ഷമ്മി നല്ല ഒരു കുടുംബസ്നേഹിയാണ്!! കുമ്പളങ്ങി നെെറ്റ്സിലെ ഡിലീറ്റഡ് രംഗം പുറത്തായപ്പോൾ ഷമ്മിയെ ഏറ്റെടുത്ത് സോഷ്യൽമീഡിയ
By
സിനിമയില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മിയെന്ന സൈക്കോ കഥാപാത്രം എല്ലാവരുടെയും കയ്യടി നേടിയിരുന്നു. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ശ്രീനാഥ് ഭാസി, ഷൈന്‍ നിഗം തുടങ്ങിയവര്‍ തകര്‍ത്ത് അഭിനയിച്ച കുമ്ബളങ്ങി നൈറ്റ്‌സിലെ ഡിലീറ്റ് ചെയ്ത രംഗം പുറത്തായപ്പോൾ ഷമ്മിയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. സിമിയുടെ ചിറ്റപ്പന്റെ വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത് ഷമ്മിയും സിമിയും ബേബിയും തിരിച്ചുപോകുന്നതിനിടെയുള്ള സംഭഷണ രംഗമാണിത്.ചിത്രത്തില്‍ ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രത്തെ സെെക്കോ ആയാണ് സോഷ്യല്‍ മീഡിയ വിലയിരുത്തിയത്. എന്നാല്‍ ഷമ്മി നല്ല ഒരു കുടുംബസ്നേഹിയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിനിമയില്‍ ഉള്‍പ്പെടുത്താത്ത ഒരു രംഗമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ശ്യാംപുഷ്‌കരന്റെ രചനയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്.
kumbalangi nights -character-shammi –