Connect with us

പല നിറങ്ങൾ ചേർത്തുള്ള ലെഹങ്ക, മിനിമൽ മേക്കപ്പ്, മീനു ലക്ഷ്മിയെ ചേർത്തുപിടിച്ച് അനീഷ്; വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്തുവിട്ട് താരം

Malayalam

ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ മീനു ലക്ഷ്മി വിവാഹിതയാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു മീനു ലക്ഷ്മിയുടെ വിവാഹ നിശ്ചയം. അനീഷ് ഗോപാലകൃഷ്ണൻ ആണ് മീനുവിന്റെ ഭാവിവരൻ.

ഇപ്പോഴിത വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ കൂടി പങ്കുവച്ചിരിക്കുകയാണ് മീനു. പല നിറങ്ങൾ കൂടി ചേർത്തുള്ള ലെഹങ്കയായിരുന്നു മീനു ധരിച്ചത്. മിനിമൽ മേക്കപ്പായിരുന്നു മീനു തെരഞ്ഞെടുത്തത്. നിരവധി പേർ മീനുവിന് ആശംസകൾ അറിയിച്ചിട്ടുണ്ട്.

അനീഷുമായി നാളുകളായി പ്രണയത്തിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള കുറിപ്പ് കഴിഞ്ഞ ദിവസം മീനു പങ്കുവെച്ചിരുന്നു. അനീഷിന്റെ പിറന്നാൾ ദിനത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചിരുന്നു.

എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും വിചിത്രമായ മനുഷ്യൻ നിങ്ങളാണ്, പ്രിയപ്പെട്ടവനേ ജന്മദിനാശംസകൾ. എന്റെ ജീവിതത്തിൽ നിങ്ങളെ ലഭിച്ചതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. ഇനിയും ഒത്തിരി ജന്മദിനങ്ങൾ നമ്മുക്ക് ഒരുമിച്ച് ആഘോഷിക്കാം, എന്നേക്കും ഒന്നായി തുടരാം എന്നാണ് മീനു അനീഷിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് കുറിച്ചത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വിവരം കഴിഞ്ഞ ദിവസം അനീഷും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇന്ത്യൻ റെയിൽവേയ്ക്ക് അനീഷ് നന്ദിയും പറഞ്ഞിരുന്നു.കോട്ടയം ചങ്ങനാശേരി സ്വദേശിയാണ് മീനു.

Continue Reading
You may also like...

More in Malayalam

Trending