Connect with us

സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍!

Tamil

സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍!

സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക്…പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തി നെല്‍സണ്‍; പ്രഖ്യാപനം ഉടന്‍!

ഇന്ത്യയൊട്ടാകെ ആഘോഷിച്ച ചിത്രമാണ് നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ‘ജയിലര്‍’. ചിത്രത്തിന്റെ വിജയത്തോടു കൂടി എല്ലാ സിനിമാ പ്രേമികള്‍ക്കും സുപരിചിതനാണ് നെല്‍സണ്‍ ദിലീപ്കുമാര്‍ എന്ന സംവിധായകന്‍.

ഇപ്പോഴിതാ സംവിധാന രംഗത്ത് നിന്നും നിര്‍മാണത്തിലേയ്ക്ക് കടക്കുകയാണ് നെല്‍സണ്‍. സോഷ്യല്‍ മീഡിയയിലൂടെ സംവിധായകന്‍ തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

‘എന്റെ സിനിമാ ജീവിതം ആരംഭിച്ചിട്ട് 20 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഈ കാലയളവില്‍ ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. അവ എല്ലാം എന്റെ കരിയറിനെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചിട്ടുണ്ട്.

ഞാന്‍ ഈ ഇന്‍ഡസ്ട്രയില്‍ എന്റെ പുതിയ സംരംഭമായ പ്രൊഡക്ഷന്‍ കമ്പനിയെ പരിചയപ്പെടുത്തുകയാണ്. ഫിലമെന്റ് പിക്‌ചേഴ്‌സ് ആദ്യ പ്രൊഡക്ഷന്‍ മെയ് മൂന്നിന് അന്നൗണ്‍ സ്‌ചെയ്യും’ എന്നാണ് നെല്‍സണ്‍ അറിയിച്ചിരിക്കുന്നത്.

‘ബീസ്റ്റ്’ എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയിലര്‍. ആദ്യ ദിനം തന്നെ മികച്ച കളക്ഷന്‍ റെക്കോര്‍ഡുകളുമായി മുന്നേറിയ ചിത്രം കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്കടുത്ത് കളക്ഷനാണ് നേടിയത്.

ചിത്രത്തില്‍ പത്ത് മിനിറ്റ് മാത്രമാണ് മോഹന്‍ലാലിന്റെ കഥാപാത്രമുണ്ടായിരുന്നതെങ്കിലും തിയേറ്ററുകളെ ആവേശം കൊള്ളിക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം. 2021ല്‍ ഏറെ ഹൈപ്പോടെയെത്തിയ നെല്‍സണ്‍വിജയ് ചിത്രം ‘ബീസ്റ്റ്’ ഇളയ ദളപതി ആരാധകരെ പോലും തൃപ്തിപ്പെടുത്താതെ പോവുകയായിരുന്നു.

More in Tamil

Trending