Connect with us

ആമിർ ഖാൻ വിവാഹ ബന്ധം വേർപെടുത്തി; 15 വർഷത്തെ ദാമ്പത്യത്തിൽ വില്ലത്തിയായത് ആ മകളോ?; ഗോസിപ്പ് കോളങ്ങളിൽ ആമിർ ഖാനും !

Malayalam

ആമിർ ഖാൻ വിവാഹ ബന്ധം വേർപെടുത്തി; 15 വർഷത്തെ ദാമ്പത്യത്തിൽ വില്ലത്തിയായത് ആ മകളോ?; ഗോസിപ്പ് കോളങ്ങളിൽ ആമിർ ഖാനും !

ആമിർ ഖാൻ വിവാഹ ബന്ധം വേർപെടുത്തി; 15 വർഷത്തെ ദാമ്പത്യത്തിൽ വില്ലത്തിയായത് ആ മകളോ?; ഗോസിപ്പ് കോളങ്ങളിൽ ആമിർ ഖാനും !

ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാനും സംവിധായികയായ കിരണ്‍ റാവുവും വിവാഹ ബന്ധം വേര്‍പെടുത്തിയെന്ന വാര്‍ത്ത ബോളിവുഡ് ആരാധകരെ മാത്രമല്ല മലയാളികളെയും ആകെ ഞെട്ടിക്കുന്നതായിരുന്നു. ഈയ്യടുത്തായിരുന്നു ഇരുവരും തങ്ങളുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചത്. 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷമാണ് ആമിര്‍ ഖാനും കിരണും പിരിയാന്‍ തീരുമാനിക്കുന്നത്. ഇരുവർക്കും ആസാദ് ഖാന്‍ എന്ന മകനുമുണ്ട് . മകന്റെ ഉത്തരവാദിത്തം പങ്കിടുമെന്നാണ് ആമിറും കിരണും പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

ജീവിതത്തില്‍ പുതിയ വഴികളിലേക്ക് പോകാന്‍ സമയമായെന്നും എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളും ബിസിനസ് പങ്കാളികളുമായി തുടരുമെന്നും ആമിറും കിരണും പറയുന്നു. പിരിയാനുള്ള കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല. പതിവുപോലെതന്നെ സോഷ്യൽ മീഡിയയിൽ ആമിറും കിരണും പിരിയാനുള്ള കാരണം നിറഞ്ഞിരിക്കുകയാണ് . പല കാരണങ്ങളും അവര്‍ നിരത്തിക്കഴിഞ്ഞു. അത്തരത്തിലൊരു കാരണമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്.

ആമിര്‍ ഖാനും കിരണ്‍ റാവുവും പിരിയുകായണെന്ന വാര്‍ത്ത പുറത്ത് വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി മാറിയിരിക്കുന്ന പേര് ദംഗല്‍ നായിക ഫാത്തിമ സന ഷെയ്ഖിന്റേതാണ്. ആമിര്‍ ഖാന്‍ പ്രധാന വേഷത്തിലെത്തിയ ദംഗലിലൂടെയായിരുന്നു ഫാത്തിമയുടെ സിനിമാ അരങ്ങേറ്റം . ഈ ചിത്രത്തില്‍ ആമിറിന്റെ മകളുടെ വേഷത്തിലായിരുന്നു ഫാത്തിമ അഭിനയിച്ചത്. പിന്നീട് തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലും ഫാത്തിമ ആമിറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആമിറും കിരണും പിരിയാനുള്ള കാരണമായി സോഷ്യല്‍ മീഡിയ ഫാത്തിമയുടെ പേരാണ് ചൂണ്ടിക്കാണിക്കുന്നത് . താരത്തിനെതിരെ നിരവധി പേരാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയയിലും രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് അധിക്ഷേപം നിറഞ്ഞ ട്രോളുകളും തിയറികളുമാണ് സോഷ്യല്‍ മീഡിയ അവതരിപ്പിക്കുന്നത്. ആമിറിന്റെ അടുത്ത ലക്ഷ്യം ഫാത്തിമയാണെന്ന് ചിലര്‍ പറയുന്നു. ഇതിന് മുമ്പും സമാനമായ രീതിയില്‍ ആമിറും ഫാത്തിമയും തമ്മില്‍ അടുപ്പത്തിലാണെന്ന് സോഷ്യല്‍ മീഡിയ പ്രചരണമുണ്ടായിരുന്നു. എന്നാല്‍ ഫാത്തിമ പ്രതികരണവുമായി എത്തുകയായിരുന്നു.

തഗ്ഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ചിത്രീകരണത്തിനിടെ ഇരുവരും അടുത്തുവെന്നും ഇത് കിരണിനെ വേദനിപ്പിച്ചു എന്നുമാണ് പ്രചാരണങ്ങള്‍. എന്നാല്‍ ഈ ആരോപങ്ങളെ ഫാത്തിമ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട് . പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോ എന്ന് പോലുമറിയാതെ ഓരോരുത്തരും പറയുന്നത്. എന്നോട് ചോദിക്ക് ഞാന്‍ പറയാം എന്ന് പറയാന്‍ തോന്നും.

