Actress
പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തമന്ന ഭാട്ടിയ
പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തി തമന്ന ഭാട്ടിയ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് തമന്ന. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന. മുംബൈക്കാരിയായ തമന്നയുടെ കരിയർ ആരംഭിക്കുന്നത് ബോളിവുഡിലൂടെയാണ്. എന്നാൽ ആദ്യ സിനിമ പരാജയപ്പെട്ടു. ഇതോടെ തമന്ന തെന്നിന്ത്യൻ സിനിമയിലേക്ക് കടന്നു വരികയായിയരുന്നു. ആ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു തമന്നയുടെ കരിയർ വളർച്ച. അധികം വൈകാതെ തമിഴിലും തെലുങ്കിലുമെല്ലാം വലിയ നടിയായി മാറാൻ തമന്നയ്ക്ക് സാധിച്ചു.
സൂപ്പർ ഹിറ്റുകളായി മാറിയ നിരവധി സിനിമകളിൽ തമന്ന നായികയായി തകർന്നാടിയിട്ടുണ്ട്. ധാരാളം ആരാധകരെ നേടിയെടുക്കാൻ സാധിച്ച തമന്ന തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ്. തെന്നിന്ത്യൻ സിനിമയിലെ വിജയത്തിന് ശേഷമാണ് തമന്ന ബോളിവുഡിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ന് ബോളിവുഡിലും തെന്നിന്ത്യൻ സിനിമയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന.
ഇപ്പോഴിതാ പ്രശസ്ത പെഡ്ഡമ്മ ക്ഷേത്രത്തിൽ ദർശനം നടത്തിയിരിക്കുകയാണ് താരസുന്ദരി. ക്ഷേത്രദർശനം നടത്തുന്ന തമന്നയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രത്തിലേക്ക് എത്തുന്ന വീഡിയോ തമന്ന തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ചിത്രം ഒഡേലയ്‌ക്ക് വേണ്ടിയുള്ള പ്രത്യേക പൂജകളിലും തമന്ന പങ്കെടുത്തു.
ഒഡേലയുടെ സംവിധായകനായ സമ്പത്ത് നന്ദിയോടൊപ്പമാണ് തമന്ന ക്ഷേത്രത്തിൽ എത്തിയത്. ഒഡേല 2 -ന്റെ പ്രമോഷന്റെ തിരക്കിലാണ് താരം. സമ്പത്ത് നന്ദി, തമന്ന എന്നിവർക്കൊപ്പം ചിത്രത്തിലെ അണിയറ പ്രവർത്തകരും ക്ഷേത്രത്തിൽ എത്തിയിരുന്നു. ഏപ്രിൽ 17-നാണ് ഒഡേല- 2 തിയേറ്ററുകളിലെത്തുന്നത്.
