Connect with us

അന്ന് താൻ പൊട്ടിക്കരഞ്ഞ് പോയി, ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ; തെസ്നി ഖാൻ

Actress

അന്ന് താൻ പൊട്ടിക്കരഞ്ഞ് പോയി, ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ; തെസ്നി ഖാൻ

അന്ന് താൻ പൊട്ടിക്കരഞ്ഞ് പോയി, ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ; തെസ്നി ഖാൻ

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്‌നിഖാൻ. നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായി. സ്‌റ്റേജ് പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയുമാണ് തെസ്‌നിഖാൻ സിനിമയിലേയ്ക്ക് എത്തുന്നത്. തുടക്കക്കാലത്ത് സഹനടിയായി ആയിരുന്നു താരം എത്തിയിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് കോമഡി കഥാപാത്രങ്ങൾ തെസ്‌നിയെ തേടിയെത്തിയത്. അതോടുകൂടിയാണ് കൂടുതൽ സിനിമകൾ താരത്തെ തേടി എത്തുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലും തെസ്‌നി ഖാൻ പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ മത്സരിക്കാൻ എത്തിയെങ്കിലും ഷോ യിൽ നിന്നും പുറത്തായിരുന്നു. ഈ പരിപാടിയിൽ വെച്ചാണ് താരത്തെ മലയാളികൾ കൂടുതൽ അടുത്തറിയുന്നത്. അതുവരെ മലയാളികൾ അറിഞ്ഞിരുന്ന താരത്തെ അല്ലായിരുന്നു ഈ പരിപാടിയിൽ കണ്ടത്. ഈ പരിപാടിയിൽ എത്തിയതോടെ ആണ് താരത്തിന് ആരാധകർ വർധിച്ചത്.

ഇപ്പോഴിതാ കരിയറിൽ തനിക്ക് നഷ്ടമായ അവസരത്തെക്കുറിച്ച് സംസാരിക്കുകയാണ് തെസ്നി ഖാൻ. മൂന്നാം പക്കം എന്ന സിനിമയെക്കുറിച്ചാണ് തെസ്നി ഖാൻ സംസാരിച്ചത്. നാ​ഗർകോവിലിൽ വെച്ച് ഷൂട്ടിം​ഗ് തുടങ്ങാൻ പോകുന്നു. ആലോചിക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. മമ്മിക്ക് ഞാൻ അഭിനയിക്കുന്നതിൽ ഭയങ്കര താൽപര്യമാണ്. പട്ടുസാരി മുറിച്ച് സ്കേർട്ടും ബ്ലൗസും തയ്ച്ചു. പൂജയ്ക്ക് നിന്നു.

പൂജ കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി. മോളെ സമയമാകുമ്പോൾ വിളിക്കാമെന്ന് പറഞ്ഞു. അന്ന് ഒരു സീനോ രണ്ട് സീനോ ആയാലും കുറച്ച് ദിവസം താമസിക്കണം. നാല് ദിവസം കഴിഞ്ഞിട്ടും തന്നെ ഷൂട്ടിന് വിളിച്ചില്ലെന്ന് തെസ്നി ഖാൻ ഓർത്തു. പദ്മരാജനോട് താൻ നേരിട്ട് പോയി ഇതേക്കുറിച്ച് ചോദിച്ചു. അങ്കിൾ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. അ​ദ്ദേഹം റൂമിൽ വന്നെന്നറിഞ്ഞ് ഞാൻ ചെന്നു.

വരൂ മോളെ ഇരിക്കൂ എന്ന് പറഞ്ഞു. നാല് ദിവസമായി വന്നിട്ട്, എന്താണങ്കിളേ എന്റെ റോൾ എടുക്കാത്തതെന്ന് ഞാൻ ചോദിച്ചു. നാളെ നോക്കാലോ എന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് സമാധാനമായി. പക്ഷെ ഷൂട്ടിം​ഗിനെത്തിയപ്പോൾ എനിക്ക് തന്നത് ഞാൻ ചെയ്യാനിരുന്ന റോൾ അല്ല. നായിക കീർത്തി സിം​ഗിന്റെ സുഹൃത്തിന്റെ റോളാണ് ലഭിച്ചത്. എന്റെ റോൾ മാറിയെന്ന് ഞാൻ പറഞ്ഞു. പദ്മരാജൻ എന്നെ വിളിച്ച് റോളിൽ മാറ്റമുണ്ട്, മോൾക്ക് പറഞ്ഞ തുക തരും.

ആ റോൾ വേറൊരു കുട്ടി ചെയ്യുകയാണ്, മോൾ മിടുക്കിയാണ് ഇഷ്ടം പോലെ സിനിമകൾ ഇനിയും ചെയ്യുമെന്ന് പറഞ്ഞു. അന്ന് താൻ പൊട്ടിക്കരഞ്ഞ് പോയെന്ന് തെസ്നി ഖാൻ ഓർത്തു. സെക്കൻ്റ് ഹീറോയിനായിരുന്നു ഞാൻ ചെയ്യേണ്ടിയിരുന്നത്. ആ റോൾ ചെയ്തിരുന്നെങ്കിൽ കരിയർ മാറിയേനെ.

വൈശാലിയിൽ ഒരു വേഷം ചെയ്ത പെൺകുട്ടിയെ മൂന്നാം പക്കത്തിലേയ്ക്ക് ഭരതൻ സർ റെക്കമന്റ് ചെയ്തു. അത് കൊണ്ടാണ് തനിക്ക് അവസരം നഷ്ടമായതെന്നും തെസ്നി ഖാൻ വ്യക്തമാക്കി. മൂന്നാംപക്കത്തിൽ രണ്ട് ദിവസം വർക്ക് ചെയ്തു. 6000 രൂപ പ്രതിഫലം തനിക്ക് ലഭിച്ചെന്നും നടി ഓർത്തു.

അക്കാലത്ത് സിനിമകളിൽ സൗന്ദര്യം വേണമായിരുന്നെന്നും തെസ്നി ഖാൻ ചൂണ്ടിക്കാട്ടി. അന്ന് സൗന്ദര്യം പ്രധാന മാനദണ്ഡമായിരുന്നു. എന്നാലിന്ന് അങ്ങനെയല്ല. ചെറിയ വേഷങ്ങൾ ചെയ്ത് തുടങ്ങിയതിനാൽ കരിയറിൽ അത്തരം വേഷങ്ങളിലേക്ക് മാത്രം സ്റ്റീരിയോടെെപ് ചെയ്യപ്പെട്ടെന്നും തെസ്നി ഖാൻ പറഞ്ഞു.

അതുപോലെ അന്ന് കൽപന ചേച്ചിയും ബിന്ദു പണിക്കരുമാണ് കോമഡി ടച്ചുള്ള കഥാപത്രാങ്ങൾ അധികവും ചെയ്തിരുന്നത്. അവരുടേത് പോലുള്ള ശരീരപ്രകൃതിയും അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം റോളുകളിലേക്ക് ഞാൻ പരിഗണിക്കപ്പെട്ടില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു. സിനിമാ രം​ഗത്ത് തെസ്നി ഖാൻ ഇപ്പോഴും സാന്നിധ്യമറിയിക്കുന്നുണ്ട്.

Continue Reading
You may also like...

More in Actress

Trending