Tamil
വിവാഹിതരായിരിക്കെ തന്നെ ധനുഷും ഐശ്വര്യയും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, ഡേറ്റിംഗിന് പോയി; തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് ആ വെളിപ്പെടുത്തല്‍
വിവാഹിതരായിരിക്കെ തന്നെ ധനുഷും ഐശ്വര്യയും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു, ഡേറ്റിംഗിന് പോയി; തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് ആ വെളിപ്പെടുത്തല്‍
രണ്ട് പതിറ്റാണ്ടോളം നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിനാണ് ഈയ്യടുത്ത് ധനുഷും ഐശ്വര്യ രജനീകാന്തും വിരാമമിട്ടത്. ചെന്നൈ കുടുംബ കോടതിയില്‍ ആണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനാണ് സെക്ഷന്‍ 13 ബി പ്രകാരം ഇരുവരും ചേര്‍ന്ന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. 2022 ജനുവരിയില്‍ വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നെങ്കിലും വിവാഹമോചനം ഔദ്യോഗികമായി ഫയല്‍ ചെയ്തിരുന്നില്ല.
എന്നാല്‍ പിന്നീട് അതില്‍ ഔദ്യോഗിക നടപടിയിലേയ്ക്ക് ഇരുവരും കടക്കുകയായിരുന്നു. ഇപ്പോഴിതാ ഈ ദാമ്പത്യ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഗായിക സുചിത്ര. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍. ഐശ്വര്യയും ധനുഷും പരസ്പരം വഞ്ചിച്ചിട്ടുണ്ടെന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍.
ധനുഷ് തന്നെ വഞ്ചിച്ചുവെന്നാണ് ഐശ്വര്യ പറയുന്നത്. പക്ഷെ അത് തന്നെയാണ് ഐശ്വര്യയും തന്റെ ദാമ്പത്യ ജീവിതത്തില്‍ ചെയ്യുന്നത്. അത് ഇരട്ടത്താപ്പല്ലേ? ഐശ്വര്യ ധനുഷിനെ വഞ്ചിച്ചിട്ടുണ്ട്. ധനുഷ് ഐശ്വര്യയെ വഞ്ചിച്ചിട്ടുണ്ട്. പരസ്പരം പലവട്ടം വഞ്ചിച്ചിട്ടുള്ള ദമ്പതിമാരാണ് അവര്‍ എന്നാണ് സുചിത്രയുടെ വെളിപ്പെടുത്തല്‍. വിവാഹിതരായിരിക്കെ തന്നെ ധനുഷും ഐശ്വര്യയും മറ്റ് ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും ഡേറ്റിംഗിന് പോയിരുന്നുവെന്നുമാണ് സുചിത്ര പറയുന്നത്.
