“കേട്ടതൊക്കെ തെറ്റാണ് ! ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു” – മനസ് തകർന്ന് നടി അഞ്ചു
മലയാള സിനിമയിൽ ബാല താരമായി അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി തിളങ്ങിയ നടിയാണ് അഞ്ചു. വളർന്നിട്ടും ബേബി അഞ്ചു എന്ന് തന്നെയാണ് അവർ അറിയപ്പെട്ടത്. സിനിമയിൽ നിന്നും പെട്ടെന്നൊരിക്കൽ അപ്രത്യക്ഷപ്പെട്ടെങ്കിലും തമിഴ് സീരിയലുകളിൽ അഞ്ചു സജീവമായിരുന്നു.
എന്നാല്‍ ഇപ്പോൾ അഞ്ജു മരിച്ചുവെന്ന തരത്തിലുള്ള വാര്‍ത്തകൾ പ്രചരിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. എന്നാല്‍ കേട്ട വാര്‍ത്തകളൊന്നും സത്യമല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് അഞ്ജു.
“വ്യാജവാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നിരവധി പേര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്‌നം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ ഞാനും അതാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത് എന്നേയും എന്റെ കുടുംബത്തേയും മാനസികമായി തളര്‍ത്തുന്നു”. അഞ്ജു മാധ്യമങ്ങളോട് വ്യക്തമാക്കി.
അഞ്ജുവിന്റെ സുഹൃത്തും ഛായാഗ്രാഹകനുമായ നാട്ടിയും വ്യാജവാര്‍ത്തകള്‍ക്കെതിരേ രംഗത്ത് വന്നിട്ടുണ്ട്. “അഞ്ജു കുടുംബത്തോടൊപ്പം ജീവനോടെ തന്നെയുണ്ട്. ഒരുപാട് പേര്‍ അവര്‍ മരിച്ചുവെന്ന തരത്തിൽ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അവര്‍ വത്സരവാക്കത്ത് സന്തോഷത്തോടെ ജീവിക്കുകയാണ്. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്?”-നാട്ടി ചോദിക്കുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഏറ്റവും സുപ്രധാനമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും...
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യമില്ല എന്ന തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി ഇന്നലെ വളരെ വേദനയോടെയാണ് ബാലഭാസ്കറുടെ വേണ്ടപ്പെട്ടവർ...