Tamil
സിനിമാതാരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ വിരുന്നില്‍ കൊക്കെയ്ന്‍; കമല്‍ഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്‌നാട് ബിജെപി
സിനിമാതാരങ്ങള്‍ക്ക് വേണ്ടി ഒരുക്കിയ വിരുന്നില്‍ കൊക്കെയ്ന്‍; കമല്‍ഹാസനെതിരെ അന്വേഷണം വേണമെന്ന് തമിഴ്‌നാട് ബിജെപി
നടന്‍ കമല്‍ഹാസന്‍ സിനിമ താരങ്ങള്‍ക്ക് വേണ്ടിയൊരുക്കിയ പാര്‍ട്ടിയില്‍ കൊക്കെയ്ന്‍ ഉപയോഗം നടന്നുവെന്ന് ഗായിക സുചിത്ര ആരോപിച്ചിരുന്നു. പിന്നാലെ ഈ വിഷയം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. ഇപ്പോഴിതാ അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതി.
‘സുചിത്ര പറഞ്ഞ കാര്യങ്ങളില്‍ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കില്‍ സുചിത്രയ്‌ക്കെതിരേ നടപടിയെടുക്കണം. ആരോപണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാനമുണ്ടെങ്കില്‍ കമല്‍ഹാസനെ ചോദ്യംചെയ്യണം.
പാര്‍ട്ടികളിലേക്ക് എവിടെനിന്നാണ് മയക്കുമരുന്ന് എത്തിക്കുന്നതെന്ന് കണ്ടെത്തണം.’ എന്നാണ് നാരായണന്‍ തിരുപ്പതി എക്‌സില്‍ കുറിച്ചത്. തന്റെ മുന്‍ ഭര്‍ത്താവും നടനുമായ കാര്‍ത്തിക് കുമാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണ്.
അദ്ദേഹം സ്‌റ്റേജില്‍ കയറുമ്പോഴെല്ലാം കൊക്കെയ്ന്‍ ഉപയോഗിക്കും. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതുപോലെ നടന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയിലേക്ക് വെള്ളി തംബുരുവില്‍ കൊക്കെയ്ന്‍ കൊണ്ടുവന്നിട്ടുണ്ട്.
അങ്ങനെയില്ലെന്ന് പറഞ്ഞ് ചിലര്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. കോളിവുഡില്‍ ഇപ്പോള്‍ മയക്കുമരുന്ന് സംസ്‌കാരം സാധാരണമായി മാറി. അതിനെതിരെ പോരാടാനാണ് നടന്‍ ശരത്കുമാറിനെയും രാധ രവിയെയും പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും സുചിത്ര അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
