News
കശ്മീര്‍ ഫയല്‍സിന് രണ്ടാം ഭാഗം വരുന്നു…; വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന് വിവേക് അഗ്നിഹോത്രി
കശ്മീര്‍ ഫയല്‍സിന് രണ്ടാം ഭാഗം വരുന്നു…; വിവരങ്ങള്‍ പുറത്ത് വിട്ട് സംവിധായകന് വിവേക് അഗ്നിഹോത്രി

ഇസ്രായേല്‍ സംവിധായകന് നാദവ് ലാപിഡിന്റെ വിമര്‍ശനത്തിന് പിന്നാലെ കശ്മീര്‍ ഫയല്‍സിന് തുടര്‍ച്ചയുണ്ടാകുമെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി. ‘ദ കശ്മീര്‍ ഫയല്‍സ്: അണ് റിപ്പോര്‍ട്ടഡ്’ എന്ന പേരിലായിക്കും രണ്ടാം ഭാഗം.
കശ്മീര്‍ താഴ്വരയിലെ പണ്ഡിറ്റുകളുടെ വംശഹത്യയുടെ യാഥാര്‍ഥ്യങ്ങള്‍ ഇതിലൂടെ പുറത്തു കൊണ്ടുവരുമെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.
കശ്മീര്‍ ഫയല്‍സിന്റെ തുടര്‍ച്ച സിനിമയാണോ വെബ് സീരീസാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഒരു കലാരൂപം എന്നതില്കവിഞ്ഞുള്ള പ്രാധാന്യം കശ്മീര്‍ ഫയല്‍സിന് കൈവന്നിട്ടുണ്ട്. ഇത് രാജ്യത്തിന്റെ അഭിമാന പ്രശ്നമാണ്. കൈവശമുള്ള തെളിവുകള്‍ ലോകത്തിന് കാണിച്ചു കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ് അഗ്നിഹോത്രി പറഞ്ഞു.
ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തും വിധത്തിൽ ഒരു സംഘം ജനപ്രിയരായ അഭിനേതാക്കളുടെ പോസ്റ്ററോടെ സാഹസം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു....
മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...
ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ്, സിലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് തുടങ്ങിയ മേഖലകളിലൂടെ മലയാളികൾക്ക് സുപരിചിതയാണ് സീമ വിനീത്. സോഷ്യൽ മീഡിയകളിൽ സജീവമായ സീമ തന്റെ...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....