Connect with us

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയം കാരണം ആമിര്‍ ഖാന്‍ന്റെ കടുത്ത തീരുമാനം , മൂക്കത്തു വിരൽ വച്ച് ബോളിവുഡ് സൂപ്പർ താരങ്ങൾ !! മലയാളം താരങ്ങളാണെങ്കിൽ എന്ത് ചെയ്യും ??

Malayalam Breaking News

തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ പരാജയം കാരണം ആമിര് ഖാന്ന്റെ കടുത്ത തീരുമാനം , മൂക്കത്തു വിരൽ വച്ച് ബോളിവുഡ് സൂപ്പർ താരങ്ങൾ !! മലയാളം താരങ്ങളാണെങ്കിൽ എന്ത് ചെയ്യും ??

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്റെ പരാജയത്തോടെ ഈ സിനിമയുടെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍ ഖാന്‍. ഒരു സിനിമ അതിന്റെ മുഴുവന്‍ ലാഭവും കണ്ടെത്തി നിര്‍മാതാവിനും ലാഭം കിട്ടുന്ന സാഹചര്യത്തിലേ പ്രതിഫലം വാങ്ങാറുള്ളൂവെന്ന് ആമിര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താരം തന്നെ നിര്‍മാണപങ്കാളിത്തം ഏറ്റെടുക്കുന്ന സിനിമകള്‍ക്കായിരുന്നു ഇത്തരത്തില്‍ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നത്. ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നീ സിനിമകളുടെ ലാഭത്തിന്റെ വിഹിതം ആമിര്‍ഖാനായിരുന്നു.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് ആമിര്‍ ഖാന്റെ ഒരു ചിത്രം പരാജയത്തിലേക്കു കൂപ്പുകുത്തുന്നത്. 300 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മിച്ച തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ നവംബര്‍ 15 വരെ നേടിയ കലക്ഷന്‍ 218 കോടി മാത്രമാണ്

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിന്റെ നിര്‍മാതാവ് അല്ലാതിരുന്നിട്ടു കൂടി അതിന്റെ പരാജയം ഏറ്റെടുക്കാനുള്ള തീരുമാനത്തിലാണ് ആമിര്‍. സിനിമയുടെ നിര്‍മാതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ആമിര്‍ തന്റെ പ്രതിഫലം വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്.

സിനിമയുണ്ടാക്കിയ വന്‍ സാമ്പത്തിക നഷ്ടത്തില്‍ തിയറ്റര്‍ ഉടമകള്‍ നഷ്ടപരിഹാരം ചോദിക്കാന്‍ ഒരുങ്ങിയ സാഹചര്യത്തിലാണ് ആമിറിന്റെ ധീരമായ നീക്കം. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന് തിയറ്ററുകളില്‍ 50 ശതമാനം മുതല്‍ 60 ശതമാനം വരെയാണ് നഷ്ടം നേരിട്ടത്.

More in Malayalam Breaking News

Trending

Recent

To Top