Connect with us

നല്ല അയൽക്കാരായി തെലങ്കാനയും ആന്ധ്രയും കർണ്ണാടകയും; തെലങ്കാന നൽകിയത് 15 കോടി !! കർണ്ണാടകയും ആന്ധ്രാപ്രദേശും നൽകുന്നത് കോടിക്കണക്കിന് രൂപയും മറ്റു സഹായങ്ങളും…

Malayalam Breaking News

പ്രളയ ദുരിതത്തിൽ വലയുന്ന കേരളത്തിന് സഹായവുമായി അയൽ സംസ്ഥാനങ്ങളും. നല്ല അയൽക്കാരായ മാറിയ തെലങ്കാനയും ആന്ധ്രാപ്രദേശും കർണ്ണാടകയും നൽകിയത് കോടിക്കണക്കിന് രൂപയും ഒപ്പം മറ്റു സഹായങ്ങളും. തെലങ്കാന 15 കോടി രൂപ നൽകിയപ്പോൾ ആന്ധ്രാപ്രദേശ് നൽകിയത് 5 കോടി രൂപയാണ്.

തൊട്ടടുത്ത സംസ്ഥാനമായ കർണാടകയും 10 കോടി രൂപയുടെ സഹായം കേരളത്തിന് വാഗ്ദാനം ചെയ്‌തിട്ടുണ്ട്‌. പണത്തിന് പുറമെ ഭക്ഷണ സാധനങ്ങൾ അടക്കമുള്ളവ എത്തിക്കുമെന്നും അവർ ഉറപ്പു നൽകി. കനത്ത മഴ മൂലം വെള്ളത്തിനിടയിലായ സംസ്ഥാനത്തിന് ലോകത്തെമ്പാടു നിന്നും സഹായ ഹസ്തങ്ങൾ നീണ്ടു വരികയാണ്. കോടിക്കണക്കിന് രൂപയാണ് ഇതിനോടകം തന്നെ സംഭാവനയായി ലഭിച്ചിട്ടുള്ളത്.

ആദ്യം പണം നൽകാൻ മടി കാണിച്ച കേന്ദ്ര ഗവണ്മെന്റും 500 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രധാന മന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി സ്ഥിതിഗതികൾ മനസ്സിലാക്കിയിരുന്നു. ഇതിന് പുറകെയാണ് 500 കോടി രൂപ അടിയന്തിര സഹായം അനുവദിക്കാൻ ധാരണയായത്.

Telankana, Andhra and Karnadaka donats to kerala flood relief

More in Malayalam Breaking News

Trending

Recent

To Top