Actress
30-ാം വയസിൽ അത് സംഭവിച്ചു; ആ പരമ രഹസ്യം പുറത്താക്കി അപ്‌സര; ഞെട്ടിത്തരിച്ച് അവർ!
30-ാം വയസിൽ അത് സംഭവിച്ചു; ആ പരമ രഹസ്യം പുറത്താക്കി അപ്‌സര; ഞെട്ടിത്തരിച്ച് അവർ!
ബിഗ് ബോസ് മലയാളം സീസൺ 6 ൽ ജനപ്രീതി നേടിയ മത്സരാർത്ഥിയാണ് നടി അപ്‌സര രത്‌നാകരൻ. ഇപ്പോഴിതാ ഷോയ്ക്ക് ശേഷം തന്റെ ജീവിതത്തിലുണ്ടായ സന്തോഷങ്ങളെ പറ്റി പറയുകയാണ് നടി. കുറച്ചധികം ശരീരഭാരമൊക്കെ ഉണ്ടായിരുന്നു. തടിയുള്ളതിന്റെ പേരിൽ ബോഡിഷെയിമിങ്ങുകൾ നിരവധി കിട്ടിയിട്ടുണ്ട്. എന്നാൽ ബിഗ് ബോസിലേക്ക് പോയത് കൊണ്ട് മെലിയാൻ പറ്റിയെന്നും അതുകൊണ്ട് ഒരു കിടിലൻ ഫോട്ടോഷൂട്ട് ചെയ്യുന്നത് ഇതാദ്യമായിട്ടാണെന്നും നടി പറയുന്നു.
അതേസമയം സാമ്പത്തികമായിട്ടും നേട്ടമാണ് ഉണ്ടായത്. ഈ മേഖലയിൽ 11 വർഷമായി ജോലി ചെയ്യുന്നു. എന്നാൽ ഇത്രയും വർഷം ഞാൻ കഷ്ടപ്പെട്ടിട്ടും കിട്ടാത്ത പ്രതിഫലം ബിഗ് ബോസിലെ മൂന്ന് മാസം കൊണ്ട് കിട്ടിയെന്നും നടി കൂട്ടിച്ചേർത്തു.
ജീവിതത്തിൽ നല്ല കാര്യങ്ങളാണ് ബിഗ് ബോസിൽ പോയത് കൊണ്ട് സംഭവിച്ചത്. മെലിഞ്ഞ് ലുക്കിലടക്കം മാറ്റം വന്നു. ആളുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടാനും പറ്റി. മാത്രമല്ല നേരത്തെ നെഗറ്റീവ് കഥാപാത്രങ്ങളാണ് ചെയ്തിരുന്നതെന്നും ഇന്ന് ആളുകളുടെ മനസിൽ എന്നെ പറ്റിയുള്ള ഒരു ധാരണ മാറ്റാനും ഞാൻ എന്താണെന്ന് എനിക്ക് തെളിയിക്കാനും പറ്റിയെന്നും അപ്‌സര പറഞ്ഞു.