Connect with us

സുരേഷ് ഗോപി സിനിമകള്‍ക്ക് ഉള്ളതുപോലൊരു വിലക്ക് ഉണ്ണി മുകുന്ദനും കമ്മിയിടങ്ങളില്‍ ഉണ്ടെന്ന് പകലു പോലെ വ്യക്തമായി; ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ച സിപിഐ നേതാവിന്റെ സ്ഥാപനം കത്തിച്ച സംഭവത്തില്‍ പ്രതികരണവുമായി അഞ്ജു പാര്‍വതി പ്രഭീഷ്

News

ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ച യുവകലാസാഹിതി നേതാവും ജനയുഗം പ്രാദേശിക ലേഖകനുമായ സി. പ്രഗിലേഷിനെതിരേ സൈബര്‍ ആക്രമണവും സ്ഥാപനത്തിന് തീവെയ്പ്പും നടന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കകുയാണ് അഞ്ജു പാര്‍വതി പ്രഭീഷ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ;

പത്താന്‍ സിനിമയ്ക്ക് നേരെയുള്ള ഉത്തരേന്ത്യന്‍ കാവിപ്പടയുടെ ബഹിഷ്‌കരണം കണ്ട് ഉറക്കം പോയവരും ബിക്കിനി പ്രേമികളും പ്ലീസ് കം ഓണ്‍ സ്‌റ്റേജ് !

നിങ്ങള്‍ക്ക് ഒരു വമ്പന്‍ കാഴ്ച മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ ഖേറളത്തില്‍ ഒരുക്കിയിട്ടുണ്ട് സി.പി.എം കാര്‍! അതാ പൊന്നാനി താലൂക്കിലെ എരമംഗലം എന്ന സ്ഥലത്തേയ്ക്ക് നോക്കൂ! അവിടെ തീയിട്ട് നശിപ്പിച്ച ശോഭ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് എന്ന സ്ഥാപനം കാണാം. ! അതിനു മുന്നില്‍ ഖേറള്‍ കാ സുന്ദര്‍ ജനാധിപത്യ ആവിഷ്‌കാര സ്വാതന്ത്ര്യം കണ്ട് പകച്ചു പണ്ടാരമടങ്ങി നില്ക്കുന്ന പ്രഗിലേഷ് എന്ന സി.പി.ഐ യുവകലാസാഹിതി നേതാവിനെയും കാണാം. വെറും നേതാവ് മാത്രമല്ല ടിയാന്‍. ജനയുഗം എന്ന സിപിഐ പത്രത്തിന്റെ പ്രാദേശിക ലേഖകന്‍ കൂടിയാണ് അയാള്‍.

എന്താ സംഭവമെന്നല്ലേ ! ഉണ്ണി മുകുന്ദന്‍ നായകനായി പുറത്തിറങ്ങിയ ‘മാളികപ്പുറം’ സിനിമയെ പ്രശംസിച്ചുള്ള കുറിപ്പ് നവമാധ്യമത്തില്‍ പങ്കുവെച്ചതാണ് പ്രഗിലേഷ് ചെയ്ത പാതകം. ഇത് നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ഓരിയിടുന്ന, സദാ സമയവും വടക്കോട്ട് നോക്കി ഉത്തരേന്ത്യന്‍ ഫാസിസമെന്നു വിളിച്ചു ഒപ്പാരിയിടുന്ന ചെങ്കൊടി ചെന്താരകങ്ങള്‍ക്ക് ഇഷ്ടമായില്ല.

നവമാധ്യമങ്ങളില്‍ പോര് തുടങ്ങി. ആ പോര് നേരെ ചെന്ന് അവസാനിച്ചത് പ്രഗിലേഷിന്റെ ലൈറ്റ് ആന്‍ഡ് സൗണ്ട്‌സ് കടയ്ക്ക് മുന്നിലും! ഉണ്ണി മുകുന്ദനോടും മാളികപ്പുറത്തോടും തോന്നിയ അസഹിഷ്ണുത അപ്പടിയെടുത്ത് കത്തിക്കലിന്റെ രൂപത്തില്‍ നടപ്പിലാക്കി സഖാക്കന്മാര്‍ ! !
നോര്‍ത്ത് ഇന്ത്യയില്‍ നടന്റെ ഫ്‌ലക്‌സും മറ്റും കത്തിച്ചാണ് സംഘികള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം കാണിച്ചതെങ്കില്‍ ഇങ്ങ് ക്യൂബളത്തില്‍ സഹപ്രവര്‍ത്തകന്റെ ജീവനോപാധി തന്നെ കത്തിച്ചു കമ്മികള്‍ മാതൃക ആയി..!

എന്തായാലും ഈ സംഭവത്തോടെ ഒരു കാര്യം ഉറപ്പായി. സിനിമയെ സിനിമ ആയിട്ട് കാണാത്ത സംസ്ഥാനമാണ് ഖേറളമെന്നും സുരേഷ് ഗോപി സിനിമകള്‍ക്ക് ഉള്ളതുപോലൊരു വിലക്ക് ഉണ്ണി മുകുന്ദനും കമ്മിയിടങ്ങളില്‍ ഉണ്ടെന്നും പകലു പോലെ വ്യക്തമായി!! കട മാത്രമേ കത്തിച്ചുള്ളൂ ഇന്നോവ വന്നില്ലല്ലോ എന്നോര്‍ത്ത് ആഹ്ലാദിക്കൂ കാനത്തിന്റെ അനുയായിയേ!!

More in News

Trending

Recent

To Top