featured
കൈയ്യീന്ന് പോയല്ലോ ആന്റോ, പ്രീസ്റ്റിലെ രഹസ്യം പറഞ്ഞ ശേഷം നിർമ്മാതാവിനോട് മമ്മൂട്ടി
കൈയ്യീന്ന് പോയല്ലോ ആന്റോ, പ്രീസ്റ്റിലെ രഹസ്യം പറഞ്ഞ ശേഷം നിർമ്മാതാവിനോട് മമ്മൂട്ടി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. മമ്മൂക്കയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ദി പ്രീസ്റ്റ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പ്രീസ്റ്റിന്‌റെ വിശേഷങ്ങള്‍ പങ്കുവെച്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മമ്മൂട്ടി, മഞ്ജു വാര്യര്‍, ജോഫിന്‍, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തിരുന്നു. വാര്‍ത്താസമ്മേളനത്തിനിടെ പ്രീസ്റ്റിനെ കുറിച്ചുളള ഒരു രഹസ്യം മമ്മൂട്ടിയോട് അറിയാതെ പറഞ്ഞ് പോയിരുന്നു. ചിത്രത്തില്‍ താനും മഞ്ജുവും ഒരു സീനിലെ ഉളളുവെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്. പിന്നാലെ നിര്‍മ്മാതാവ് ആന്റോ ജോസഫിനോട് കൈയീന്ന് പോയല്ലോ ആന്റോ എന്ന് മമ്മൂട്ടി പറഞ്ഞു. ഞങ്ങള്‍ ഒരു സീനിലേ ഉളളു,. പക്ഷേ അതൊരു വലിയ സീനാണ്.
ഇതുപറഞ്ഞ ഉടന്‍ അതുപറയേണ്ട അല്ലെ, കൈയീന്ന് പോയല്ലോ ആന്റോ. എന്ന് ഒരു നിമിഷം രഹസ്യം പുറത്തായതിന്‌റെ ആശങ്കയില്‍ ഇരിക്കുന്ന മമ്മൂട്ടിയെ കാണാം. തുടര്‍ന്ന് സാരമില്ല, നമുക്ക് അതില്‍ പിടിച്ചുകയറാമെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് പറഞ്ഞു. ഇതുകേട്ട് ആകെ സിനിമ മൂന്ന് സീനല്ലേ ഉളളൂ എന്ന് പറഞ്ഞ് സിനിമയുടെ നിര്‍മ്മാണ പങ്കാളിയായ ബി ഉണ്ണികൃഷ്ണനും എത്തി. എന്നാല്‍ ഇനി ഒന്നും സിനിമയെ കുറിച്ച് പറയേണ്ട എന്ന് പറഞ്ഞ് മമ്മൂട്ടി സ്വയം പിന്‍വലിക്കുകയായിരുന്നു. അതേസമയം മൂന്ന് മണിക്കൂറുകൊണ്ടാണ് ചിത്രത്തിന്‌റെ കഥ മമ്മൂക്കയോട് പറഞ്ഞതെന്ന് ജോഫിന്‍ പറഞ്ഞു. കഥ മുഴുവന്‍ കേട്ട് അദ്ദേഹം കൊളളാമെന്ന് പറഞ്ഞുവെന്നും സംവിധായകന്‍ വെളിപ്പെടുത്തി. പ്രീസ്റ്റിന്‌റെ തിരക്കഥ മമ്മൂക്കയും മഞ്ജുവും കേട്ടപ്പോള്‍ ഞങ്ങള്‍ക്കുണ്ടായതുപോലെ ഒരു ആകാംക്ഷ അവര്‍ക്കുണ്ടായതിനാല്‍ ആ കഥ എറ്റവും നന്നായി ചെയ്യാന്‍ സാഹചര്യമുണ്ടാക്കി കൊടുക്കുകയാണ് നിര്‍മ്മാതാക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ ചെയ്തതെന്ന് ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും പറഞ്ഞു. മമ്മൂട്ടി കൂടെയുളത് ഒരു പരിധിവരെ സുരക്ഷിതമാണെങ്കിലും ഇനി എല്ലാം പ്രേക്ഷകരുടെ കൈയ്യിലാണ്.
അതേസമയം ചിത്രത്തിന്‌റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളും ടീസറുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കൂടാതെ സെക്കന്റ് ഷോയ്ക്ക് അനുമതി വന്നതോടെ ചിത്രം മാര്‍ച്ച് 11ന് തന്നെ എത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. കോവിഡ് വിലക്കുകള്‍ക്ക് ശേഷം സെക്കന്‍ഡ് ഷോ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള സിനിമ എന്ന പ്രത്യേകത കൂടിയുണ്ട്. അത് ഇന്‍ഡസ്ട്രിക്ക് വളരെ നിര്‍ണായകമാണെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. അതേസമയം മമ്മൂട്ടി വൈദികന്‌റെ റോളില്‍ എത്തുന്ന ത്രില്ലര്‍ ചിത്രമാണ് ദി പ്രീസ്റ്റ്. നവാഗതരെ ഒരുപാട് മലയാളത്തില്‍ പരിചയപ്പെടുത്തിയ മമ്മൂക്ക ഇത്തവണ ജോഫിനെയാണ് മോളിവുഡില്‍ പരിചയപ്പെടുത്തുന്നത്.
The Priest
