Social Media
തമന്നയിൽ നിന്ന് ശരീര പ്രദർശനമല്ല ആവശ്യം;അതിര് വിടരുതെന്ന് ആരാധകർ!
തമന്നയിൽ നിന്ന് ശരീര പ്രദർശനമല്ല ആവശ്യം;അതിര് വിടരുതെന്ന് ആരാധകർ!
എങ്ങും ആരാധകരുള്ള നടിയാണ് തമന്ന .താരത്തിന് ആരാധകർ ഏറെ പ്രേക്ഷക സ്വീകാര്യമാണ് നൽകുന്നത്.ഓരോ ചിത്രത്തിനും താരത്തിന് ഒരുപാട് പിന്തുണ നൽകുന്നുണ്ട്.തമിഴിലും തെലുങ്കിലും കണ്ണടയിലുമെല്ലാം നിറ സാന്നിധ്യമാണ് തമന്ന ഭാട്ടിയ.വളരെയധികം ആരാധകരുള്ള താരം ഒരു സമയത്ത് സജീവ സാന്നിധ്യമായിരുന്നു.ഇപ്പോൾ അത്രകണ്ട് സജീവമല്ല താരം.തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന . തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് തമന്ന. ഗ്ലാമറസ് പ്രകടനങ്ങളിലൂടെയും താരമെത്താറുണ്ട്. ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് തമന്ന. ബാഹുബലിയിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.
താരം ഇപ്പോൾ പുതിയ ചിത്രത്തിന്റെ തിരക്കിലാണ്.എന്നാൽ ചിത്രനിടയിലുള്ള വസ്ത്ര ധാരണ വിമർശിച്ചാണ് ആരാധകർ എത്തിയിട്ടുള്ളത്. പുതിയ ചിത്രത്തിൽ സ്വിം സ്യൂട്ടും ബിക്കിനിയുമൊക്കെയിട്ട് പ്രത്യക്ഷപ്പെട്ട തമന്നയ്ക്കെതിരെ വിമർശന ശരങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ പുതിയ ചിത്രമായ ആക്ഷനിലെ വേഷമാണിത്. തമന്നയിൽ നിന്ന് ശരീര പ്രദർശനമല്ല മികച്ച പ്രകടനമാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നായിരുന്നു തമന്ന ഫാൻ ക്ളബ് ട്വീറ്റ് ചെയ്തത്. ആക്ഷന്‍ ലഭിക്കുന്ന ഗംഭീര സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തിക്കൊണ്ടുള്ള തമന്നയുടെ ട്വീറ്റിന് റീ ട്വീറ്റ് ചെയ്യുകയായിരുന്നു ആരാധകർ. സായ് റാ നരസിംഹറെഡ്ഢിയിലേത് പോലെയുള്ള അഭിനയ പ്രാധാന്യമുള്ള വേഷങ്ങളാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ആരാധകർ കൂട്ടിച്ചേർത്തു.
നല്ല സംവിധായകരുടെ ചിത്രങ്ങളിലഭിനയിക്കാനും നല്ല കഥകളിൽ മാത്രം വിശ്വാസമർപ്പിക്കാനുമാണ് തമന്നയ്ക്ക് ആരാധകർ നൽകുന്ന ഉപദേശം.തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ചിട്ടുള്ള തമന്ന തന്റെ കരിയറിന്റെ തുടക്കകാലം മുതൽ സിനിമകളിലെ ശരീരപ്രദർശനത്തിന്റെ കാര്യത്തിൽ ഒരു മടിയും കാണിച്ചിട്ടില്ല. എന്നാൽ ഗ്ളാമറും വൾഗറും തമ്മിലുള്ള അതിർവരമ്പ് നേർത്തതാണെന്നും എല്ലാത്തിനും ഒരു പരിധിയുണ്ടെന്നുമാണ് ആരാധകരു ടെ പക്ഷം.എന്നാൽ വിശാലിനെ നായകനാക്കി സുന്ദർ സി ഒരുക്കിയ ആക്്ഷനിലെ തമന്നയുടെ സാഹസിക രംഗങ്ങൾ പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.
about tamanna