Connect with us

‘ദ കശ്മിര്‍ ഫയല്‍സ്’ സംവിധായകന്റെ പുതിയ ചിത്രം ‘ദ വാക്‌സിന്‍ വാര്‍’; പ്രധാന വേഷത്തില്‍ അനുപം ഖേര്‍

News

‘ദ കശ്മിര്‍ ഫയല്‍സ്’ സംവിധായകന്റെ പുതിയ ചിത്രം ‘ദ വാക്‌സിന്‍ വാര്‍’; പ്രധാന വേഷത്തില്‍ അനുപം ഖേര്‍

‘ദ കശ്മിര്‍ ഫയല്‍സ്’ സംവിധായകന്റെ പുതിയ ചിത്രം ‘ദ വാക്‌സിന്‍ വാര്‍’; പ്രധാന വേഷത്തില്‍ അനുപം ഖേര്‍

‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധയാകര്‍ഷിച്ച വിവേക് അഗ്‌നിഹോത്രി പുതിയ പ്രൊജക്റ്റ് ആരംഭിച്ചിരിക്കുകയാണ്. ‘ദ വാക്‌സിന്‍ വാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. അനുപം ഖേര്‍ വിവേക് അഗ്‌നിഹോത്രിയുടെ ചിത്രത്തില്‍ ജോയിന്‍ ചെയ്തുവെന്നതാണ് പുതിയ വാര്‍ത്ത. ലക്‌നൗവിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. തന്റെ 354ആം സിനിമയാണ് ഇത് എന്ന് അനുപം ഖേര്‍ പറയുന്നു. അനുപം ഖേര്‍ തന്റെ ഒരു ഫോട്ടോ പങ്കുവെച്ചാണ് ‘ദ വാക്‌സിന്‍ വാറില്‍’ ജോയിന്‍ ചെയ്ത കാര്യം അറിയിച്ചിരിക്കുന്നത്. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക.

കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അയാം ബുദ്ധ പ്രൊഡക്ഷന്‍സ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സ് ബാനറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. അനുപം ഖേറിന് പുറമേ ചിത്രത്തിലെ താരങ്ങള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.

കശ്മിരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറഞ്ഞ ചിത്രം ദ കശ്മിര്‍ ഫയല്‍സിലും’ അനുപം ഖേറായിരുന്നു പ്രധാനപ്പെട്ട ഒരു കഥാപാത്രം.. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്റെ റിലീസ് രാജ്യമൊട്ടാകെ 630 തിയറ്ററുകളില്‍ മാത്രമായിരുന്നു. എന്നാല്‍ വിതരണക്കാരെയും തിയറ്റര്‍ ഉടമകളെയും അമ്പരപ്പിച്ചുകൊണ്ട് നേടിയ കളക്ഷന്‍ 4.25 കോടി ആയിരുന്നു.

രണ്ടാം ദിനമായ ശനിയാഴ്ച 10.10 കോടി നേടിയതോടെ തിയറ്റര്‍ ഉടമകളുടെ ആവശ്യപ്രകാരം ചിത്രത്തിന് സ്‌ക്രീന്‍ കൗണ്ട് വലിയ രീതിയില്‍ വര്‍ധിച്ചു. 2000 സ്‌ക്രീനുകളിലായിരുന്നു ആദ്യ ഞായറാഴ്ച ആയപ്പോഴേക്കും ചിത്രത്തിന്റെ പ്രദര്‍ശനം. രണ്ടാം വാരത്തിലേക്ക് കടന്നപ്പോള്‍ തിയറ്റര്‍ കൗണ്ട് 4000 ആയും വര്‍ധിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്‌ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരും അഭിനയിച്ച ‘ദ കശ്മിര്‍ ഫയല്‍സ്’ വന്‍ ഹിറ്റാകുകയും ചെയ്തു.

More in News

Trending

Recent

To Top