Hollywood
ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ്
ക്യാന്‍സറുമായി പോരാട്ടം; 26 വയസില്‍ മരണത്തിന് കീഴടങ്ങി ടിക് ടോക് താരം മാഡി ബലോയ്
നിരവധി ഫോളോവേഴ്സുണ്ടായിരുന്ന ടിക് ടോക് താരമായിരുന്നു മാഡി ബലോയ്. ഇപ്പോഴിതാ താരം അന്തരിച്ചതായുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. 26 വയസായിരുന്നു. ഇന്നലെ രാത്രിയിയാരിുന്നു അന്ത്യം.
കുറച്ച് വര്‍ഷങ്ങളായി കാന്‍സര്‍ ബാധിതയായിരുന്നു താരം. പ്രതിശ്രുത വരന് ലൂയിസ് റിഷറിന്റെ ജന്മദിനാഘോഷത്തിനിടെയായിയിരുന്നു താരത്തിന്റെ മരണം. ഇന്നലെ രാത്രി ബലോയ് സമാധാനപരമായി മരിച്ചുവെന്ന് റിഷര്‍ കുറിച്ചു. അവള് ഏറെ പ്രത്യേകതയുള്ളവളായിരുന്നെന്നും റിഷറിന്റെ കുറിപ്പില്‍ പറയുന്നു.
2022ലാണ് മാഡി ബലോയ്ക്ക് വയറുസംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. തുടര്‍ന്ന് ഭക്ഷണക്രമം മാറ്റിയെങ്കിലും ആവര്‍ത്തിച്ച് രക്തം ചര്ദ്ദിക്കാന് തുടങ്ങി. തുടര്‍ന്ന് ഡോക്ടറെ കണ്ടപ്പോഴാണ് കാന്‍സര്‍ കണ്ടെത്തിയത്. ചികിത്സ തുടരുന്നതിനിടെയായിരുന്നു താരത്തിന്റെ അന്ത്യം.
ടിക് ടോക്കില്‍ 4,40,000 പോരാണ് ബലോയിനെ പിന്തുടരുന്നത്. സെലിബ്രിറ്റി ഷെഫ് ഗോര്‍ഡന്‍ റാംസെ, ട്വിലൈറ്റ് താരം ടെയ്ലര് ലോട്ട്നര്‍ എന്നിവര്‍ക്കൊപ്പമാണ് ബലോയ് വിഡിയോകളില്‍ പ്രത്യക്ഷപ്പെട്ടത്.
