Actress
വിടുതലെെ പാർട് 2വിൽ അഭിനയിക്കാൻ മഞ്ജു വാങ്ങിയത് എത്രയെന്നോ!!
വിടുതലെെ പാർട് 2വിൽ അഭിനയിക്കാൻ മഞ്ജു വാങ്ങിയത് എത്രയെന്നോ!!
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ ലോകത്ത് നിന്നും നടി വിട്ടു നിൽക്കുന്നതും. ശേഷം 14 വർഷങ്ങൾക്ക് ശേഷം, 2014 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്.
ഇന്ന് ഒരുപാട് സ്ത്രീകൾക്ക് ഒരു പ്രചോദനമായി മാറിയ വ്യക്തി കൂടിയാണ് മഞ്ജു വാര്യർ. മഞ്ജുവിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. രണ്ടാം വരവിൽ തമിഴിലും അരങ്ങേറ്റം കുറിച്ച മഞ്ജു മലയാളത്തിലുൾപ്പെടെ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. ഇപ്പോൾ തമിഴിലാണ് താരം തിളങ്ങി നിൽക്കുന്നത്.
അതേസമയം, വിടുതലെെ പാർട് 2 ആണ് നടിയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ മഞ്ജുവിനും ആരാധകർക്കും പ്രതീക്ഷകൾ ഏറെയാണ്. വിടുതലെെയ്ക്ക് മഞ്ജുവിന് ലഭിച്ച പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണിപ്പോൾ പുറത്ത് വരുന്നത്. റിപ്പോർട്ടുകൾ പ്രകാരം മൂന്ന് കോടി രൂപയാണ് താരം കൈപറ്റിയ പ്രതിഫലം.
വേട്ടയ്യനിൽ രണ്ട് കോടി രൂപയായിരുന്നു നടിയുടെ പ്രതിഫലമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. തമിഴകത്തെ നായിക നിരയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നത് നയൻതാരയാണ്. അഞ്ച് കോടിക്കും പത്ത് കോടിയ്ക്കും ഇടയിലാണ് നയൻതാരയുടെ പ്രതിഫലം. അതേസമയം രണ്ട് പതിറ്റാണ്ടിലേറെയായി നയൻതാര തമിഴകത്ത് സജീവമാണ്.
എന്നാൽ തമിഴകത്ത് മഞ്ജു ഇപ്പോഴും തുടക്കക്കാരിയാണ്. എങ്കിലും ഉയർന്ന പ്രതിഫലം നടിക്ക് ലഭിക്കുന്നു. മലയാളത്തിൽ നടിയ്ക്കുള്ള താരമൂല്യമാണ് ഇതിന് പ്രധാന കാരണം. മഞ്ജു വാര്യരെ തമിഴകത്തേക്ക് കൊണ്ട് വന്നത് സംവിധായകൻ വെട്രിമാരനാണ്. അസുരൻ എന്ന സിനിമയിൽ മികച്ച പ്രകടനം നടി കാഴ്ച വെച്ചു. വെട്രിമാരന്റെ വിടുതലെെ 2 വിലും മഞ്ജുവിന് മികച്ച കഥാപാത്രമാണെന്നാണ് വിവരം.
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് വേട്ടയ്യൻ. ധനുഷ് നായകനായ അസുരൻ എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലേക്കുള്ള അരങ്ങേറ്റം. ദേശീയ ശ്രദ്ധ നേടിയ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അത്രയധികം അഭിമാനമുണ്ട് എന്ന് മഞ്ജു പറഞ്ഞിരുന്നു. മാത്രമല്ല, വേട്ടയാൻ സർപ്രൈസ് ആയിരുന്നുവെന്നും താരം പറഞ്ഞു.
സംവിധായകരുമായി പല സമയത്തും ചർച്ച നടന്നിരുന്നുവെങ്കിലും അതൊന്നും വർക്കായില്ല. ഒടുവിലാണ് അസുരൻ സംഭവിക്കുന്നത്. അങ്ങനെയൊരു പടം സംഭവിക്കുമെന്ന് ആലോചിച്ച് പോലുമില്ല. വേട്ടയ്യനിലേയ്ക്ക് കോൾ വന്നപ്പോൾ ശരിക്കും അത്ഭുതമായിരുന്നു. ജ്ഞാനവേൽ സാർ ആണ് ആദ്യം വിളിച്ചത്. അപ്പോൾ തന്നെ ഒകെ പറഞ്ഞു. പിന്നീടാണ് ഞാൻ അറിഞ്ഞത് രജനി സാർ ആണെന്ന്.
വലിയ സർപ്രൈസ് ആയിരുന്നു. ജ്ഞാനവേൽ സാറിന്റെ പടം എന്നത് തന്നെ എന്നെ സന്തോഷിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് രജനി സാറിനെ കുറിച്ച് അദ്ദേഹം പറയുന്നത്. അപ്പോൾ ഞാൻ ചോദിച്ചത് എന്താണ് സാർ താങ്കൾ പറയുന്നതെന്നാണ്. ഇതൊക്കെ കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെന്നും താരം പറഞ്ഞു.
അതേസമയം, എമ്പുരാൻ ആണ് മലയാളത്തിൽ മഞ്ജു വാര്യരുടെ വരാനിരിക്കുന്ന സിനിമ. 2025 ൽ ചിത്രം റിലീസ് ചെയ്യും. തമിഴിൽ മിസ്റ്റർ എക്സ് എന്ന സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. മഞ്ജുവിനൊപ്പം ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത്. അസുരന് ശേഷം തുടരെ അമ്മ വേഷങ്ങളാണ് മഞ്ജുവിനെ തേടി തമിഴിൽ നിന്ന് വന്നത്. എന്നാൽ സ്റ്റീരിയോടൈപ് ചെയ്യപ്പെടാതിരിക്കാൻ ഈ വേഷങ്ങൾ നടി നിരസിച്ചു. രണ്ടാമത് ചെയ്ത തമിഴ് ചിത്രം തുനിവാണ്. സ്റ്റെെലിഷ് കഥാപാത്രത്തെയാണ് ഈ സിനിമയിൽ നടി അവതരിപ്പിച്ചത്.
ഈ ചിത്രത്തിൽ അഭിനയിച്ചതിന് ശേഷമാണ് 21 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യ ആർ1250 ജിഎസ് എന്ന ബൈക്ക് മഞ്ജു വാങ്ങുന്നത്. റേഞ്ച് റോവർ, മിനി കൂപ്പർ, ബലെനോ തുടങ്ങിയ കാറുകൾ മഞ്ജുവിനുണ്ട്. ഒരു കോടിക്കടുത്ത് വില വരുന്നതാണ് നടിയുടെ പക്കലുള്ള റേഞ്ച് റോവർ വെലാർ.