Actress
വേറെ കാസ്റ്റിൽ നിന്നും എനിക്ക് പ്രൊപ്പോസലുകൾ വരുന്നുണ്ട്, പക്ഷേ എന്റെ സുഖം നോക്കി പോയാൽ എന്റെ ബന്ധങ്ങൾ പോകും; തെന്സിഖാൻ
വേറെ കാസ്റ്റിൽ നിന്നും എനിക്ക് പ്രൊപ്പോസലുകൾ വരുന്നുണ്ട്, പക്ഷേ എന്റെ സുഖം നോക്കി പോയാൽ എന്റെ ബന്ധങ്ങൾ പോകും; തെന്സിഖാൻ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്‌നിഖാൻ. നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായി. സ്‌റ്റേജ് പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയുമാണ് തെസ്‌നിഖാൻ സിനിമയിലേയ്ക്ക് എത്തുന്നത്. തുടക്കക്കാലത്ത് സഹനടിയായി ആയിരുന്നു താരം എത്തിയിരുന്നത്. വർഷങ്ങൾക്ക് ശേഷമാണ് കോമഡി കഥാപാത്രങ്ങൾ തെസ്‌നിയെ തേടിയെത്തിയത്. അതോടുകൂടിയാണ് കൂടുതൽ സിനിമകൾ താരത്തെ തേടി എത്തുന്നത്.
ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് നടി പറയുന്ന വീഡിയോയാണ് വൈറലാവുന്നത്. നമുക്ക് എന്ന് പറയാൻ ഒരാളെ കിട്ടാൻ പ്രയാസമാണ്. നമ്മൾ അത്രയും വിശ്വസിച്ച് കല്യാണം കഴിച്ച് അയാൾക്ക് വേറെ ബന്ധമുണ്ടെന്ന് അറിഞ്ഞാൽ താങ്ങാൻ പറ്റില്ല. കാരണം നമ്മൾ അത്രയും ആഴത്തിൽ സ്നേഹിക്കുന്നവരാണ്. വെറുത്താൽ പിന്നെ ആ വശത്തോട്ടില്ല.
സുഹൃത്തുക്കളായാൽ പോലും നമ്മുടെ കണ്ണിൽ കാണുന്നത് ഭാര്യയെ ചതിക്കുന്നതാണ്. ഭാര്യമാർ ഭർത്താവിനെയും ചതിക്കുന്നു. പെർഫെക്ട് ആയി നമ്മളോട് സംസാരിച്ചിട്ട് സ്വന്തം ഭർത്താവിനെ ചതിക്കുന്ന ഭാര്യയെയും ഭാര്യയെ ചതിക്കുന്ന ഭർത്താവിനെയും കാണുമ്പോൾ ഒന്നും വേണ്ടെന്ന് തോന്നും. എന്തിനാണ് കല്യാണം കഴിക്കുന്നതെന്ന് തോന്നും. ഒന്ന് കഴിഞ്ഞ് രണ്ട് കഴിഞ്ഞ് മൂന്ന് കഴിയുന്നതൊക്കെ എന്തിനാണെന്ന് തോന്നും.
ഇപ്പോൾ ജോലിയുണ്ട്. വിളിക്കാനും ശല്യപ്പെടുത്താനും ആരുമില്ല. ഇഷ്ടമുള്ള ഡ്രസ് ഇടാം. ഇഷ്ടമുള്ളിടത്ത് പോകാം. നമ്മൾ സ്വതന്ത്ര്യമായി ജീവിച്ച് കാണിച്ച് കൊടുക്കുക. കൂട്ട് വേണമെന്ന് എല്ലാവരും പറയുന്നുണ്ട്. ഇത്ര വരെ നമ്മളെ ദൈവം എത്തിച്ചില്ലേ. ഇനിയങ്ങോട്ടേക്കും ദൈവം തന്നെ തീരുമാനിക്കട്ടെ. നല്ലൊരാൾ ദൈവം വിധിച്ചിട്ടുണ്ടെങ്കിൽ വരുമോ എന്നറിയില്ല.
