Connect with us

രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലുള്ളവര്‍, രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരിഞ്ച് ഭൂമി പോലും വര്‍ധിക്കുന്നത് കണ്ടില്ല; വിചിത്ര വാദവുമായി ബിജെപി എംപി

News

രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലുള്ളവര്‍, രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരിഞ്ച് ഭൂമി പോലും വര്‍ധിക്കുന്നത് കണ്ടില്ല; വിചിത്ര വാദവുമായി ബിജെപി എംപി

രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണം ആമിര്‍ ഖാനെ പോലുള്ളവര്‍, രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരിഞ്ച് ഭൂമി പോലും വര്‍ധിക്കുന്നത് കണ്ടില്ല; വിചിത്ര വാദവുമായി ബിജെപി എംപി

ബോളിവുഡ് നടന്‍ ആമിര്‍ ഖാനെ പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണമെന്ന വിചിത്ര വാദവുമായി ബിജെപി എംപി സുധീര്‍ ഗുപ്ത. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് മന്ദ്സൗറില്‍ നിന്നുള്ള ബിജെപി എംപിയായ സുധീര്‍ ഗുപ്ത ഈ വിവാദ പ്രസ്താവന നടത്തിയത്.

രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥയില്‍ ആമിര്‍ ഖാനെ പോലുള്ളവര്‍ക്ക് പങ്കുണ്ടെന്നത് വിരോധാഭാസമാണ്. ആമീര്‍ ഖാന്‍ ആദ്യ ഭാര്യയെ ഉപേക്ഷിച്ച് രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച് മൂന്നാമതൊരാളെ തിരയുന്നു. 

ആദ്യ രണ്ടു ഭാര്യമാരില്‍ കുട്ടികളുണ്ട്. ഇതാണോ മാതൃക എന്നായിരുന്നു സുധീര്‍ ഗുപ്തയുടെ ചോദ്യം. രാജ്യത്തെ ജനസംഖ്യ 140 കോടിയിലെത്തിയപ്പോള്‍ ഇന്ത്യയില്‍ ഒരിഞ്ച് ഭൂമി പോലും വര്‍ധിക്കുന്നത് കണ്ടില്ലെന്നും ഇതു നല്ല വാര്‍ത്തയല്ലെന്നും സുധീര്‍ ഗുപ്ത കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആമീര്‍ ഖാനും സംവിധായിക കിരണ്‍ റാവുവും പതിനഞ്ച് വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ചത് ഏറെ വാര്‍ത്താിരുന്നു. ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് ഇരുവരും വേര്‍പിരിഞ്ഞ കാര്യം വ്യക്തമാക്കിയത്. അതിനു ശേഷം ഒരു വിഡിയോ സന്ദേശത്തില്‍ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെങ്കിലും തങ്ങള്‍ സന്തോഷത്തോടെ ഇരിക്കുന്നുവെന്നും ഒരുമിച്ചുണ്ടാകുമെന്നും ആമീര്‍ ഖാന്‍ പറഞ്ഞു. എല്ലാവരും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും ആമീര്‍ പറഞ്ഞു.

തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭര്‍ത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങള്‍ ഇനി ഇല്ലെന്നുമാണ് ആമീറും കിരണും വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കിയത്. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴാണ് അതിന് ഉചിതമായ സമയമായതെന്നും കുറിപ്പിലുണ്ട്.

മകന്‍ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളര്‍ത്തുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ച് തന്നെ ചിത്രങ്ങള്‍ക്കായും പാനി ഫൗന്‍ഡേഷനായും വീണ്ടും പ്രവര്‍ത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

 നടി റീന ദത്തയുമായുളള 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ ഖാന്‍, സംവിധാന സഹായിയായിരുന്ന കിരണ്‍ റാവുവിനെ വിവാഹം ചെയ്യുന്നത്. 2005ലായിരുന്നു ഇരുവരുടെയും വിവാഹം. ആസാദ് റാവു ഖാനാണ് ഈ ബന്ധത്തിലുള്ള മകന്‍. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

More in News

Trending

Recent

To Top