എന്നാല്‍ ഇപ്പോള്‍ ഇത്തരം പ്രചരണങ്ങളെ അവഗണിക്കാന്‍ താന്‍ പഠിച്ചുവെന്നായിരുന്നു അന്ന് ഫാത്തിമ പറഞ്ഞത്. ആമിറിന് തന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ടെന്നും ഫാത്തിമ പറഞ്ഞിരുന്നു. പിന്നാലെ വാര്‍ത്തകളെ നിഷേധിച്ചു കൊണ്ട് കിരണ്‍ തന്നെ രംഗത്ത് എത്തുകയായിരുന്നു.

എന്നാല്‍ അന്ന് കെട്ടടങ്ങിയ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികളും വ്യാജ വാര്‍ത്ത പ്രചാരകരും വീണ്ടും തല പൊക്കിയിരിക്കുകയാണ്. ആമിര്‍ ഖാന്‍ ഫാത്തിമയ്ക്ക് വേണ്ടിയാണ് കിരണിനെ ഉപേക്ഷിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന ആരോപണം. അതേസമയം പുതിയ ആരോപണങ്ങളോട് താരങ്ങളാരും തന്നെ പ്രതികരിച്ചിട്ടില്ല.

വിവാഹവും വിവാഹ ബന്ധം പിരിയുന്നതുമെല്ലാം രണ്ട് വ്യക്തികളുടെ തീരുമാനമാണ്. അതിന്റെ കാരണങ്ങൾ അവരുടെ സ്വകാര്യതയുമാണ്. അത് തേടിപ്പോയി മുന്‍വിധിയോടെ ആരോപണങ്ങൾ സൃഷ്ടിക്കുന്നത് പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ലന്നാണ് ഇത്തരത്തിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് പറയാനുള്ളത് ..

“ഈ 15 വർഷത്തിനിടെ ഒരു ജീവിതകാലത്തേക്കുള്ള​ അനുഭവങ്ങളും സന്തോഷവും ചിരിയും ഞങ്ങൾ ഒന്നിച്ച് പങ്കിട്ടു. പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ ഞങ്ങളുടെ ബന്ധം വളർന്നിട്ടുള്ളൂ. ഇപ്പോൾ ജീവിതത്തിൽ പുതിയൊരു അധ്യായം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇനി ഭാര്യാഭർത്താക്കന്മാരായല്ല, ആസാദിന്റെ രക്ഷിതാക്കളും കുടംബവുമായി….

കുറച്ചുനാളുകൾക്ക് മുൻപു തന്നെ ഒരു വേർപിരിയൽ ഞങ്ങൾ ആസൂത്രണം ചെയ്തിരുന്നു, ഇപ്പോൾ അതിന്റെ ഔചാരിക നടപടികളുമായി മുന്നോട്ട് പോവാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുന്നു. തനിയെ ജീവിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ ഒരു എക്സ്റ്റൻഡ് ഫാമിലിയായി ജീവിതം പങ്കിടുന്നു.

ഞങ്ങളുടെ മകൻ ആസിദിന് ഞങ്ങൾ അർപ്പണബോധമുള്ള മാതാപിതാക്കളായി തുടരും, അവനെ ഞങ്ങൾ ഒരുമിച്ച് സ്നേഹിക്കുകയും വളർത്തുകയും ചെയ്യും. സിനിമകൾ, പാനി ഫൗണ്ടഷൻ, മറ്റു പ്രൊജക്റ്റുകൾ എന്നിവയിലെല്ലാം ഞങ്ങൾ സഹകരിച്ച് വീണ്ടും പ്രവർത്തിക്കും.”

ഞങ്ങളുടെ ബന്ധത്തിലെ ഈ പരിണാമത്തെ കുറിച്ച് മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്ത കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വലിയ നന്ദി, നിങ്ങളുടെ പിന്തുണയില്ലായിരുന്നെങ്കിൽ ഇത്തരമൊരു വലിയ സ്റ്റെപ്പ് എടുക്കാൻ കഴിയില്ലായിരുന്നു. ഈ വിവാഹമോചനം ഒരു അവസാനമായല്ല, ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ എല്ലാവരും കാണുമെന്ന് പ്രതീക്ഷിക്കുന്നു.” ആമിറും കിരണും ഒന്നിച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറയുന്നു.

2005ലായിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹിതാരാകുന്നത്. ലഗാന്റെ ചിത്രീകരണത്തിനിടെയായിരുന്നു കിരണും ആമിറും ആദ്യമായി കാണുന്നത്. ആമിറിന്റെ ആദ്യ വിവാഹ ബന്ധം അവസാനിച്ചതിന് ശേഷമാണ് തങ്ങള്‍ പ്രണയിക്കുന്നതെന്ന് ആമിര്‍ നേരത്തെ പറഞ്ഞിരുന്നത്.

about aamir khan

More in Malayalam

Trending

Recent

To Top