്ങളല്ലേ മറ്റുള്ളവരുടെ മുഖത്ത് നോക്കേണ്ടത് എന്നൊക്കെയായിരുന്നു ചോദിച്ചത്. ആ കാലഘട്ടം അങ്ങനെയാണ്.
അന്ന് അദ്ദേഹം കാണാന്‍ വരികയും എനിക്ക് ധൈര്യം തരികയും ചെയ്തു. കാലമിതാണെന്നും പക്ഷെ തളരുതെന്നും എന്ത് പിന്തുണയും തരാമെന്നും പറഞ്ഞു. പക്ഷെ വീട്ടില്‍ നിന്നും പറഞ്ഞത് ഇനി വേണ്ട എന്നായിരുന്നു. കണ്ണൂരില്‍ അന്നിതൊരു പ്രക്ഷോഭം തന്നെയായിരുന്നു. ഒരു കലാകാരിയെ അപമാനിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് പത്രസമ്മേളനം ഒക്കെ നടത്തിയിരുന്നു ഞാന്‍ മുമ്പ് പോയിരുന്ന സമിതി. എന്തായാലും ഇതോടെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് നിര്‍ത്തി.
ഈ സമയത്താണ് കണ്ണൂര്‍ ആകാശവാണിയെത്തുന്നത്. അവര്‍ക്കന്ന് സ്ഥിരം സ്റ്റാഫില്ലായിരുന്നു. അവരാണ് എന്നെ വിളിക്കുന്നത്. മൂന്ന് വര്‍ഷം അവരുടെ പ്രേക്ഷകരുടെ കത്തുകള്‍ വായിക്കുന്ന പരിപാടിയും മറ്റും അവതരിപ്പിച്ചു.
about sreelatha