അവര്‍ക്ക് ചെറിയ ബന്ധങ്ങളുണ്ടായിരുന്നു. അവര്‍ ഡേറ്റ് ചെയ്യുന്ന വ്യക്തിയ്‌ക്കൊപ്പം ബാറിലിരുന്ന് മദ്യപിക്കുകയും ചെയ്യുമായിരുന്നു. വിവാഹിതരായിരിക്കുമ്പോള്‍ നിങ്ങള്‍ ഡേറ്റിംഗിന് ശ്രമിക്കുമോ? എന്നാണ് സുചിത്ര ചോദിക്കുന്നത്. അതേസമയം ഇതിന് മുമ്പും ധനുഷിനെതിരെ പല ഗുരുതര ആരോപണവും ഉന്നയിച്ചിട്ടുണ്ടെന്നത് ശ്രദ്ധിക്കണം. അതേസമയം ഐശ്വര്യ മോശം അമ്മയാണെന്നും എന്നാല്‍ ധനുഷ് അച്ഛന്റെ ഉത്തരവാദിത്തങ്ങള്‍ പാലിക്കുന്നുണ്ടെന്നും സുചിത്ര പറയുന്നുണ്ട്. എന്നാല്‍ ധനുഷിന്റേയും ഐശ്വര്യയുടേയും മക്കളായ യാത്രയും ലിംഗയും അച്ഛനും അമ്മയ്ക്കുമൊപ്പം ജീവിക്കുന്നതിലും നല്ലത് അമ്മയുടെ അച്ഛന്‍ രജനീകാന്തിനൊപ്പം ജീവിക്കുന്നതാണെന്നും സുചിത്ര പറയുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ധനുഷും ഐശ്വര്യയും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. മാത്രമല്ല നിയമപരമായി താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്താതിനാല്‍ മുന്നോട്ട് ഒരുമിച്ച് പോകാന്‍ സാധ്യതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായി. എന്നാല്‍ ഒരുമിച്ചൊരു ജീവിതം ഇനി ഉണ്ടാവില്ലെന്ന നിലപാടിലേക്ക് ഇരുവരും എത്തിയിരിക്കുകയാണ്. എന്തായാലും വേര്‍പിരിയുന്നതിന് മുന്നോടിയായിട്ടുള്ള കൗണ്‍സിലിങിനുള്ള ആറു മാസത്തെ സമയം ഇരുവര്‍ക്കും നല്‍കിയിരിക്കുകയാണ്. ഇനി ഒക്ടോബറിലായിരിക്കും താരങ്ങള്‍ക്ക് കോടതിയില്‍ വാദം കേള്‍ക്കാനുള്ള ദിവസം. അന്ന് ഇരുവരും കോടതിയിലെത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പ്രണയിച്ച് വിവാഹിതരായവരാണ് ധനുഷും ഐശ്വര്യയും. 2004 ലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. ഈ ബന്ധത്തില്‍ യാത്ര, ലിങ്ക എന്നിങ്ങനെ രണ്ട് മക്കളും ജനിച്ചു. വേര്‍പിരിഞ്ഞാലും മറ്റൊരു ദാമ്പത്യ ജീവിതത്തിലേക്ക് പോകാന്‍ താത്പര്യമില്ലാത്തതിനാല്‍ ബന്ധം നിയമപരമായി വേര്‍പിരിയുന്നില്ല എന്നായിരുന്നു അന്ന് പറഞ്ഞത്.
അതേസമയം ധനുഷിയേയും ഐശ്വര്യയേയും വീണ്ടും ഒരുമിപ്പിക്കാന്‍ രജനീകാന്ത് ഏറെ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷങ്ങളായി ധനുഷും ഐശ്വര്യയും ഒരുമിച്ചല്ല ജീവിക്കുന്നത്.
ഇരുവരും വിവാഹ മോചനം നടത്താതിരുന്നത് മക്കള്‍ക്ക് വേണ്ടി മാത്രമാണ്. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായതോടെയാണ് ഇരുവരും ഔദ്യോഗികമായി പിരിയുന്നത്. വിവാഹ മോചിതരാകുന്നുവെന്ന് ഇരുവരും അറിയിച്ചതിന് പിന്നാലെ അച്ഛനും അമ്മയ്ക്കുമൊപ്പം മക്കള്‍ പല പൊതുവേദികളിലുമെത്തിയിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്കിടയിലും ധനുഷും ഐശ്വര്യയും നാളിതുവരേയും വാര്‍ത്തകളോടൊന്നും പ്രതികരിച്ചിട്ടില്ല.
അതേസമയം ക്യാപ്റ്റന്‍ മില്ലറാണ് ധനുഷിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. രായനാണ് ധനുഷിന്റെ പുതിയ സിനിമ. ചിത്രത്തിന്റെ സംവിധാനവും ധനുഷ് തന്നെയാണ്.
ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍സലാം ആണ് ഒടുവിലായി പുറത്തിറങ്ങിയ സിനിമ. രജനീകാന്ത് നായകനായ ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയായിരുന്നു.
