Actress
ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം; രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ തെസ്‌നിഖാന്‍
ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം; രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ തെസ്‌നിഖാന്‍
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് തെസ്‌നിഖാന്‍. നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാന്‍ താരത്തിനായി. സ്‌റ്റേജ് പരിപാടികളിലൂടെയും മിമിക്രി വേദികളിലൂടെയുമാണ് തെസ്‌നിഖാന്‍ സിനിമയിലേയ്ക്ക് എത്തുന്നത്. തുടക്കക്കാലത്ത് സഹനടിയായി ആയിരുന്നു താരം എത്തിയിരുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോമഡി കഥാപാത്രങ്ങള്‍ തെസ്‌നിയെ തേടിയെത്തിയത്. അതോടുകൂടിയാണ് കൂടുതല്‍ സിനിമകള്‍ താരത്തെ തേടി എത്തുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലും തെസ്‌നി ഖാന്‍ പങ്കെടുത്തിരുന്നു. രണ്ടാം സീസണില്‍ മത്സരിക്കാന്‍ എത്തിയെങ്കിലും ഷോ യില്‍ നിന്നും പുറത്തായിരുന്നു. ഈ പരിപാടിയില്‍ വെച്ചാണ് താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിയുന്നത്. അതുവരെ മലയാളികള്‍ അറിഞ്ഞിരുന്ന താരത്തെ അല്ലായിരുന്നു ഈ പരിപാടിയില്‍ കണ്ടത്. ഈ പരിപാടിയില്‍ എത്തിയതോടെ ആണ് താരത്തിന് ആരാധകര്‍ വര്‍ധിച്ചത്.
യഥാര്‍ത്ഥത്തില്‍ തെസ്‌നി ഒരിക്കല്‍ വിവാഹിതയായതാണ്. പക്ഷെ സ്വപ്നം കണ്ടത് പോലൊരു ജീവിതം തെസ്‌നി ഖാന് കിട്ടിയില്ല. അതുകൊണ്ട് തന്നെ ആ ബന്ധത്തിനും ആയുസ് കുറവായിരുന്നു. ആ വിവാഹ ബന്ധം തകര്‍ന്ന ശേഷം മറ്റൊരു വിവാഹത്തിലേക്ക് പോകുന്നതിനെ കുറിച്ച് തെസ്‌നി ഖാന്‍ ചിന്തിക്കുന്നുമില്ല. ഇപ്പോഴിതാ രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന വിവാഹത്തില്‍ സംഭവിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തെസ്‌നി ഖാന്‍.
ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം. സിനിമയിലായാലും ജീവിതത്തിലായാലും വളരെ അധികം കരുതലോടെ ജീവിയ്ക്കുന്ന പെണ്ണാണ് ഞാന്‍. എനിക്ക് അങ്ങനെ അബദ്ധങ്ങള്‍ പറ്റാറില്ല. വളരെ കുറവായി മാത്രമെ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുള്ളു. രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ.’കല്യാണമെന്ന് പറയുമ്പോള്‍ ഒരു പെണ്ണിന് ആദ്യം മനസില്‍ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്. കെട്ടിക്കഴിഞ്ഞിട്ട് അവള്‍ എന്തെങ്കിലും ചെയ്‌തോട്ടെ എങ്ങനെയെങ്കിലും ജീവിക്കട്ടെയെന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്.’
‘പത്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയര്‍ ചെയ്യില്ല, നമുക്ക് വേണ്ടത് ഒന്നും ചെയ്ത് തരില്ലെന്ന്. മാത്രമല്ല കലാപരമായി എനിക്ക് യാതൊരു തര പിന്തുണയും നല്‍കുന്നില്ല. കുടുംബമായി കഴിഞ്ഞാല്‍ അഭിനയമൊന്നും വേണ്ട ഒതുങ്ങി ജീവിക്കാം എന്നായിരുന്നു എന്റെ ധാരണ. പക്ഷെ എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യും. എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കും. പുള്ളിക്കാരന്റെ കൂട്ടുകാര്‍ തന്നെയാണ് എന്നെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞത് ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തില്‍ സ്ഥാനമുണ്ട്.’
‘ഇപ്പോള്‍ ചിന്തിച്ചാല്‍ അതുമായി ഇനിയും മുമ്പോട്ട് പോകാമെന്ന്. അവരും കൂടെ പറഞ്ഞപ്പോള്‍ ആ ദാമ്പത്യ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. പുള്ളി അതിനുശേഷം കല്യാണം കഴിച്ചോ എന്നൊന്നും എനിക്ക് അറിയില്ല. യാതൊരു ബന്ധവും ഇപ്പോഴില്ല. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.’ ‘ഞാന്‍ ഹാപ്പിയാണ്. മരണം വരെ എനിക്ക് എന്റെ അമ്മയെ നോക്കാന്‍ പറ്റണം എന്നൊക്കെയാണ് എന്റെ ഈ ജീവിതത്തിലെ ആഗ്രഹം. ഇനിയൊരു വിവാഹ യോഗം ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ കെട്ടാം. അല്ലാതെ എന്റെ മനസില്‍ അങ്ങനെ ഒരു ചിന്തയില്ലെന്നാണ് എന്നും താരം പറഞ്ഞു.
‘പിതാവ് അലി ഖാന്‍ മജീഷ്യനായിരുന്നു. കോഴിക്കോടാണ് ജന്മദേശമെങ്കിലും 1969 ല്‍ തന്നെ ഉപ്പ കൊച്ചിയില്‍ താമസമാക്കി. അദ്ദേഹം കലാഭവനില്‍ മാജിക് അധ്യാപകനായിരുന്നു. ചെറുപ്പക്കാലം തൊട്ടേ ഉപ്പയ്‌ക്കൊപ്പം സ്‌റ്റേജില്‍ കയറിയതിനാല്‍ പേടി ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് വന്ന സമയത്ത് ഇതാണ് കരിയര്‍ എന്ന തോന്നലുണ്ടായിരുന്നില്ല.
സുഹൃത്തിന്റെ റോള്‍ ചെയ്താല്‍ പിന്നീട് അത്തരം റോളുകള്‍ മാത്രമേ തേടി വരികയുള്ളൂ എന്നൊന്നും അറിയില്ലായിരുന്നു. അതുപോലെ അന്ന് കല്‍പന ചേച്ചിയും ബിന്ദു പണിക്കരുമാണ് കോമഡി ടച്ചുള്ള കഥാപത്രാങ്ങള്‍ അധികവും ചെയ്തിരുന്നത്. അവരുടേത് പോലുള്ള ശരീരപ്രകൃതിയും അന്നെനിക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് അത്തരം റോളുകളിലേക്ക് ഞാന്‍ പരിഗണിക്കപ്പെട്ടില്ല. അതെന്നെ ഏറെ സങ്കടപ്പെടുത്തിയിട്ടുണ്ട് എന്നും താരം പറഞ്ഞിരുന്നു.