എനിക്ക് അബദ്ധം പറ്റിയിട്ടുണ്ട്. രണ്ട് മൂന്ന് മാസം കൊണ്ട് ഞാൻ അത് കട്ട് ചെയ്തു. പിന്നെ ഒരു കല്യാണത്തിന്റെ വിചാരം വന്നില്ല. പേടിയായി. നമ്മുടെ സമുദായത്തിൽ നമ്മുടെ ആളുകളെ തന്നെ കല്യാണം കഴിക്കണം. വേറെ ആളെ പറ്റില്ല. വേറെ കാസ്റ്റിൽ നിന്നും എനിക്ക് പ്രൊപ്പോസലുകൾ വരുന്നുണ്ട്.
പക്ഷെ ഇത്രയും ആയിട്ട് എന്റെ കുടുംബ ബന്ധങ്ങൾ എന്റെയടുത്ത് നിന്നും അറ്റ് പോകും. എന്റെ സുഖം നോക്കി പോയാൽ എന്റെ ബന്ധങ്ങൾ പോകും. എന്റെ അനിയത്തിമാർക്കും മക്കൾക്കുമെല്ലാം തെസ്നിയെന്ന് പറഞ്ഞാൽ ജീവനാണ്. അവരുടെ സ്നേഹം എനിക്ക് നഷ്ടപ്പെടുത്താൻ താൽപര്യമില്ല.
നിന്റെ ഇഷ്ടം പോലെയെന്നാണ് ഉമ്മ ഇപ്പോൾ പറയാറ്. എന്നാലും ഒരു സങ്കടമുണ്ട്. പക്ഷെ എത്ര പേർ ഇങ്ങനെ ജീവിക്കുന്നുണ്ട്. നല്ലൊരു സഹോദരിയുണ്ട്. എല്ലാ അനിയത്തിമാരെയും പോലെ സ്വഭാവം മാറുന്ന ആളല്ല. എന്റെ കണ്ണ് നനഞ്ഞാൽ വയലന്റാകും, ആരാ നിന്റെ കണ്ണ് നിറച്ചത് എന്ന് ചോദിക്കുന്ന അനിയത്തിയാണ്. പിള്ളേർക്ക് മേമ എന്ന് പറഞ്ഞാൽ ജീവനാണ്. ഭാവിയിൽ കാല് മാറുമെന്ന് പറയുന്നവരുണ്ട്. അങ്ങനെ മാറുന്നെങ്കിൽ മാറട്ടെ, പക്ഷെ ഇപ്പോൾ തന്റെ കൂടെ അവരുണ്ട് എന്നും നടി പറയുന്നു.
അതേസമയം, പത്ത് പതിനാറ് വർഷങ്ങൾക്ക് മുമ്പാണ് വിവാഹം നടന്നതെന്നാണ് നടി മുമ്പ് പറഞ്ഞത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയർ ചെയ്യില്ല, നമുക്ക് വേണ്ടത് ഒന്നും ചെയ്ത് തരില്ലെന്ന്. മാത്രമല്ല കലാപരമായി എനിക്ക് യാതൊരു തര പിന്തുണയും നൽകുന്നില്ല.
കുടുംബമായി കഴിഞ്ഞാൽ അഭിനയമൊന്നും വേണ്ട ഒതുങ്ങി ജീവിക്കാം എന്നായിരുന്നു എന്റെ ധാരണ. പക്ഷെ എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യും. എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കും. പുള്ളിക്കാരന്റെ കൂട്ടുകാർ തന്നെയാണ് എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞത് ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തിൽ സ്ഥാനമുണ്ട്.’
‘ഇപ്പോൾ ചിന്തിച്ചാൽ അതുമായി ഇനിയും മുമ്പോട്ട് പോകാമെന്ന്. അവരും കൂടെ പറഞ്ഞപ്പോൾ ആ ദാമ്പത്യ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. പുള്ളി അതിനുശേഷം കല്യാണം കഴിച്ചോ എന്നൊന്നും എനിക്ക് അറിയില്ല. യാതൊരു ബന്ധവും ഇപ്പോഴില്ല.
പതിനഞ്ച് വർഷത്തിനുള്ളിൽ മറ്റൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.’ ‘ഞാൻ ഹാപ്പിയാണ്. മരണം വരെ എനിക്ക് എന്റെ അമ്മയെ നോക്കാൻ പറ്റണം എന്നൊക്കെയാണ് എന്റെ ഈ ജീവിതത്തിലെ ആഗ്രഹം എന്നും താരം പറഞ്ഞിരുന്നു.
