Connect with us

ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്; ശരീരഭാരം വരെ കുറച്ചു;വെളിപ്പെടുത്തലുമായി തമന്ന!

Social Media

ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്; ശരീരഭാരം വരെ കുറച്ചു;വെളിപ്പെടുത്തലുമായി തമന്ന!

ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്; ശരീരഭാരം വരെ കുറച്ചു;വെളിപ്പെടുത്തലുമായി തമന്ന!

എങ്ങും ആരാധകരുള്ള നടിയാണ് തമന്ന .താരത്തിന് ആരാധകർ ഏറെ പ്രേക്ഷക സ്വീകാര്യമാണ് നൽകുന്നത്.ഓരോ ചിത്രത്തിനും താരത്തിന് ഒരുപാട് പിന്തുണ നൽകുന്നുണ്ട്.തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം.തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന . തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്ന. ഗ്ലാമറസ് പ്രകടനങ്ങളിലൂടെയും താരമെത്താറുണ്ട്.

ബേൾഡൻ ബ്യൂട്ടി എന്നാണ് തമന്നയെ അറിയപ്പെടുന്നത് . കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങൾക്കൊപ്പം ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിലാകും താരം അധികവും പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും തമന്നയുടെ ഗ്ലാമറസ് വേഷങ്ങൾ വിവാദങ്ങൾതക്ക് കാരണമാകാറുണ്ട്.

തമന്നയുടെ ഏറ്റവും പുതിയ ചിത്രമാണ് ആക്ഷൻ. ചിത്രത്തിൽ അതീവ ഗ്ലാമറസായി താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇപ്പോഴിത തനിയ്ക്കെതിരെ ഉയർന്നു വരുന്ന വിമർശനങ്ങൾക്ക് മറുപടിയായി തമന്ന രംഗത്ത്.

ചിത്രത്തിൽ അതീവ ഗ്ലാമറസ്സായി തമന്ന പ്രത്യക്ഷപ്പെടുന്നു. പച്ച നിറത്തിലുള്ള ഗ്രീൻ ബോഡിസ്യൂട്ടിൽ ആക്ഷനിലെ ഒരു ഗാനത്തിൽ താരം പ്രത്യക്ഷപ്പെടുന്നുണ്ട്. അമിത ഗ്ലാമറസ്സായിട്ടാണ് ഗാനത്തിൽ എത്തുന്നത്. ഇതിനെതിരെ രൂക്ഷ വിമർശനവുമായി പ്രേക്ഷകർ എത്തിയിരുന്നു.

ഇതാദ്യമായിട്ടാണ് ഇങ്ങനെയൊരു വസ്ത്രം ധരിക്കുന്നത്. അതിൽ അതീവ ആശങ്കയുമുണ്ടായിരുന്നു എന്ന് തമന്ന പറഞ്ഞു. വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരത്തിലുള്ള വസ്ത്രം ധരിക്കാനുള്ള ശരീരം തനിക്കുണ്ടോ എന്നായിരുന്നു ആദ്യ സംശയം. ഒട്ടും ആത്മവിശ്വാസമില്ലാതെയായിരുന്നു വസ്ത്രം ധരിച്ചത്.

ഇത്തരത്തിലുളള വസ്ത്രം ധരിക്കാൻ പ്രത്യേക ശരീര തന്നെ ആവശ്യമാണ്. ഇതിനായി താൻ ഡയറ്റ് ചെയ്തിരുന്നു. ശരീര ഭാരം കുറച്ചതിനു ശേഷമാണ് ആ വസ്ത്രം ധരിച്ചത്. പണ്ടത്തെ സൈസ് ആയിരുന്നെങ്കിൽ ഈ വസ്ത്രം തനിയ്ക്കൊരിക്കലും ചേരില്ലായിരുന്നു എന്നും തമന്ന പറഞ്ഞു. വസ്ത്രങ്ങളുടെ കാര്യത്തിൽ തനിയ്ക്ക് ഒരു നിബന്ധനയുമില്ല, എന്നാൽ ചില കാര്യങ്ങളിൽ തനിയ്ക്ക് ചില നിബന്ധനകളുണ്ടെന്നും താരം പറഞ്ഞു.

വസ്ത്രധാരണത്തിൽ നിബന്ധനയില്ലെങ്കിലും ലിപ് ലോക്കിന്റെ കാര്യത്തിൽ ശക്തമായ നിലപാടാണ് നടി സ്വീകരിക്കുന്നത്. ചുംബന രംഗങ്ങളിൽ ഒരു വിട്ട്വീഴ്ചയ്ക്കും നടി തയ്യാറാല്ല. ലിപ്‍ലോക്കുകൾക്കു നോ പറയുന്ന ചുരുക്കം നടിമാരിൽ ഒരാളാണ് തമന്ന. കരാര്‍ ഒപ്പിടുമ്പോൾ സിനിമയിൽ തന്നെ നടി പ്രത്യേകം ഇത് എഴുതി ചേർക്കുകയും ചെയ്യും. ആദ്യം മുതലെ ഇങ്ങനെ തന്നെയാണ്. അക്കാരത്തിൽ ഒരു മാറ്റവുമുണ്ടായിട്ടില്ല. ഓൺ സ്ക്രീൻ ചുംബനം ഇതുവരെയുണ്ടായിട്ടില്ലെന്ന് താരം പറയുന്നു.

about actress tamanna bhatia

More in Social Media

Trending