Connect with us

ഇന്നെത്തും, നിങ്ങൾ കാത്തിരുന്ന ആ പ്രിയ ഗാനവുമായി ദിലീപ് !

Malayalam

ഇന്നെത്തും, നിങ്ങൾ കാത്തിരുന്ന ആ പ്രിയ ഗാനവുമായി ദിലീപ് !

ഇന്നെത്തും, നിങ്ങൾ കാത്തിരുന്ന ആ പ്രിയ ഗാനവുമായി ദിലീപ് !

തീർത്തും കുടുംബ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കിയ ചിത്രം ഇപ്പോളും നിറഞ്ഞ കയ്യടികളോടെ തിയേറ്ററിൽ നിറഞ്ഞു പ്രദർശനം തുടരുകയാണ്. മലയാളികൾ കണ്ടു മടുത്ത ആക്ഷൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി കുടുംബ കഥ പറഞ്ഞ ചിത്രത്തിലെ എല്ല ഗാനങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു .

ഇപ്പോൾ ചിത്രത്തിലെ മൂന്നാമത്തെ ഗാനം എത്തുകയാണ്. ഇന്ന് വൈകിട്ട് ദിലീപ് തന്റെ ഒഫീഷ്യൽ പേജിലൂടെ ഗാനം പുറത്ത് വിടും . ദിലീപും അനു സിത്തരയും പ്രണയ ജോഡികളായി എത്തിയ അനുരാഗ കിളിവാതിൽ എന്ന ഗാനത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത് .

ഹ‌ജ്ജിന് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മുഹമ്മദ് എന്നയാളുടെ ജീവിതത്തിൽ തികച്ചും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവമാണ് സിനിമയുടെ കഥാതന്തു. ഒരു സംഭവകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാസൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്ളൈമാക്സിൽ ആ സംഭവകഥ എന്താണെന്ന് പറയുന്നുമുണ്ട്.

 സിദ്ദിഖും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ ചെറുവേഷങ്ങളില്‍ പോലും താരങ്ങളാണ് എത്തുന്നത്. അനു സിത്താരയാണ് നായിക.

സായ് കുമാര്‍, നെടുമുടി വേണു, ഹരീഷ് പേരടി, അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, നാദിര്‍ഷ, ആശ ശരത്ത് എന്നിങ്ങനെ പോകുന്നു ശുഭരാത്രിയിലെ താരനിര. ബിജിബാല്‍ സംഗീതം പകര്‍ന്ന പാട്ടുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. സൂഫി പരിവേഷമുള്ള പാട്ടുകള്‍ വീണ്ടും പ്ലേ ചെയ്ത് കേള്‍ക്കാന്‍ തോന്നുന്നവയാണ്. ഏച്ചുകെട്ടലുകളൊന്നുമില്ലാതെയുള്ള നരേഷന് യോജിക്കുന്നവിധം മിനിമലാണ് ആല്‍ബിയുടെ ഛായാഗ്രഹണം. 

third song from shubharathri movie
 

More in Malayalam

Trending

Recent

To Top